Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് ബൗളറുടെ ഭീഷണി!! വൈഭവ് ചെയ്തതിങ്ങനെ, പിന്നെ പൊടിപോലുമില്ല; പയ്യന്‍ പൊളിയല്ലേ?

യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 ടൂര്‍ണണമെന്റില്‍ ഇന്ത്യന്‍ എ ടീമിനായി മിന്നിക്കുകയാണ് കൗമാര താരം വൈഭവ് സൂര്യവംശി. ആദ്യ കളിയില്‍ ഇടിവെട്ട് സെഞ്ച്വറിയുമായി (യുഎഇക്കെതിരേ 42 ബോളില്‍ 144) തുടങ്ങിയ 14കാരന്‍ രണ്ടാമത്തെ കളിയില്‍ വളരെ അഗ്രസീവായ 45 റണ്‍സും കുറിച്ചിരുന്നു. ചിരവൈരികളായ പാകിസ്താനുമായുളള സൂപ്പര്‍ പോരാട്ടത്തിലായിരുന്നു ഇത്.

ഇതേ കളിയില്‍ ബാറ്റിങിനടെ തന്നെ സ്ലെഡ്ജ് ചെയ്ത് പ്രകോടിപ്പിക്കാന്‍ ശ്രമിച്ച പാക് ബൗളര്‍ക്കു കിടിലന്‍ മറുപടിയാണ് വൈഭവ് നല്‍കിയത്. ഇതോടെ ഈ പാകം അതില്‍ നിന്നും പിന്‍മാറുകയുമായിരുന്നു. ഞായറാഴ്ച രാത്രി നടന്ന ഈ സൂപ്പര്‍ പോരാട്ടത്തിനിടെയുണ്ടായ സംഭവമെന്താണെന്നറിയാം.

VAIBHAV SURYAVANSHI

വൈഭവിനെതിരായ പ്രകോപനം

പാകിസ്താന്‍ ഫാസ്റ്റ് ബൗളറായ ഉബൈദ് ഷായാണ് വൈഭവ് സൂര്യവംശിയെ ഭീഷണിപ്പെടുത്താനും പ്രകോപിപ്പിക്കാനുമെല്ലാം ശ്രമിച്ചത്. വെറും 14 വയസ്സ് മാത്രമുള്ള ഇന്ത്യന്‍ താരം ഇതു കണ്ട് ഭയക്കുമെനും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിക്കറ്റ് കൈവിടുമെല്ലൊം പാക് ബൗളര്‍ കണക്കൂകൂട്ടുകയും ചെയ്തു.

വൈഭവ് തന്റെ പതിനു ശൈലിയില്‍ തുടക്കം മുതല്‍ എല്ലാ ബൗളര്‍മാര്‍ക്കുമെതിരേയും അഗ്രസീവായി ഷോട്ടുകള്‍ കളക്കാനാണ് ശ്രമിച്ചത്. ഇന്ത്യന്‍ താരത്തിന്റെ ഈ സമീപനത്തില്‍ ഉബൈദ് പ്രകോപിതനുമായിരുന്നു. തനിക്കെതിരേ ഷോട്ടിനായുള്ള വൈഭവിന്റെ ശ്രമം പരാജയപ്പെട്ടപ്പോഴെല്ലാം കണ്ണുരുട്ടി നോക്കിയാണ് പാക് ബൗളര്‍ പ്രതികരിച്ചത്.

തുടക്കത്തിലൊന്നും ഉബൈദിന്റെ ഭീഷണിയോടു വൈഭവ് പ്രതികരിച്ചില്ല. എന്നാല്‍ മൂന്നാം ഓവറില്‍ താരം തിരിച്ചടിട്ടു. ഒരു ഇന്‍സൈഡ് ഔട്ട് ഷോട്ടിനാണ് വൈഭവ് ശ്രമിച്ചത്. പക്ഷെ അതു ബാറ്റില്‍ കണക്ടാടയതുമില്ല. പിന്നാലെ പാക് ബൗളറുടെ മമുഖത്തു നോക്കിയ വൈഭവ് പോയി ബോളെറിയൂവെന്നു ഹിന്ദിയില്‍ ആവശ്യപ്പെടുകയായിരുന്നു. താരത്തിന്റെ ഈ വാക്കുകള്‍ സ്റ്റംപ് മൈക്കിലൂടെയാണ് പുറത്തുവന്നത്.

തൊട്ടടുത്ത ബോളില്‍ ഉബൈദിനെതിര വൈഭവ് കിടിലനൊരു ഫോറടിക്കുകയും ചെയ്തു. ഷോട്ടിനു പിന്നാലെ താരം തന്റെ ഓപ്പണിങ് പാര്‍ട്‌നറായ പ്രിയാന്‍ഷ് ആര്യയുടെ അടുത്തക്കും വരികയായിരുന്നു. ഇന്ത്യന്‍ താരത്തിന്റെ ആ ഷോട്ടില്‍ സ്തബ്ധനായ ഉബൈദ് ഒന്നും മിണ്ടാതെ, നോക്കുക പോലും ചെയ്യാതെ ഒഴിഞ്ഞു മാറുകയും ചെയ്തു.

VAIBHAV SURYAVANSHI

വൈഭവിന്റെ ഇന്നിങ്‌സ് വിഫലം

വൈഭ് സൂര്യവംശിയുടെ മിന്നുന്ന പ്രകടനത്തിനും പാകിസ്താനുമായുള്ള മല്‍സരത്തില്‍ ഇന്ത്യയെ രക്ഷിക്കാനായയില്ല. ജിതേഷ് ശര്‍മ നയിച്ച ടീം എട്ടു വിക്കറ്റിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. വൈഭവ് ഈ കളിയില്‍ 28 ബോളില്‍ 45 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ചു ഫോറുകളും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്.

ടീമിന്റെ ടോപ്‌സ്‌കോററും വൈഭവായിരുന്നു. പക്ഷെ നല്ല തുടക്കം ലഭിച്ച ശേഷം ഇന്ത്യന്‍ ബാറ്റിങ് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. 20 ഓവര്‍ തികയ്ക്കാന്‍ പോലും ഇന്ത്യക്കായില്ല. ഒരോവര്‍ ശേഷിക്കെ വെറും 136 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടായി. ഒരു വിക്കറ്റിനു 79ല്‍ നിന്നായിരുന്നു ഇന്ത്യയുടെ കൂട്ടത്തതകര്‍ച്ച.

45 റണ്‍സിനിടെയാണ് അവസാന ഏഴു വിക്കറ്റും ഇന്ത്യ കൈവിട്ടത്. റണ്‍ചേസില്‍ പാകിസ്താന്‍ വളരെ അനായാസം 40 ബോളുകള്‍ ശേഷിക്കെ വെറും രണ്ട വിക്കറ്റിനു വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇന്ത്യയുടെ അടുത്ത മല്‍സരം ചൊവ്വാഴ്ച ഒമാനുമായിട്ടാണ്. ഇതില്‍ ജയിക്കാനായാല്‍ ഇന്ത്യക്കു സെമി ഫൈനലില്‍ സ്ഥാനമുറപ്പിക്കാം.

Story first published: Monday, November 17, 2025, 16:06 [IST]
Other articles published on Nov 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+