ഏഷ്യ വാഴാന്‍ വീണ്ടും ടീം ഇന്ത്യ... ഫിക്‌സ്ചര്‍ തയ്യാര്‍, ഇന്ത്യ-പാക് ക്ലാസിക് സെപ്തംബര്‍ 19ന്
ദുബായ്: ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ടീം ഇന്ത്യയുടെ അടുത്ത മിഷന്‍ ഏഷ്യന്‍ സിംഹാസനമാണ്. സപ്തംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ ഐസിസി പ്രഖ്യാപിച്ചു. നിലവിലെ ഏഷ്യന്‍ ജേതാക്കള്‍ കൂടിയായ ഇന്ത്യ കിരീടം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് ഏഷ്യാ കപ്പിനെ കാത്തിരിക്കുന്നത്.
എന്നാല്‍ വിരാട് കോലിക്കും സംഘത്തിനും അതിനു സാധിക്കണമെങ്കില്‍ തങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ കെട്ടഴിക്കേണ്ടിവരും. അബുദാബി, ദുബായ് എന്നീവിടങ്ങളിലാണ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്.
ആറു ടീമുകള്‍ മാറ്റുരയ്ക്കും
നിലവിലെ ജേതാക്കളായ ഇന്ത്യയുള്‍പ്പെടെ ആറു ടീമുകളാണ് ഏഷ്യാ കപ്പില്‍ അണിനിരക്കുന്നത്. പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പം ഏഷ്യയിലെ പുതു ശക്തികളായ ഉയര്‍ന്നു വരുന്ന അഫ്ഗാനിസ്താനും ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്.
ഈ അഞ്ചു ടീമുകളെക്കൂടാതെ യോഗ്യതാ മല്‍സരം കളിച്ചെത്തുന്ന മറ്റൊരു ടീം കൂടിയുണ്ടാവും. ഹോങ്കോങ്, മലേഷ്യ, നേപ്പാള്‍, ഒമാന്‍, സിംഗപ്പൂര്‍, യുഎഇ എന്നിവരാണ് ശേഷിച്ച ഒരു സ്ഥാനത്തിനു വേണ്ടി രംഗത്തുള്ളത്.

രണ്ടു ടീമുകള്‍ വീതം സൂപ്പര്‍ ഫോറില്‍
മൂന്നു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായിട്ടായിരിക്കും ആറു ടീമുകളെ തരംതിരിക്കുക. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും രണ്ടു തവണ വീതം ഏറ്റുമുട്ടും. ഇവയില്‍ പോയിന്‍റ് പട്ടികയില്‍ മൂന്നിലെത്തുന്ന രണ്ടു പേര്‍ ഫൈനലിലേക്കു യോഗ്യത നേടും. സപ്തംബര്‍ 28നാണ് കലാശപ്പോരാട്ടം.
ഗ്രൂപ്പുഘട്ടം സപ്തംബര്‍ 15ന്
ഗ്രൂപ്പുതല മല്‍സരങ്ങള്‍ സപ്തംബര്‍ 15നാണ് ആരംഭിക്കുന്നത്. ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലാണ് കന്നിയങ്കം. ഇന്ത്യയുടെ ആദ്യത്തെ കളി 18ന് യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ടീമുമായാണ്.
തൊട്ടടുത്ത ദിവസമാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ ക്ലാസിക് പോര്. ദുബായിലാണ് മല്‍സരം. 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലിനു ശേഷം ഇരുടീമും നേര്‍ക്കുനേര്‍ വരുന്ന ആദ്യ മല്‍സരം കൂടിയാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications