For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup: സഞ്ജു അകത്തോ, പുറത്തോ? ദുബെയ്ക്കു വമ്പന്‍ റോള്‍!! കോമ്പിനേഷനെ കുറിച്ച് കോച്ച്

ദുബായ്: യുഎഇയുമായി നാളെ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യന്‍ ടീം കോമ്പിനേഷന്‍ എങ്ങനെയാവുമെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ബൗളിങ് കോച്ച് മോര്‍നെ മോര്‍ക്കല്‍. ടൂര്‍ണമെന്റില്‍ ഓള്‍റൗണ്ടറായ ശിവം ദുബെയ്ക്കു വളരെ പ്രധാനപ്പെട്ട റോളുണ്ടായിരിക്കുമെന്നു അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു.

നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ ജയത്തോടെ ടൂര്‍ണമെന്റിനു തുടക്കം കുറിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. കാരണം യുഎഇക്കെതിരേ ഒരു അബദ്ധം സംഭവിച്ചാല്‍ അടുത്ത ഞായറാഴ്ച പാകിസ്താനുമായി നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടം ഇന്ത്യക്കു ഡു ഓര്‍ ഡൈ ആയി മാറുകയും ചെയ്യും.

ALBIE MORKEL

ടീം കോമ്പിനേഷന്‍ എങ്ങനെ?

യുഎഇയുമായുള്ള ആദ്യ മല്‍സരത്തില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷനെപ്പറ്റി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് ബൗളിങ് കോച്ച് മോര്‍നെ മോര്‍ക്കല്‍ വ്യക്തമാക്കിയത്. മല്‍സര ദിവസമായ നാളെ (ബുധന്‍) മാത്രമേ എങ്ങനെയാവണം ലൈനപ്പെന്നു തീരുമാനിക്കൂയെന്നും അദ്ദേഹം പറഞ്ഞു.

ദുബായിലെ വിക്കറ്റ് എങ്ങനെ ആയിരിക്കുമെന്നു നോക്കേണ്ടതു ആവശ്യമാണ്. അവസാനമായി ചാംപ്യന്‍സ് ട്രോഫി ഇവിടെ നടന്നപ്പോള്‍ നടന്നപ്പോള്‍ ഒരുപാട് മല്‍സരങ്ങളും ഇവിടെ നടന്നിരുന്നു. അതുകൊണ്ടു അവ അല്‍പ്പം ക്ഷീണിച്ചതു പോലെയാണ് ഇപ്പോള്‍ കാണപ്പെടുന്നതെന്നും ഐസിസി പങ്കുവച്ച വീഡിയോയില്‍ മോര്‍ക്കല്‍ വ്യക്തമാക്കി.

ഇന്നു രാത്രി ഇവിടുത്ത പ്രതലം എങ്ങനൊയാവുമെന്നു ഞങ്ങള്‍ നോക്കും. ഒരുപാട് പുല്ല് കൊണ്ടുള്ള കവറിങ് ഉള്ളതു പോലെയാണ് കാണപ്പെടുന്നത്. അതുകൊണ്ടു തന്നെ ആദ്യ മല്‍സരത്തില്‍ ആദ്യ ഗെയിമില്‍ ഇറങ്ങുമ്പോള്‍ ടീം കോമ്പിനേഷനെ കുറിച്ചു ഞങ്ങള്‍ക്കു നല്ല ഐഡിയ ഉണ്ടായിരിക്കുകയും ചെയ്യും.

എന്നാല്‍ ടീമിന്റെ ഇപ്പോഴത്തെ പ്ലാനിങിലേക്കു വന്നാല്‍ എല്ലാ ഏരിയകളും ഞങ്ങള്‍ കവര്‍ ചെയ്തു കഴിഞ്ഞു. പക്ഷെ ലൈനപ്പിനെ കുറിച്ച് ഞങ്ങള്‍ മല്‍സരദിവസം മാത്രമേ തീരുമാനിക്കുകയുള്ളൂവെന്നും മോര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ടീം കോമ്പിനേഷനില്‍ ചില താരങ്ങളുടെ കാര്യത്തില്‍ മാത്രമാണ് ഇന്ത്യക്കു ഇപ്പോള്‍ സംശയമുള്ളത്. അതിലൊന്ന് വിക്കറ്റ് കീപ്പിങാണ്. മലയാളി താരം സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ ഇവരില്‍ ആരെ വേണമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനായിട്ടില്ല. ടോപ് ത്രീയിലെങ്കില്‍ സഞ്ജുവും മധ്യനിരയിലോ, ഫിനിഷിങിലോ എങ്കില്‍ ജിതേഷ് ശര്‍മയുമാണ് ബെസ്റ്റ് ഓപ്ഷനുകള്‍.

സഞ്ജുവിനു പകരം ജിതേഷായിരിക്കും കളിച്ചേക്കുകയെന്നാണ് തിങ്കളാഴ്ചത്തെ ടീമിന്റെ അവസാന പരിശീലന സെഷനില്‍ നിന്നുമുള്ള ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. കാരണം ഏറ്റവും അവസാനമായാണ് സഞ്ജുവിനു പരിശീലനത്തിനിടെ അവസരം ലഭിച്ചത്. കൂടുതലും പരിശീലനം നടത്തിയത് ജിതേഷായിരുന്നു.

SHIVAM DUBE

ദുബെയുടെ റോള്‍

ഏഷ്യാ കപ്പില്‍ വെറും ബാറ്റര്‍ മാത്രമായല്ല, ബൗളിങിലും ശിവം ദുബെയെ കൂടുതലായി ഉപയോഗിക്കാനാണ് ഇന്ത്യന്‍ ടീമിന്റെ പ്ലാനെന്നു മോര്‍നെ മോര്‍ക്കല്‍ പറഞ്ഞു. നാലോവറുകള്‍ ബൗള് ചെയ്യാന്‍ കഴിയുന്ന ബൗളറെന്ന നിലയില്‍ കൂടി ശിവം ദുബെയെ ഉപയോഗിക്കേണ്ടത് എല്ലായ്‌പ്പോഴും പ്രധാനമാണെന്നു ഞാന്‍ കരുതുന്നു.

ബാറ്റിങ്, ബൗളിങ് എന്നീ രണ്ടിലും കഠിനാധ്വാനം നടത്താന്‍ ഓള്‍റൗണ്ടര്‍മാരെ എല്ലായ്‌പ്പോഴും ഞാന്‍ പുഷ് ചെയ്യാറുണ്ട്. ചിലപ്പോള്‍ താരങ്ങള്‍ പരിശീലനത്തിനിടെ ഏതെങ്കിലുമൊന്നില്‍ മാത്രം കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്. പക്ഷെ ഇവിടെ ഞങ്ങള്‍ ഒന്നും വെറുതെ പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ല.

ചില ദിവസങ്ങളില്‍ കളിയിലെ സാഹചര്യങ്ങളില്‍ മറ്റുള്ളവരേക്കാള്‍ ദുബെയെ സഹായിക്കുകുയും ചെയ്യും. അതുകൊണ്ടു തന്നെ അവസരം കിട്ടിയാല്‍ അതു പുറത്തെടുക്കാന്‍ അവന്‍ തയ്യാറായി ഇരിക്കേണ്ടതും ആവശ്യമാണെന്നു മോര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, September 9, 2025, 13:04 [IST]
Other articles published on Sep 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+