Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023:പാക് മണ്ണില്‍ ഇന്ത്യ വാഴില്ല! തോല്‍ക്കുമെന്ന ഭയമാണ്- പരിഹസിച്ച് മുന്‍ പാക് താരം

കറാച്ചി: ഏഷ്യാ കപ്പിനെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യ-പാക് പോര്‍വിളി കുറച്ചുനാളുകളായി സജീവമാണ്. ഇത്തവണത്തെ ഏഷ്യാ കപ്പിന്റെ വേദി പാകിസ്താനാണ്. എന്നാല്‍ ഇന്ത്യ പാകിസ്താനിലേക്ക് കളിക്കാനില്ലെന്ന നിലപാട് സ്വീകരിച്ചതുമുതല്‍ ഈ പ്രശ്‌നം നിരന്തരമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഏറെ നാളുകളായി രണ്ട് രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയാണ് ക്രിക്കറ്റിലേക്കും എത്തുന്നത്. രണ്ട് ടീമുകളും തമ്മില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ എത്തുന്നത്.

1

അതുകൊണ്ട് തന്നെ ഓരോ ഇന്ത്യ-പാക് പോരാട്ടങ്ങള്‍ക്കും വലിയ ആവേശവുമുണ്ടാവാറുണ്ട്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ പാകിസ്താന്‍ തോല്‍പ്പിക്കുകയുണ്ടായി. 2022ലെ ടി20 ലോകകപ്പില്‍ വിരാട് കോലിയുടെ ഉജ്ജ്വല ബാറ്റിങ് പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു. ഇതിന് മറുപടി പാകിസ്താന്‍ ഏഷ്യാ കപ്പിലൂടെ നല്‍കുമോയെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

എന്നാല്‍ ഇന്ത്യ ഏഷ്യാ കപ്പ് കളിക്കാന്‍ പാകിസ്താനിലേക്കില്ലെന്ന നിലപാട് ശക്തമാക്കിയതും വേദി മാറ്റില്ലെന്ന ഉറച്ച നിലപാട് പാകിസ്താന്‍ സ്വീകരിക്കുകയും ചെയ്തതോടെ ഇന്ത്യയുടെ പങ്കാളിത്തം ചോദ്യമായി തുടരുന്നു. ഇപ്പോഴിതാ ഇന്ത്യ പാകിസ്താനിലേക്ക് വരാന്‍ ഭയക്കുന്നതിന് കാരണം തോല്‍ക്കുമോയെന്ന ഭയമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണറായ ഇമ്രാന്‍ നസീര്‍. പാക് മണ്ണില്‍ അത്ര എളുപ്പത്തില്‍ ജയിക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യക്കറിയാമെന്നാണ് നസീര്‍ അഭിപ്രായപ്പെട്ടത്.

1

'ഇന്ത്യ പാകിസ്താനിലേക്ക് വരാന്‍ മടിക്കുന്നതിന്റെ കാരണം സുരക്ഷാ പ്രശ്‌നമല്ല. എത്ര ടീമുകള്‍ ഇതിനോടകം പാകിസ്താനില്‍ വന്ന് കളിച്ചുവെന്ന് നോക്കുക. ഓസ്‌ട്രേലിയയടക്കം വന്നു കളിച്ചില്ലേ. അവര്‍ക്കെല്ലാം പൂര്‍ണ്ണ സുരക്ഷയാണ് ഒരുക്കി നല്‍കിയത്. എന്നാല്‍ ഇന്ത്യ ഏഷ്യാ കപ്പ് കളിക്കാന്‍ പാകിസ്താനിലേക്ക് വരാത്തതിന് കാരണം തോല്‍ക്കുമോയെന്ന ഭയമാണ്. സുരക്ഷാ പ്രശ്‌നമാണെന്നത് വെറും ന്യായീകരണം മാത്രമാണ്. ഇന്ത്യയില്‍ വന്ന് കളിച്ചുനോക്കൂ. നിങ്ങള്‍ രാഷ്ട്രീയം കളിച്ചാല്‍ അതിന് മറുപടിയില്ല- എന്നാണ് നസീര്‍ പറയുന്നത്.

2008ലാണ് അവസാനമായി പാകിസ്താനില്‍ ഏഷ്യാ കപ്പ് കളിച്ചത്. 2012-13ല്‍ പാകിസ്താന്‍ പരിമിത ഓവര്‍ പരമ്പരക്കായി ഇന്ത്യയിലേക്കെത്തിയിരുന്നു. എന്നാല്‍ ഇന്ത്യ പാകിസ്താനില്‍ പരമ്പര കളിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ഇന്ത്യയില്‍ ഐസിസി ടൂര്‍ണമെന്റ് കളിക്കാനടക്കം പാകിസ്താന്‍ മടികാട്ടുന്നില്ലെങ്കിലും ഇന്ത്യ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ പൂര്‍ണ്ണമായും പാക് പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് തലവേദനായാവുന്നത്.

1

'ആളുകള്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം കാണാന്‍ ആഗ്രഹിക്കുന്നു. കാരണം വ്യത്യസ്തമായൊരു ആവേശം ഈ മത്സരത്തിനുണ്ട്. ലോകത്തില്‍ എല്ലാവര്‍ക്കും ഇതറിയാം. ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ ക്രിക്കറ്റ് എല്ലാ മുക്കിലും മൂലയിലേക്കും എത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ഇന്ത്യ-പാക് മത്സരങ്ങള്‍ നടക്കേണ്ടതാണ്. പാകിസ്താന്‍ നിരവധി മത്സരങ്ങള്‍ കളിക്കുന്ന ടീമാണ്. എന്നാല്‍ ഇന്ത്യ തോല്‍വി അംഗീകരിക്കാന്‍ പ്രയാസമുള്ള ടീമാണ്. ഇതൊരു മത്സരമാണ്. ചിലപ്പോള്‍ ജയമുണ്ടാവും ചിലപ്പോള്‍ പരാജയപ്പെടേണ്ടിയും വരും'-ഇമ്രാന്‍ പറഞ്ഞു.

പാകിസ്താനെ സംബന്ധിച്ച് ഇന്ത്യയില്ലാതെ ഏഷ്യാ കപ്പ് നടത്താനാവില്ല. ഇന്ത്യ വിട്ടുനിന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പിനെയടക്കം അത് കാര്യമായി ബാധിക്കും. അതുകൊണ്ട് തന്നെ ഇന്ത്യയുടെ പങ്കാളിത്തമില്ലാതെ ഏഷ്യാ കപ്പ് നടത്തിയാല്‍ വലിയ സാമ്പത്തിക ബാധ്യത പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരിടേണ്ടി വരും. അതുകൊണ്ട് തന്നെ ഇന്ത്യയുമായുള്ള മത്സരങ്ങള്‍ യുഎഇയിലോ ശ്രീലങ്കയിലോ നടത്തി ബാക്കിയുള്ള മത്സരങ്ങള്‍ക്ക് പാകിസ്താന്‍ വേദിയാക്കാനാണ് നിലവില്‍ പിസിബി ശ്രമിക്കുന്നത്. ഇന്ത്യയില്ലാതെ ഏഷ്യാ കപ്പ് വിജയിക്കില്ലെന്നുറപ്പ്. ഇന്ത്യ ഏഷ്യാ കപ്പിന് വന്നില്ലെങ്കില്‍ പാകിസ്താന്‍ ഇന്ത്യ വേദിയാവുന്ന ലോകകപ്പിലും പങ്കെടുക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.

Story first published: Friday, March 24, 2023, 15:42 [IST]
Other articles published on Mar 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+