ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റിലെ ജൂനിയര്‍ സെവാഗായി മാറിയിരിക്കുകയാണ് വെടിക്കെട്ട് ഓപ്പണറും യുവ താരവുമായ അഭിഷേക് ശര്‍മ. ഇന്നിങ്‌സിലെ ആദ്യത്തെ ബോളില്‍ തന്നെ സിക്‌സറടിക്കാന്‍ മടിയില്ലാത്ത അദ്ദേഹം ഈ ഏഷ്യാ കപ്പില്‍ ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങളാണ് നടകിക്കൊണ്ടിരിക്കുന്നത്.
ടൂര്‍ണമെന്റില്‍ ഇതിനകം കളിച്ച നാലു മല്‍സരങ്ങളിലും വലിയ ഇംപാക്ടുണ്ടാക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. ഏറ്റവും അവസാനമായി പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ഹീറോയായത് അഭിഷേകായിരുന്നു. 39 ബോളില്‍ ആറു ഫോറും അഞ്ചു സിക്‌സറുമടക്കം 74 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. കളിയിലെ താരവും അഭിഷേക് തന്നെ.

ഇനി ഞായറാഴ്ചത്തെ ഏഷ്യാ കപ്പിന്റെ ഫൈനലില്‍ വീണ്ടും ഇന്ത്യ-പാക് പോരാട്ടം സംഭവിക്കുകയാണെങ്കില്‍ അഭിഷേകിനു പുതിയൊരു ചാലഞ്ച് നല്‍കിയിരിക്കുകയാണ് മുന്‍ പാക് പേസ് ഇതിഹാസം ഷുഐബ് അക്തര്‍. ഒരു പാക് ചാനലില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ യുവതാരത്തെ അദ്ദേഹം വെല്ലുവിളിച്ചിരിക്കുന്നത്.
അവനെ നേരിടാന്‍ കഴിയുമോ?
പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഹസന്‍ അലിയെ അഭിഷേക് ശര്‍മയ്ക്കു മികച്ച രീതിയില്‍ നേരിടാന്‍ കഴിയുമോയെന്ന ചാലഞ്ചാണ് അഭിഷേക് ശര്‍മ നല്‍കിയിരിക്കുന്നത്. ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റായ അലിയെ പാകിസ്താന്‍ ഇനിയും പരീക്ഷിച്ചിട്ടില്ല. സൂപ്പര്‍ ഫോറിലെ ഇനിയുള്ള രണ്ടു മല്‍സരങ്ങിലും അദ്ദേഹം ഒരുപക്ഷെ ടീമിലേക്കു മടങ്ങിയെത്തിയേക്കും.
പാകിസ്താന്റെ മറ്റു ബൗളര്‍മാരെ കൈകാര്യം ചെയ്തതു പോലെ അത്ര എളുപ്പത്തില്‍ അലിക്കെതിരേ ഷോട്ടുകള്‍ കളിക്കാന്‍ അഭിഷേകിനു സാധിച്ചേക്കില്ലെന്നാണ് റാവല്‍പിണ്ടി എക്‌സ്പ്രസിന്റെ അഭിപ്രായം.
വീണ്ടുമൊരു ഇന്ത്യ- പാക് അങ്കം സംഭവിക്കുകയാണെങ്കില്‍ അഭിഷേക് ശര്‍മയ്‌ക്കെതിരേ ഹസന്‍ അലി ന്യൂബോള്‍ എറിയട്ടെ. അവന്‍ എങ്ങനെയാണ് അലിയെ അടിക്കുന്നതെന്നു കാണാന്‍ ആഗ്രഹമുണ്ട്. കുറഞ്ഞത് അവനെ പരീക്ഷിക്കുകയെങ്കിലും ചെയ്യൂവെന്നും അക്തര്‍ ആവശ്യപ്പെടുന്നു.
ക്യാപ്റ്റനു വിമര്‍ശനം
ഏഷ്യാ കപ്പില്‍ പാകിസ്താന്‍ ടീം ദയനീയ പ്രകടനം നടത്തവെ ക്യാപ്റ്റനും മധ്യനിര ബാറ്ററുമായ സല്‍മാന്‍ ആഗയെയാണ് ഷുഐബ് അക്തര്‍ രൂക്ഷമായി വിമര്‍ശിക്കുന്നത് പാക് ടീമിലെ ഏറ്റവും ദുര്‍ബലയമായ കണ്ണി ക്യാപ്റ്റന്‍ തന്നെയാണാണ് അദ്ദേഹം ആഞ്ഞടിച്ചിരിക്കുന്നത്.
ടീമിനെ മുന്നില്‍ നിന്നു നയിക്കാനോ കളിക്കളത്തില്‍ മികച്ച തീരുമാനങ്ങളെടുക്കാനോ ആഗയ്ക്കു സാധിക്കുന്നില്ല. അദ്ദേഹത്തിന്റെ ചില ടീം സെലക്ഷനുകളും സംശയാസ്പദമാണ്. ബാറ്ററെന്ന നിലയിലും ആഗ ഈ ഏഷ്യാ കപ്പില്‍ തികഞ്ഞ പരാജയമാണെന്നു കാണാം. നാലു ഇന്നിങ്‌സുകളില്‍ നിന്നും സമ്പാദ്യം വെറും 40 റണ്‍സ് മാത്രമാണ്.

കളിക്കളത്തില്‍ എന്തു തരത്തിലുള്ള ക്യാപ്റ്റമന്‍സിയാണ് തന്റേതെന്നു സല്‍മാന്‍ ആഗയ്ക്കു സ്വയം പോലുമറിയില്ല. അവനാണ് ഈ പാകിസ്താന്‍ ടീമിലെ ഏറ്റവും ദുര്‍ബലമായ കണ്ണി. പ്ലെയിങ് ഇലവനില്‍ പോലും സല്‍മാന്‍ യഥാര്‍ഥത്തില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടോ? അവന്‍ എന്താണ് ചെയ്തിട്ടുള്ളത്? സല്‍മാന്‍ നല്ല കുട്ടിയായിരിക്കാം, പക്ഷെ അവന്റെ സംഭാവനയെന്താണ്?
ഇന്ത്യയുടെ തിലക് വര്‍മയെയോ, ഹാര്‍ദിക് പാണ്ഡ്യയെയോ പോലെ അഭിഷേക് പെര്‍ഫോം ചെയ്തിട്ടുണ്ടോ? ഇവയ്‌ക്കെല്ലാം പുറമെ കളിക്കളത്തില്‍ മോശം തീരുമാനങ്ങളെടുത്ത് പാകിസ്താന്‍ ടീമിനെ കൂടി സല്‍മാന്‍ കുഴപ്പത്തിലാക്കുകയാണെന്നും അക്തര്‍ തുറന്നടിക്കുന്നു.
അതേസമയം, പാകിസ്താന്റെ അടുത്ത സൂപ്പര്‍ ഫോര്‍ പോരാട്ടം ഇന്നു (ചൊവ്വ) രാത്രി മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയുമായിട്ടാണ്. രണ്ടു ടീമുകള്‍ള്‍ക്കും ഈ മല്‍സസരം ഒരുപോലെ പ്രധാനമാണ്. ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ പാക്കിനും ലങ്കയ്ക്കും ജയം അനിവാര്യമാണ്. ആദ്യ സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനു മുന്നില്‍ നാലു വിക്കറ്റിനു അടിതെറ്റിയതോടെയാണ് ലങ്കയും കുഴപ്പത്തിലായത്.