Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎഇക്ക് തന്ത്രമൊരുക്കി ഇന്ത്യന്‍ കോച്ച്!! ടീം ഇന്ത്യയെ വീഴ്ത്തുമോ? കോച്ച് പറഞ്ഞത് ഇങ്ങനെ

ദുബായ്: ഏഷ്യാ കപ്പിലെ നിലവിലെ ചാംപ്യന്‍മാരും കിരീട ഫേവറിറ്റുകളുമായ ഇന്ത്യയെ മലര്‍ത്തിയടിക്കുമോ ആതിഥേയരായ യുഎഇ? അതിനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാന്‍ വരട്ടെ. യുഎഇ അത്ര മോശക്കാരല്ല. അടുത്തിടെ ബംഗ്ലാദേശിനെ വീഴ്ത്തി ടി20 പരമ്പര സ്വന്തമാക്കിയ ടീമാണ് അവര്‍. കൂടാതെ നേരത്തേ സൗത്താഫ്രിക്കയെയും യുഎഇ സ്തബ്ധരാക്കിയിട്ടുണ്ട്.

യുഎഇയ്ക്കു തന്ത്രമൊരുക്കുന്നതാവട്ടെ ഇന്ത്യയുടെ മുന്‍ കോച്ചും താരവുമായ ലാല്‍ചന്ദ് രാജ്പുതുമാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ടീമിന്റെ മാനേജര്‍ കൂടിയായിരുന്നു അദ്ദേഹം. ഇപ്പോള്‍ യുഎഇക്കൊപ്പവും രാജ്പുത് അദ്ഭുതങ്ങള്‍ക്കു തയ്യാറെടുക്കുകയാണ്.

അടുത്ത ബുധനാഴ്ചയാണ് ഇന്ത്യയും യുഎഇയും ടൂര്‍ണമെന്റില്‍ മുഖാമുഖം വരുന്നത്. ഇതില്‍ ഇന്ത്യക്കെതിരേ അട്ടിമറി വിജയം കുറിക്കാന്‍ യുഎഇക്കു സാധിക്കുമോയെന്നതിനെ കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് രാജ്പുത്. ടീമിന്റെ തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

UAE

ആരെയും തോല്‍പ്പിക്കും

ഇന്ത്യയെ മാത്രമല്ല, ഏതു ടീമിനെയും വീഴ്ത്താനുള്ള മികവ് തങ്ങള്‍ക്കുണ്ടെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലാല്‍ചന്ദ് രാജ്പുത്. ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യ, പാകിസ്താന്‍, ഒമാന്‍ എന്നിവരുള്ള വെല്ലുവിളിയുയര്‍ത്തുന്ന ഗ്രൂപ്പിലാണ് ഞങ്ങളുള്ളത്.

എന്തും സംഭവിക്കാം, നിങ്ങള്‍ക്കു ഒന്നും പറയാന്‍ കഴിയില്ല. ഞങ്ങള്‍ക്കു ഏതു ടീമിനെയും അട്ടിമറിക്കാനുള്ള ശേഷിയുണ്ട്. കഴിവുകള്‍, ഫിറ്റ്‌നസ്, ഫീല്‍ഡിങ് എന്നിവയാണ് തങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും രാജ്പുത് വ്യക്തമാക്കി.

കൂടുതല്‍ ശക്തരായ ടീമുകളുമായി ഏറ്റുമുട്ടുമ്പോള്‍ കളിക്കാര്‍ മാനസികമായി കരുത്തരാവുന്നതിനൊപ്പം ശാരീരികമായി ഫിറ്റായിരിക്കുകയും വേണം. ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ട കാര്യമാണ്. താരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതും ഫോമുമെല്ലാം ആവശ്യമാണ്.

അവര്‍ക്കു സ്തംഭനാവസ്ഥയില്‍ തുടരാനും സാധിക്കില്ല. ഇപ്പോഴത്തെ താളം നിലനിര്‍ത്തി ടീമിനെ കുടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോവാനാണ് ആഗ്രഹിക്ക്ുന്നതെന്നും ഗള്‍ഫ് ന്യൂസിനോടു രാജ്പുത് പറഞ്ഞു.

അമിത ആത്മവിശ്വാസമോ?

ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്ന ബംഗ്ലാദേശിനെതിരേയുള്ള ടി20 പരമ്പരനേട്ടം യുഎഇ ടീമിനെ അമിത ആത്മവിശ്വാസത്തിലാക്കിയിട്ടുണ്ടോയെന്ന ചോദ്യത്തിനു ഇല്ലെന്നാണ് ലാല്‍ചന്ദ് രാജ്പുത് പ്രതികരിച്ചത്.

ടെസ്റ്റില്‍ കളിക്കുന്ന രാജ്യങ്ങള്‍ക്കെതിരേ, പ്രത്യേകിച്ചും ബംഗ്ലാദേശിനെതിരായ പരമ്പര വിജയം ഞങ്ങള്‍ക്കു ഒരുപാട് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. അതൊരിക്കലും അമിത ആത്മവിശ്വാസവുമല്ല. ഞങ്ങള്‍ക്കു ഏതു ടീമിനോടും പോരടിക്കാനുളള്ള ശേഷിയുണ്ടെന്ന വിശ്വാസമാണ് ഇതു നല്‍കുന്നത്.

റാങ്കിങില്‍ ഏറെ മുന്നിലുളള ടീമുകള്‍ക്കെതിരേ കളിക്കുന്നതിലൂടെ ഞങ്ങളുടെ താരങ്ങള്‍ക്കു വലിയൊരു പ്ലാറ്റ്‌ഫോമാണ് ലഭിക്കുന്നത്. അതു സ്വയമറിയാനും ഏഷ്യാ കപ്പിനു മുമ്പ് താളം നിലനിര്‍ത്താനും ഞങ്ങളെ സഹായിക്കുകയും ചെയ്തു.

UAE

ബംഗ്ലാദേശിനെ പോലെയൊരു ടീമിനെ തോല്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് വലിയ അട്ടിമറികള്‍ ലക്ഷ്യമിടാന്‍ പാടില്ല? ഞങ്ങളുടെ കളിക്കാര്‍ വലിയ ആവേശത്തിലാണ്, വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും രാജ്പുത് കൂട്ടിച്ചേര്‍ത്തു.

യുഎഇ സ്‌ക്വാഡ്

മുഹമ്മദ് വസീം (ക്യാപ്റ്റന്‍), അലിഷന്‍ ഷറഫു, ആര്യാന്‍ഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ആസിഫ് ഖാന്‍, ധ്രുവ് പരാശര്‍, ഏതന്‍ ഡിസൂസ, ഹൈദര്‍ അലി, ഹര്‍ഷിത് കൗശിക്, ജുനൈദ് സിദ്ദിഖ്, മതിയുള്ള ഖാന്‍, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ജവാദുള്ള, മുഹമ്മദ് സൊഹെയ്ബ്, രാഹുല്‍ ചോപ്ര (വിക്കറ്റ് കീപ്പര്‍), രോഹിദ് ഖാന്‍, സിമ്രന്‍ജീത് സിങ്, സാഗിര്‍ ഖാന്‍.

Story first published: Friday, September 5, 2025, 11:42 [IST]
Other articles published on Sep 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+