Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ്: ബംഗ്ലാ കടുവകളെ തുരത്തിയോടിച്ചു, അഫ്ഗാന്‍ കുതിപ്പ് തുടരുന്നു... 136 റണ്‍സ് ജയം

1
44051
ബംഗ്ലാദേശിനെതിരെ അഫ്ഗാന് 136 റണ്‍സ് ജയം | Asia Cup 2018 | Oneindia Malayalam

അബുദാബി: ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് ബിയിലെ അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ബംഗ്ലാദേശിനെ അഫ്ഗാനിസ്താന്‍ തകര്‍ത്തെറിഞ്ഞു. ഏഷ്യന്‍ ക്രിക്കറ്റിലെ തന്നെ സെന്‍സേഷനായി മാറിയ അഫ്ഗാന്‍ 136 റണ്‍സിനാണ് ബംഗ്ലാ കടുവകളെ വെറും പൂച്ചകളാക്കിയത്. ജയത്തോടെ ഗ്രൂപ്പ് എ ജേതാക്കളായി അഫ്ഗാന്‍ സൂപ്പര്‍ ഫോറില്‍ കടന്നു. ബംഗ്ലാദേശാണ് രണ്ടാംസ്ഥാനത്ത്.

1

ഇരുടീമുകളും നേരത്തേ തന്നെ സൂപ്പര്‍ ഫോറില്‍ എത്തിയിരുന്നതിനാല്‍ ഗ്രൂപ്പ് ജേതാക്കളെ കണ്ടെത്തുകയെന്ന ലക്ഷ്യം മാത്രമേ ഈ മല്‍സരത്തിനുണ്ടായിരുന്നുള്ളൂ. സൂപ്പര്‍ ഫോറില്‍ ഏറ്റവുമധികം ഭയപ്പെടേണ്ട ടീം തങ്ങളാണെന്നു തെളിയിക്കുന്നതായിരുന്നു അഫ്ഗാന്റെ പ്രകടനം.ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ ഏഴു വിക്കറ്റിന് 255 റണ്‍സാണ് നേടിയത്. മറുപടിയില്‍ അഫ്ഗാന്റെ ബൗളിങ് ആക്രമണത്തില്‍ ബംഗ്ലാദേശ് കടപുഴകി. കളിയുടെ ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ നല്‍കാതെയാണ് അവര്‍ കീഴടങ്ങിയത്. 42.1 ഓവറില്‍ വെറും 119 റണ്‍സിന്റെ ബംഗ്ലാദേശ് കൂടാരത്തില്‍ തിരിച്ചെത്തി.

ഷാക്വിബുല്‍ ഹസന്‍ (32), മഹമ്മൂദുള്ള (27), മൊസാദാഖ് ഹുസൈന്‍ (26*) എന്നീ മൂന്നു പേര്‍ മാത്രമേ ബംഗ്ലാ നിരയില്‍ രണ്ടക്കം തികച്ചുള്ളൂ. രണ്ടു വിക്കറ്റ് വീതമെടുത്ത സൂപ്പര്‍ താരം റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍, ഗുല്‍ബദീന്‍ നയ്ബ് എന്നിവര്‍ ചേര്‍ന്നു ബംഗ്ലാദേശിനെ വരിഞ്ഞുകെട്ടുകയായിരുന്നു.

2

നേരത്തേ ഹഷ്മത്തുള്ള ഷാഹിദിയുടെയും (58) സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്റെയും (57*) ഇന്നിങ്‌സുകളാണ് അഫ്ഗാനെ മികച്ച സ്‌കോറിലെത്തിച്ചത്. റാഷിദിനൊപ്പം വാലറ്റത്ത് 42 റണ്‍സുമായി പുറത്താവാതെ നിന്ന ഗുല്‍ബദിന്‍ നയ്ബു അഫ്ഗാന്‍ ഇന്നിങ്‌സിനു കരുത്തു പകര്‍ന്നു. ഓപ്പണര്‍ മുഹമ്മദ് ഷഹ്‌സാദ് 37 റണ്‍സെടുത്ത് പുറത്തായി. 92 പന്തില്‍ മൂന്നു ബൗണ്ടറികളടങ്ങിയതായിരുന്നു ഹഷ്മത്തുള്ളയുടെ ഇന്നിങ്‌സ്. എന്നാല്‍ കുറേക്കൂടി അഗ്രസീവായിരുന്നു റാഷിദിന്റെ ബാറ്റിങ്. 32 പന്തുകളില്‍ നിന്നും എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് റാഷിദ് 57 റണ്‍സ് അടിച്ചെടുത്തത്. നാലു വിക്കറ്റെടുത്ത ഷാക്വിബുല്‍ ഹസനാണ് ബംഗ്ലാ ബൗളിങില്‍ മികച്ചുനിന്നത്. അബു ഹൈദറിനു രണ്ടു വിക്കറ്റ് ലഭിച്ചു.

മാറ്റങ്ങള്‍ വരുത്തിയാണ് ബംഗ്ലാദേശ് അഫ്ഗാനെതിരേ കളത്തിലിറങ്ങിയത്. ഇടംകൈയ്യന്‍ പേസര്‍മാരായ അബു ഹൈദറും ബാറ്റ്‌സ്മാന്‍ നാസ്മുല്‍ ഹുസെയ്ന്‍ ഷാന്റോയുമാണ് ബംഗ്ലാദേശ് പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ച താരങ്ങള്‍. രണ്ടു പേരുടെയും അരങ്ങേറ്റ മല്‍സരം കൂടിയാണിത്. ഷാന്റോ പരിക്കേറ്റ തമീം ഇഖ്ബാലിനും ഹൈദര്‍ മുസ്തഫിസുര്‍ റഹ്മാന്റെയും പകരക്കാരായാണ് കളത്തിലിറങ്ങുന്നത്. മുഷ്ഫിഖുര്‍ റഹീമിന് വിശ്രമം അനുവദിച്ച ബംഗ്ലാദേശ് പകരം മൂന്നു വര്‍ഷത്തിനു ശേഷം മൊമിനുല്‍ ഹഖിനെ പ്ലെിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. അഫ്ഗാനിസ്താന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. നസിബുല്ല സദ്രാനിനു പകരം ഷമിയുല്ല ഷെന്‍വാരിയെയാണ് അഫ്ഗാന്‍ പ്ലെയിങ് ഇലവനില്‍ കൊണ്ടുവന്നത്. അഫ്ഗാന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്റെ ജന്മദിനം കൂടിയാണ് ഇന്ന്.

Story first published: Friday, September 21, 2018, 0:29 [IST]
Other articles published on Sep 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+