Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വരുന്നു, ഏഷ്യന്‍ ക്രിക്കറ്റ് പൂരം... ഇന്ത്യയില്‍ ഒമ്പത് ചാനലുകളില്‍ തല്‍സമയ സംപ്രേക്ഷണം!!

മുംബൈ: ഈ വര്‍ഷത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഏഷ്യാ കപ്പിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. സപ്തംബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍ഷിപ്പില്‍ തീപാറുന്ന പോരാട്ടങ്ങളാണ് വരാനിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ കിരീടം നിലനിര്‍ത്താനുറച്ചാണ് ഇത്തവണ ഇറങ്ങുക. യുഇഎയാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

അബുദാബി, ദുബായ് എന്നീവിടങ്ങളിലായിട്ടാണ് മല്‍സരങ്ങള്‍. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ആറു ടീമുകളാണ് ഏഷ്യന്‍ സിംഹാസനത്തിനായി അങ്കത്തിനിറങ്ങുന്നത്. അഞ്ചു ടീമുകള്‍ നേരിട്ടു യോഗ്യത നേടിയപ്പോള്‍ ആറാമത്തെ ടീം യോഗ്യതാറൗണ്ട് കടമ്പ കടന്നെത്തും. ഇന്ത്യയില്‍ ടൂര്‍ണമെന്റിന്റെ സംപ്രേക്ഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനല്‍ സ്വന്തമാക്കി.

ഒമ്പത് ചാനലുകളില്‍ സംപ്രേക്ഷണം

കഴിഞ്ഞ സീസണിലെ ഐപിഎല്‍ ആറ് ഭാഷകളില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് കാണികള്‍ക്കു മുന്നിലെത്തിച്ചിരുന്നു. അത് വന്‍ വിജയമായതോടെ ഏഷ്യാ കപ്പിലും സമാനമായ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് സ്റ്റാര്‍ ഗ്രൂപ്പ്. ഒമ്പത് ചാനലുകളില്‍ ഇത്തവണെ ഏഷ്യാ കപ്പിന്റെ തല്‍സമയ സംപ്രേക്ഷണമുണ്ടാവും.

ഈ ചാനലുകളില്‍ കാണാം

ഈ ചാനലുകളില്‍ കാണാം

സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട്, സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എച്ച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് തമിഴ് എന്നീ ചാനലുകളാണ് ഏഷ്യാ കപ്പ് മല്‍സരങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുക. കൂടാതെ ഹോട്‌സ്റ്റാറിലും മല്‍സരം തല്‍സമയം ആസ്വദിക്കാം.

യോഗ്യതാ റൗണ്ട് 29 മുതല്‍

യോഗ്യതാ റൗണ്ട് 29 മുതല്‍

ആഗസ്റ്റ് 29 മുതല്‍ സപ്തംബര്‍ ആറു വരെയാണ് ഏഷ്യാ കപ്പിന്റെ യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ നടക്കുന്നത്. യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് തല്‍സമയ സംപ്രേക്ഷണം ചെയ്യുന്നില്ല.
ആറ് അസോസിയേറ്റ് രാജ്യങ്ങള്‍ ഏഷ്യാ കപ്പിലെ ശേഷിച്ച ഏക സ്ഥാനത്തിനു വേണ്ടി പോരടിക്കും. ആതിഥേയരായ യുഎഇ, നേപ്പാള്‍, ഹോങ്കോങ്, ഒമാന്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവരാണ് യോഗ്യതാറൗണ്ടിലുള്ളത്. ഗ്രൂപ്പുഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ ഫൈനലിലേക്കു യോഗ്യത നേടും. ചാംപ്യന്‍മാരായ ടീമാണ് ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് എയിലേക്കു ടിക്കറ്റെടുക്കുക. ഇന്ത്യയും പാകിസ്താനുമാണ് ഗ്രൂപ്പിലെ മറ്റു രണ്ടു ടീമുകള്‍. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്.

Story first published: Friday, August 10, 2018, 10:45 [IST]
Other articles published on Aug 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+