Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: വിജയസാധ്യത 60-40%, ജയം ആ ടീമിനൊപ്പം!! ഇന്ത്യ- പാക് പോരിലെ വിജയിയെ പ്രവചിച്ച് എഐ

യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ക്രിക്കറ്റ് പ്രേമികളെ ഏറ്റവുമധികം ഹലം കൊള്ളിക്കുക ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ ആയിരിക്കും. ഫൈനലുള്‍പ്പെടെ ടൂര്‍ണമെന്റിലെ മറ്റൊരു മല്‍സരത്തെയും ഇത്രയുമധികം ആവേശത്തോടെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നില്ല. അടുത്ത മാസം 14നാണ് ഈ കിടിലന്‍ പോരാട്ടം ദുബായില്‍ നടക്കാനിരിക്കുന്നത്.

ടൂര്‍ണമെന്റിനുള്ള 17 അംഗ സ്‌ക്വാഡിനെ പാകിസ്താന്‍ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി ഇന്ത്യന്‍ ടീമിനെയാണ് അറിയാനുള്ളത്. സൂര്യകുമാര്‍ യാദവിനു കീഴിലുള്ള ഇന്ത്യന്‍ സംഘത്തെ നാളെ (ചൊവ്വ) പ്രഖ്യാപരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ- പാക് പോരാട്ടങ്ങള്‍ എല്ലായ്‌പ്പോഴും ഹരം കൊള്ളിക്കാറുണ്ട്. വളരെ അപൂര്‍വ്വമായി മാത്രമേ ഏകപക്ഷീയ മല്‍സരങ്ങള്‍ ഇവര്‍ക്കിടയില്‍ സംഭവിക്കാറുള്ളൂ.

വാരിനിരിക്കുന്ന ഇന്ത്യ- പാക് എല്‍ ക്ലാസിക്കോയില്‍ വിജയം ആര്‍ക്കൊപ്പായിരിക്കും. ഇതേക്കുറിച്ചു വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ആരെയാണ് വിജയിയായി ഗ്രോക്ക് തിരഞ്ഞെടുത്തിരിക്കുന്നതെന്നു നമുക്കു പരിശോധിക്കാം.

INDIA- PAK

ടീം ഫോം, കണക്കുകള്‍

നിലവിലെ ചാംപ്യന്‍മാരായിട്ടാണ് ഇന്ത്യന്‍ ടീം ഇത്തവണത്തെ ഏഷ്യാ കപ്പില്‍ പോരിനിറങ്ങുക. സൂര്യകുമാര്‍ യാദവിനു കീഴില്‍ അതു ശക്തമായ സ്‌ക്വാഡിനെയു ടൂര്‍ണമെന്റില്‍ ഇന്ത്യ അണിനിരത്തുന്നത്. ടി20യില്‍ ഐസിസി റാങ്കിങിലുള്ള നമ്പര്‍ വണ്‍ ബാറ്ററായ അഭിഷേക് ശര്‍മ, അഗ്രസീവ് ബാറ്റിങിന്റെ വക്താവായ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, ഓള്‍റൗണ്ട് മികവിലൂടെ കളി ജയിപ്പിക്കാന്‍ ശേഷിയുള്ള ഹാര്‍ദിക് പാണ്ഡ്യ എന്നിവരടക്കം മാച്ച് വിന്നര്‍മാരുടെ നിര തന്നെ ഇന്ത്യക്കുണ്ട്.

പാകിസ്താന്റെ കാര്യമെടുത്താല്‍ സല്‍മാന്‍ അലി ആഗയുടെ കീഴില്‍ പുതുയ ലുക്കിലുള്ള ഒരു ലുക്കിലുള്ള ഒരു ടീമിനെയാണ് ഏഷ്യാ കപ്പില്‍ കാണാന്‍ സാധിക്കുക. ബാറ്റിങിലെ സൂപ്പര്‍ ജോടികളും മുന്‍ നായകരുമായ ബാബര്‍ ആസവും മുഹമ്മദ് റിസ്വാനും ടീമിന്റെ ഭാഗമല്ലെന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്.

പകരം യുവതാരങ്ങള്‍ക്കാണ് ടീം മുന്‍തൂക്കം നല്‍കിയത്. ഇന്ത്യയെപ്പോലെ വളരെ അഗ്രസീവായ ശൈലിയിലേക്കുള്ള പാക് ടീമിന്റെ ചുവടു മാറ്റം കൂടിയാവും ഏഷ്യാ കപ്പില്‍ കാണാനായേക്കുക.

ഏഷ്യാ കപ്പില്‍ ഇതുവരെ ടി20 ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയപ്പോള്‍ പാകിസ്താനെതിരേ ഇന്ത്യക്കു തന്നെയാണ് മേല്‍ക്കൈ. 13 മല്‍സരങ്ങളില്‍ ഒമ്പതിലും ഇന്ത്യ ജയിച്ചുകയറിയപ്പോള്‍ പാക് ടീമിനു വിജയിക്കാനായത് വെറും മൂന്നെണ്ണത്തില്‍ മാത്രം. ചരിത്രവും സമീപകാലത്തെ റെക്കോര്‍ഡുമെടുത്താല്‍ പാകിസ്താനെതിരേ ഇന്ത്യക്കു വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നു കാണാം.

വേദിയും സാഹചര്യങ്ങളും

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് അടുത്ത മാസം 13ന് ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കുക. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് മല്‍സരം. ഈ ഗ്രൗണ്ട് എല്ലായപ്പോഴും ബാറ്റര്‍മാരെ തുണച്ചിട്ടുള്ളതാണെന്നു കണക്കുകള്‍ പറയുന്നു. വളരെ വേഗതയേറിയ ഒൗട്ട് ഫീല്‍ഡാണ് ഇവിടുത്തേത്, കളിയുടെ തുടക്കത്തില്‍ ബൗണ്‍സ് ലഭിക്കാറുണ്ടെന്നതിനാല്‍ ഫാസ്റ്റ് ബൗളര്‍മാരെ ഇതു ആദ്യത്തെ കുറച്ചു ഓവറുകളില്‍ സഹായിക്കും.

പക്ഷെ അതിനു ശേഷം പിച്ച് പതിയെ സ്പിന്നര്‍മാര്‍ക്കു അനുകൂലമാവുകയും ചെയ്യും. അതുകൊണ്ടു തന്നെ രണ്ടു ഗണത്തില്‍ പെടുന്ന ബൗളര്‍മാര്‍ക്കും പ്രതീക്ഷയ്ക്കു വകയുണ്ട്. ആദ്യം ബാറ്റ് ചെയ്ത് എതിരാളികള്‍ക്കു വിജയലക്ഷ്യം നല്‍കുന്നതിനേക്കാള്‍ റണ്‍ചേസാണ് ഇവിടെ കൂടുതല്‍ എളുപ്പം. ഇതു തീര്‍ച്ചയായും ടോസിനെയും സ്വാധീനിക്കുകയും ചെയ്യും.

INDIAN TEAM

പ്രവചനം ഇങ്ങനെ

വളരെ ഇഞ്ചോടിഞ്ചായ ഒരു പോരാട്ടം തന്നെ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇത്തവണ ഏഷ്യാ കപ്പില്‍ പ്രതീക്ഷിക്കാമെന്നാണ് എഐ പറയുന്നത്. 60 ശതമാനം ഇന്ത്യക്കാണ് വിജയസാധ്യതയെങ്കില്‍ പാകിസ്താന്റേത് 40 ശതമാനവുമാണ്.

നേര്‍ക്കു നേര്‍ കണക്കുകളിലും കടലാസിലുമെല്ലാം ഇന്ത്യയാണ് ഫേവറിറ്റെങ്കിലും പാകിസ്താന്റെ യുവനിര അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരാണ്. അതുകൊണ്ടു ഇന്ത്യക്കെതിരേ അവര്‍ അട്ടിമറി വിജയം കുറിക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ലെന്നു എഐ ചൂണ്ടിക്കാണിക്കുന്നു.

Story first published: Monday, August 18, 2025, 13:25 [IST]
Other articles published on Aug 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+