ഏഷ്യാ കപ്പിന് ഇന്ന് കൊടിയേറ്റം... ഉദ്ഘാടനപ്പോര് ശ്രീലങ്കയും ബംഗ്ലാദേശും തമ്മില്‍; ആര് ജയിക്കും?

ദുബയ്: 2018 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് യുഎഇയില്‍ അരങ്ങുണരും. മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയും അട്ടിമറി വീരന്‍മാരായ ബംഗ്ലാദേശും തമ്മിലാണ് ടൂര്‍ണമെന്റിലെ ഉദ്ഘാടനപ്പോര്. ഇന്ത്യന്‍ സയമം വൈകീട്ട് അഞ്ചിനാണ് മല്‍സരം.
്്ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കു പുറമേ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ, മുന്‍ ജേതാക്കളായ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഹോങ്കോങ്, എന്നിവരുള്‍പ്പെടെ ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

മേല്‍ക്കൈ ശ്രീലങ്കയ്ക്ക്
ഏഷ്യാ കപ്പില്‍ മികച്ച നേട്ടങ്ങളുള്ള ടീമാണ് ശ്രീലങ്ക. ഇന്ത്യ കഴിഞ്ഞാല്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീം കൂടിയാണ് ലങ്ക. അഞ്ച് തവണയാണ് ലങ്ക ഏഷ്യാ കപ്പില്‍ മുത്തമിട്ടത്. ആറ് തവണ ജേതാക്കളായ ഇന്ത്യയുടെ പേരിലാണ് ടൂര്‍ണമെന്റിലെ കിരീടവേട്ടയിലെ റെക്കോഡ്.
ഗ്രൂപ്പ് ബിയില്‍ ശ്രീലങ്കയാണ് ഫേവറിറ്റുകള്‍. എന്നാല്‍, അട്ടിമറി വീരന്‍മാരായ ബംഗ്ലാദേശും അഫ്ഗാനിസ്താനുമാണ് ഗ്രൂപ്പിലെ മറ്റു എതിരാളികള്‍ എന്നതിനാല്‍ ശ്രീലങ്ക കളി തമാശയാക്കില്ലെന്ന് കരുതാം.
ഓള്‍റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസാണ് ശ്രീലങ്കയെ നയിക്കുന്നത്. സ്റ്റാര്‍ പേസര്‍ ലസിത് മലിങ്ക ഒരിടവേളയ്ക്കു ശേഷം ലങ്കന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. മലിങ്കയുടെ തിരിച്ചുവരവ് ലങ്കയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
പരിക്കുമൂലം ദിനേഷ് ചാണ്ഡിമലും ധനുഷ്‌ക ഗുണതിലകയും കളിക്കാത്തത് ലങ്കയ്ക്ക് നേരിയ തിരിച്ചടിയാണ്. കുടുംബപരമായ കാരണത്താല്‍ അഖില ധനഞ്ജയും ആദ്യ രണ്ട് മല്‍സരങ്ങളില്‍ കളിക്കില്ലെന്നാണ് റിപോര്‍ട്ട്. ഇന്നത്തെ മല്‍സരത്തില്‍ ശ്രീലങ്കയ്ക്കാണ് വിജയസാധ്യത.

അട്ടിമറിയോടെ തുടങ്ങാന്‍ ബംഗ്ലാദേശ്
നിസ്സാരക്കാരല്ല ബംഗ്ലാദേശ് കടുവകള്‍. രണ്ട് തവണ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ റണ്ണേഴ്‌സപ്പായ ടീമാണ് ബംഗ്ലാദേശ്. അതുകൊണ്ട് തന്നെ എതിരാളികളായ ശ്രീലങ്ക ബംഗ്ലാദേശിന് ഒരു പഴുതു പോലും നല്‍കാതിരിക്കാനാവും ശ്രമിക്കുക. ഓള്‍റൗണ്ടര്‍ മഷ്‌റഫെ മോര്‍ത്താസയാണ് ബംഗ്ലാദേശിനെ നയിക്കുന്നത്.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ശാക്വിബുല്‍ ഹസന്‍, ബാറ്റിങില്‍ തമീം ഇഖ്ബാല്‍ തുടങ്ങിയവരിലാണ് ബംഗ്ലാദേശ് വന്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. അട്ടിമറി വിജയത്തോടെ ലങ്കയെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബംഗ്ലാദദേശ് കടുവകള്‍.

സാധ്യതാ ടീം
ശ്രീലങ്ക: നിറോഷന്‍ ഡിക്ക്‌വെല്ല, ഉപുല്‍ തരംഗ, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, എയ്ഞ്ചലോ മാത്യൂസ് (ക്യാപ്റ്റന്‍), ധനഞ്ജയ ഡിസില്‍വ, തിസേര പെരേര, ദാസുന്‍ ഷാനകെ, ദില്‍റുവാന്‍ പെരേര, സുരങ്ക ലക്മല്‍, ലസിത് മലിങ്ക.
ബംഗ്ലാദേശ്: തമീം ഇഖ്ബാല്‍, ലിറ്റണ്‍ ദാസ്, ശാക്വിബുല്‍ ഹസന്‍, മുസ്തഫിസുര്‍ റഹീം, മഹ്മൂദുല്ല, മൊസദെക് ഹുസെയ്ന്‍, മുഹമ്മദ് മിഥുന്‍, മഷ്‌റഫെ മോര്‍ത്തസ (ക്യാപ്റ്റന്‍), മെഹ്ദി ഹസന്‍ മിറാസ്, റുബെല്‍ ഹുസെയ്ന്‍, മുസ്തഫിസുര്‍ റഹ്മാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications