For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൈ തന്നില്ല, വാതില്‍ കൊട്ടിയടച്ചു!! പാക് പരാതി; സൂര്യക്കും ടീമിനും പണി കിട്ടുമോ? ഇതാ ഉത്തരം

ദുബായ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പിലെ സൂപ്പര്‍ പോരാട്ടത്തിനു പിന്നാലെ ഹസ്തദാന വിവാദം ചൂടുപിടിക്കുകയാണ്. ഇന്ത്യക്കെതിരേ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് (എസിസി) പാകിസ്താന്‍ പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന കളിക്കിടെ ടോസിനു ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും മുഖത്തോടു മുഖം നോക്കാനോ, ഹസ്തദാനം ചെയ്യാനോ തയ്യാറായിരുന്നില്ല.

മല്‍സരശേഷം ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ ഹസ്തദാനം ഉണ്ടായേക്കുമെന്നു കരുതിയെങ്കിലും അതുമുണ്ടായില്ല. വിജയം പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഇന്ത്യന്‍ ടീം നേരെ ഡ്രസിങ് റൂമില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഈ പ്രവര്‍ത്തിയില്‍ കടുത്ത രോഷവും അതൃപ്തിയും പ്രകടിപ്പിച്ചിരിക്കുകയാണ് പാകിസ്താന്‍.

SURYA AGHA

ഇന്ത്യക്കെതിരേ പരാതി

പാകിസ്താന്‍ ടീം മാനേജര്‍ നവീദ് അക്രം ചീമ ഇന്ത്യക്കെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നാണ് റെവ് സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യന്‍ ടീമിന്റെയും ഒഫീഷ്യലുകളുടെയും പ്രവര്‍ത്തിയില്‍ അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

മല്‍സരത്തിനു ശേഷം ഇന്ത്യന്‍ ടീം തങ്ങള്‍ക്കു ഹസ്തദാനം നല്‍കാതെ ഗ്രൗണ്ട് വിട്ടതായും പിന്നാലെ ഡ്രസിങ് റൂമിന്റെ വാതിലടയ്ക്കുകയും ചെയ്തുവെന്നാണ് പിസിബിയുടെ പരാതിയിലുള്ളത്. ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനം ചെയ്യരുതെന്നു തങ്ങളോടു ആവശ്യപ്പെട്ടത് മാച്ച് റഫറിയാണെന്നും പിസിബിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ടോസിന്റെ സമയത്തു മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റാണ് ഇന്ത്യന്‍ ക്യാപ്റ്റനുമായി ഹസ്ദാനം ചെയ്യരുതെന്നു സല്‍മാന്‍ അലി ആഗയോടു നിര്‍ദേശിച്ചത്. മല്‍സരശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ പെരുമാറ്റം കളിയുടെ സ്പിരിറ്റിനു നിരക്കാത്തതാണ്. ഇതേ തുടര്‍ന്നാണ് പാകിസ്താന്‍ പ്രതിഷേധിച്ചത്. പോസ്റ്റ് മാച്ച് സമ്മാനദാന ചടങ്ങില്‍ നിന്നും സല്‍മന്‍ അലി ആഗ പിന്‍മാറുകയായിരുന്നു. മാത്രമല്ല, ഈ ചടങ്ങിലെ ഹോസ്റ്റും ഇന്ത്യക്കാരനായിരുന്നുവെന്നും (സഞ്ജയ് മഞ്ജരേക്കര്‍) പിസിബിയടെ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

ഇന്ത്യന്‍ ടീമുമായി മല്‍സരശേഷം ഹസ്തദാനം ചെയ്യാന്‍ പാകിസ്താന്‍ ടീം തയ്യാറായിരുന്നുവെന്നു പാക് കോച്ച് മൈക്ക് ഹെസന്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ ടീം ഹസ്തദാനം ചെയ്യാന്‍ തയ്യാറാവാതെ മടങ്ങിയതില്‍ പ്രതിഷേധിച്ച് മാസ്റ്റ് മാച്ച് പരിപാടിയില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയെ അയക്കാനും പാകിസ്താന്‍ തയ്യാറായിരുന്നില്ല. കളി കഴിഞ്ഞ ശേഷം ഇന്ത്യന്‍ ടീമുമായി കൈ കൊടുക്കാനും ഇടപഴകാനും പാക് ടീം ആഗ്രഹിച്ചിരുന്നതായി കോച്ച് ഹെസന്‍ വ്യക്തമാക്കി.

ഞങ്ങള്‍ മല്‍സരം കഴിഞ്ഞതിനു ശേഷം ഇന്ത്യന്‍ ടീമുമായി ഹസ്തദാനം ചെയ്യാന്‍ തയ്യാറായിരുന്നു. പക്ഷെ ഞങ്ങളുടെ എതിരാളികള്‍ അതിനു തയ്യാറാവാതിരുന്നതില്‍ നിരാശയുമുണ്ട്. ഞങ്ങള്‍ അവര്‍ക്കു അടുത്തേക്കു പോവാനും കൈ കൊടുക്കാനുമുള്ള ഒരുങ്ങിയിരുന്നു. പക്ഷെ അപ്പോഴേക്കും ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നവരെല്ലാം ഡ്രസിങ് റൂമിലേക്കു പോയിക്കഴിഞ്ഞിരുന്നു.

ഒരു മല്‍സരത്തിലെ നിരാശാജനകമായ സംഭവമാണിത്. ഈ കളിയില്‍ ടീമിന്റെ പ്രകനത്തിലെ നിരാശ ഞങ്ങള്‍ക്കു ആദ്യമേയുണ്ടായിരുന്നു. പക്ഷെ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിനു ഹസ്തദാനം നല്‍ാന്‍ തങ്ങള്‍ ഒരുക്കമായിരുന്നുവെന്നും ഹെസന്‍ വിശദമാക്കി.

INDIAN TEAM

ഇന്ത്യക്കെതിരേ നടപടി വരുമോ?

ഹസ്തദാന വിവാദത്തില്‍ ഇന്ത്യന്‍ ടീമിനെതിരേ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പരാതി നല്‍കിയ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും കളിക്കാര്‍ക്കുമെതിരേ പിഴയും വിലക്കുമുള്‍പ്പെടെയുള്ള ശിക്ഷാ നപടപടികള്‍ വരുമോയെന്നതാണ് ആരാധകരെ മുഴുവന്‍ ആശങ്കയിലാക്കുന്ന ചോദ്യം. പക്ഷെ അത്തരം ഭയമൊന്നും വേണ്ടെന്നതാണ് യാഥാര്‍ഥ്യം.

പാകിസ്താന്‍ ടീമിനെ ബഹിഷ്‌കരിച്ചതിന്റെ പേരില്‍ ഇന്ത്യക്കെതിരേ നടപടിയൊന്നും എടുക്കാന്‍ കഴിയില്ല. കാരണം, മല്‍സരത്തിനു മുമ്പോ, ശേഷമോ ഇരുടീമിലെയും കളിക്കാര്‍ ഹസ്തദാനം ചെയ്യണമെന്നു നിയമത്തില്‍ എവിടെയും പറയുന്നില്ല. കളിക്കാര്‍ക്കിടയിലെ സൗഹൃദത്തിന്റെ ഭാഗമായി പരമ്പരാഗതമായി പിന്തുടര്‍ന്നു പോരുന്ന ശീലം മാത്രമാണിത്. അതിനാല്‍ പാക് ടീം പരാതി നല്‍കിയാലും ഇന്ത്യ ഭയപ്പെടേണ്ടതില്ല.

Story first published: Monday, September 15, 2025, 12:12 [IST]
Other articles published on Sep 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+