Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ്; അഫ്ഗാന്‍ പടയ്ക്കു മുന്നില്‍ ശ്രീലങ്കയ്ക്ക് പിഴച്ചതെവിടെ? കാരണക്കാര്‍ ഇവര്‍ തന്നെ...

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് അപ്രതീക്ഷിത തോല്‍വികളോടെ ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ പുറത്തായിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്ക. ഗ്രൂപ്പ് ബിയിലെ ഫേവറിറ്റുകളായിരുന്ന ശ്രീലങ്ക ബംഗ്ലാദേശിനോടും അഫ്ഗാനിസ്താനോടുമാണ് ഞെട്ടിക്കുന്ന തോല്‍വിയോടെ സൂപ്പര്‍ ഫോര്‍ കാണാതെ പുറത്തായത്.

ഇന്ത്യയും പാകിസ്താനും കഴിഞ്ഞാല്‍ കിരീടഫേവറിറ്റുകളില്‍ ഏറ്റവും മുന്‍പന്തിയിലുണ്ടായിരുന്ന ടീം കൂടിയായിരുന്നു ശ്രീലങ്ക. എന്നാല്‍, എയ്ഞ്ചലോ മാത്യൂസിനും സംഘത്തിനും നാണംകെട്ട് ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ പുറത്താവാനായിരുന്നു വിധി. അഫ്ഗാനെതിരേ ശ്രീലങ്കയ്ക്ക് എവിടെയാണ് പിഴച്ചത്.

കാരണക്കാര്‍ ബാറ്റിങ്‌നിര തന്നെ

കാരണക്കാര്‍ ബാറ്റിങ്‌നിര തന്നെ

ബംഗ്ലാദേശിനെതിരേയും അഫ്ഗാനിസ്താനെതിരേയും ശ്രീലങ്കയുടെ തോല്‍വിക്ക് മുഖ്യ കാരണക്കാര്‍ ബാറ്റിങ്‌നിര തന്നെയാണ്. ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ബംഗ്ലാദേശിനു പിന്നാലെ അഫ്ഗാനിസ്താനെതിരേയും ലങ്കന്‍ ബാറ്റിങ് നിര തീര്‍ത്തും പരാജയപ്പെട്ടു.

മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്കൊപ്പം എയ്ഞ്ചലോ മാത്യൂസും ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടത് ലങ്കയ്ക്ക് ഇരുട്ടടിയാണ് നല്‍കിയത്. ദിനേഷ് ചാണ്ഡിമലിന്റെയും ധനുഷ്്ക ഗുണതിലകയുടെയും അഭാവം മറികടക്കാന്‍ പോയിട്ട് സ്വന്തം നിലയില്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും ലങ്കന്‍ ബാറ്റിങ് നിര ശ്രദ്ധിച്ചില്ല.

ടോസും ലങ്കയുടെ വില്ലനായി

ടോസും ലങ്കയുടെ വില്ലനായി

തുടര്‍ച്ചയായ രണ്ട് മല്‍സരങ്ങളിലും ലങ്കയെ ടോസും കൈവിട്ടു. രണ്ട് മല്‍സരങ്ങളിലും ടോസ് ലഭിച്ച എതിരാളികള്‍ ബാറ്റിങ് തിരഞ്ഞെടുത്തത് ലങ്കയുടെ തോല്‍വിക്ക് കാരണമായി.

ബംഗ്ലാദേശിനു പിന്നാലെ അഫ്ഗാനിസ്താനും ഭേദപ്പെട്ട സ്‌കോര്‍ നേടുകയും ചെയ്തു. വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ അഫ്ഗാന് സ്പിന്‍ ആക്രമണത്തിനു മുന്നില്‍ കളിമറക്കുകയായിരുന്നു. ഇത് ലങ്കയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിക്കും ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവലിലും കലാശിച്ചു.

അഫ്ഗാന് ബിഗ്സല്യൂട്ട്

അഫ്ഗാന് ബിഗ്സല്യൂട്ട്

ശ്രീലങ്കയ്‌ക്കെതിരായ തകര്‍പ്പന്‍ വിജയം അഫ്ഗാന്‍ അര്‍ഹിച്ചതായിരുന്നു. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും അഫ്ഗാന്‍ ലങ്കയേക്കാള്‍ മല്‍സരത്തില്‍ മികച്ചുനിന്നു.

ടോസ് ഭാഗ്യം ലഭിച്ച അഫ്ഗാന്‍ റഹ്മത്ത് ഷായുടെയും ഇഹ്‌സാനുല്ലയുടെയും ഷാഹിദിയുടെയും മുഹമ്മദ് ഷഹ്‌സാദിന്റേയും ബാറ്റിങ് മികവില്‍ പൊരുതാവുന്ന സ്‌കോര്‍ അടിച്ചെടുക്കുന്നതില്‍ വിജയിച്ചു. ലസിത് മലിങ്കയെ പോലുള്ള സൂപ്പര്‍ പേസറെ നേരിടുന്നതില്‍ അഫ്ഗാന്‍ ബാറ്റിങ് നിര വിജയം കണ്ടതാണ് ലങ്കയ്ക്ക് വിനയായത്.

പിന്നീട് മുജീബുറഹ്മനും റാഷിദ് ഖാനും ഗുല്‍ബാദിന്‍ നയ്ബും മുഹമ്മദ് നബിയും ലങ്കന്‍ ബാറ്റിങ് നിരയെ പിടിച്ചുകെട്ടുകയും അഫ്ഗാന് തകര്‍പ്പന്‍ വിജയം സമ്മാനിക്കുകയുമായിരുന്നു. സൂപ്പര്‍ ഫോറില്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന പ്രകടനവുമായാണ് അഫ്ഗാന്‍ പട കളംവിട്ടത്.

Story first published: Tuesday, September 18, 2018, 9:20 [IST]
Other articles published on Sep 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+