Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ്: പാക് പടയ്ക്ക് അനായാസ ജയം... ഹോങ്കോങിനെ നിഷ്പ്രഭരാക്കി

1
44047
ഹോങ്കോങിനെ നിഷ്പ്രഭരാക്കി പാക്കിസ്ഥാനു അനായാസ ജയം | Oneindia Malayalam

ദുബായ്: ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ രണ്ടാമത്തെ മല്‍സരത്തില്‍ പാകിസ്താന് അനായാസ ജയം. യോഗ്യതാ റൗണ്ട് കടന്നെത്തിയ ഹോങ്കോങിനെ ഗ്രൂപ്പ് എയില്‍ മുന്‍ ചാംപ്യന്‍മാരായ പാക് പട നിഷ്പ്രഭരാക്കി. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ് പാകിസ്താന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞു. വെറും 116 റണ്‍സില്‍ ഹോങ്കോങ് കൂടാരം കയറുകയായിരുന്നു. മറുപടിയില്‍23.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ പാകിസ്താന്‍ ലക്ഷ്യത്തിലെത്തി.

1

ഓപ്പണര്‍ ഇമാമുല്‍ ഹഖിന്റെ (50*) ഇന്നിങ്‌സാണ് പാക് ജയം അനായാസമാക്കിയത്. 69 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഹഖിന്റെ ഇന്നിങ്‌സ്. ജയം പൂര്‍ത്തിയാക്കുമ്പോള്‍ ഹഖിനൊപ്പം ഒമ്പതു റണ്‍സോടെ ശുഐബ് മാലിക്കായിരുന്നു ക്രീസില്‍. ഫഖര്‍ സമാന്‍ (24), ബാബര്‍ അസം (33) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്.

2

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഹോങ്കോങിന്റെ ഇന്നിങ്‌സ് 37.1 ഓവറില്‍ തന്നെ അവസാനിച്ചിരുന്നു. ഹോങ്കോങ് നിരയില്‍ ഒരാള്‍ പോലും 30 റണ്‍സ് കടന്നില്ല. 27 റണ്‍സെടുത്ത എയ്‌സാസ് ഖാനാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. കിഞ്ചിത് ഷാ 26 റണ്‍സിന് പുറത്തായി. മറ്റുള്ളവരാരും 20 റണ്‍സ് തികച്ചില്ല. മൂന്നു വിക്കറ്റെടുത്ത ഉസ്മാന്‍ ഖാനാണ് പാക് ബൗളര്‍മാരില്‍ മികച്ചുനിന്നത്. ഹസന്‍ അലിയും ഷതാബ് ഖാനും രണ്ടു വിക്കറ്റ് വീതമെടുത്തു.

ടീം:

പാകിസ്താന്‍: സര്‍ഫ്രാസ് അഹ്മദ് (ക്യാപ്റ്റന്‍), ആസിഫ് അലി, ബാബര്‍ അസാം, ഫഹീം അഷ്‌റഫ്, ഫഖ്ഹര്‍ സമാന്‍, ഹസന്‍ അലി, ഇമാമുല്‍ ഹഖ്, മുഹമ്മദ് അമിര്‍, ഷാദാബ് ഖാന്‍, ശുഐബ് മാലിക്ക്, ഉസ്മാന്‍ ഖാന്‍.

ഹോങ്കോങ്: അന്‍സുമാന്‍ റാത്ത് (ക്യാപ്റ്റന്‍), അയ്‌സസ് ഖാന്‍, ബാബര്‍ ഹയാത്ത്, ക്രിസ്റ്റോഫര്‍ കാര്‍ട്ടെര്‍, ഇഹ്‌സാന്‍ ഖാന്‍, ഇഹ്‌സാന്‍ നവാസ്, സ്‌കോട്ട് മകേച്‌നി, നദീം അഹ്മദ്, നിസാകത്ത് ഖാന്‍, കിന്‍ചിത് ഷാ, തന്‍വിര്‍ അഫ്‌സല്‍.

Story first published: Sunday, September 16, 2018, 22:40 [IST]
Other articles published on Sep 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+