Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വൈഭവ്, പ്രിയാന്‍ഷ്, ജിതേഷ്, അശുതോഷ്!! യുഎഇയുടെ കാര്യം സ്വാഹ? ഇടിവെട്ട് 11

ദുബായ്: ഏഷ്യാ കപ്പ് റൈസിങ് സ്റ്റര്‍സ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ എ ടീം വെള്ളിയാഴ്ച ആദ്യ പോരാട്ടത്തിനിറങ്ങുകയാണ്. ആതിഥേയരായ യുഎഇയുമായാണ് ഗ്രൂപ്പ് ബിയില്‍ ജിതേഷ് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം കൊമ്പുകോര്‍ക്കുക. വൈീട്ട് അഞ്ചു മണിക്കു തുടങ്ങുന്ന മല്‍സരം സോണി സ്‌പോര്‍ട്‌സ് ടെണ്‍ വണ്ണിലും സോണി ലിവ് ആപ്പിലുമെല്ലാം തല്‍സമയം ആസ്വദിക്കുകയും ചെയ്യാം.

ഐപിഎല്ലിലുള്‍പ്പെടെ കസറിയ വെടിക്കെട്ട് താരങ്ങളുടെ മികച്ച നിര തന്നെ ഇത്തവണത്ത ഇന്ത്യന്‍ സംഘത്തിലുണ്ട്. അതുകൊണ്ടു തന്നെ കിരീട ഫേവറിറ്റുകളിലും ഇന്ത്യ തന്നെയാണ് മുന്നിലെന്നു ഉറപ്പിക്കാം. ആദ്യ മല്‍സരത്തിനുള്ള ഇന്ത്യന്‍ സാധ്യതാ 11 എങ്ങനെയാവുമെന്നു നമുക്കു നോക്കം.

ഇലവനില്‍ ആരെല്ലാം

യുഎഇക്കെതിരേ റണ്‍മഴ പെയ്യിക്കാന്‍ രണ്ടു ഇടിവെട്ട് ഇടംകൈയന്‍ ഓപ്പര്‍മാരാണ് ഇന്ത്യക്കുള്ളത്. ഒരാള്‍ കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയാണെങ്കില്‍ മറ്റൊരാള്‍ പ്രിയാന്‍ഷ് ആര്യയുമാണ്.

VABHAV SURYAVANSHI

കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം വരവറിയിച്ച താരമാണ് വൈഭവെങ്കില്‍ പഞ്ചാബ് കിങ്‌സിലൂടെയാണ് പ്രിയാന്‍ഷ് അരങ്ങേറിയത്. അരങ്ങേറ്റ സീസണില്‍ തന്നെ കന്നി സെഞ്ച്വറികളും കുറിക്കാന്‍ രണ്ടു പേര്‍ക്കുമായിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സിനെതിരേയായിരുന്നും വെറും 35 ബോളില്‍ വൈഭവ് നൂറടിച്ചത്. പ്രിയാന്‍ഷാവട്ടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 39 ബോളിലും മൂന്നക്കം തികയ്ക്കുകയായിരുന്നു. സ്‌ഫോടനാത്മക ഓപ്പണിങിനു ശേഷം ഇന്ത്യന്‍ എ ടീമിനായി മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ കളിക്കുക നമാന്‍ ധിര്‍, നെഹാല്‍ വദേര, ജിതേഷ് ശര്‍മ എന്നിനരാണ്.

പഞ്ചാബില്‍ നിന്നുള്ള ധിറും വദേരയും ഇതിനകം തന്നെ ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടവരാണ്. മുംബൈ ഇന്ത്യന്‍സിനായി ഫിനിഷര്‍ റോളിലാണ് ധിറിനെ കാണാറുള്ളത്. ഇത്തവണ രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ നയിക്കുന്നതും അദ്ദേഹമാണ്. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ എ ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയാണ് ധിര്‍.

എന്നാല്‍ വദേരയാവട്ടെ ഐപിഎല്ലില്‍ മുംബൈയിലൂടെ തുടങ്ങിയ ശേഷം കഴിഞ്ഞ തവണ ഹോം ടീമായ പഞ്ചാബ് കിങ്‌സിലേക്കും മാറിയിരുന്നു. കഴിഞ്ഞ സീസണില്‍ 145.85 സ്‌ട്രൈക്ക് റേറ്റില്‍ 369 റണ്‍സും അദ്ദഹം സ്‌കോര്‍ ചെയ്തു.

ജിതേഷാവട്ട ടി20യില്‍ ഇന്ത്യന്‍ സീനിയര്‍ ടീമില കീപ്പര്‍മാരില്‍ ഒരാളാണ്. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന അവസരമായിരിക്കും ഈ ടൂര്‍ണമെന്റ്.

JITESH SHARMA

ടീമിലെ ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഫിനിഷര്‍മാരായ അശുതോഷ് ശര്‍മയും രമണ്‍ദീപ് സിങും ബാറ്റ് ചെയ്യും. ബൗളിങിലും കുറച്ചു ഓവറുകള്‍ ടീമിനു ഏല്‍പ്പിക്കാന്‍ സാധിക്കുന്ന താരമാണ് രമണ്‍ദീപ്.

എട്ടാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ ഹര്‍ഷ് ദുബെയാണ് ഇന്ത്യന്‍ ഇലവനിലുണ്ടാവുക. തുടര്‍ന്നു ബൗളര്‍മാരുടെ ഊഴമായിരിക്കും. സുയാഷ് ശര്‍മയായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്‍. പേസര്‍മാരായി വിജയ്കുമാര്‍ വൈശാഖും ഗുര്‍ജപ്‌നീത് സിങും കളിക്കുകയും ചെയ്യും.

യുഎഇക്കെതിരേ ഇന്ത്യന്‍ എ സാധ്യതാ 11

പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവംശി, നമന്‍ ധിര്‍, നെഹാല്‍ വദേര, ജിതേഷ് ശര്‍മ്മ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ. രമണ്‍ദീപ് സിംഗ്, ഹര്‍ഷ് ദുബെ, സുയാഷ് ശര്‍മ, ഗുര്‍ജപ്‌നീത് സിങ്, വിജയ്കുമാര്‍ വൈശാഖ്.

ഇന്ത്യന്‍ എ ടീമിന്റെ ഫുള്‍ സ്‌ക്വാഡ്

പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവംശി, നെഹാല്‍ വദേര, നമന്‍ ധിര്‍ (വൈസ് ക്യാപ്റ്റന്‍), സൂര്യാന്‍ഷ് ഷെഡ്ഗെ, ജിതേഷ് ശര്‍മ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രമണ്‍ദീപ് സിംഗ്, ഹര്‍ഷ് ദുബെ, അശുതോഷ് ശര്‍മ, യാഷ് താക്കൂര്‍, ഗുര്‍ജപ്നീത് സിംഗ്, വിജയ് കുമാര്‍ വൈശാഖ്, യുധ്വീര്‍ സിങ് ചാരക്, അഭിഷേക് പൊറേല്‍ (വിക്കറ്റ് കീപ്പര്‍), സുയാഷ് ശര്‍മ.

സ്റ്റാന്‍ഡ് ബൈ കളിക്കാര്‍: ഗുര്‍നൂര്‍ ബ്രാര്‍, കുമാര്‍ കുശാഗ്ര, തനുഷ് കൊട്ടിയന്‍, സമീര്‍ റിസ്വി, ഷെയ്ഖ് റഷീദ്.

Story first published: Thursday, November 13, 2025, 17:34 [IST]
Other articles published on Nov 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+