Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: നീ തന്നെ ഫോമിലല്ല, അപ്പോഴാണോ അവനെ വച്ച് പരീക്ഷണം!! സൂര്യക്കെതിരേ ഗവാസ്‌കര്‍

ദുബായ്: ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ അനാവശ്യ പരീക്ഷണം നടത്തിയതിനെതിരേ രൂക്ഷവിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍. ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്താനുള്ള ഇന്ത്യയുടെ നീക്കം ദയനീയമായി പാളിയിരുന്നു. ഇതു കാരണം ടീമിന്റെ താഴം നഷ്ടപ്പെടുകയും 200 പ്ലസ് നേടേണ്ടയിടത്തു വെറും 168ല്‍ ഇന്ത്യക്കു ഒതുങ്ങേണ്ടി വരികയും ചെയ്തു.

ടീം മികച്ച രീതിയില്‍ മുന്നോട്ടു പോകവെയാണ് ഓള്‍റൗണ്ടര്‍ ശിവം ദുബെയെ മൂന്നാം നമ്പറിലേക്കു ഇന്ത്യ പ്രൊമോട്ട് ചെയ്തത്. പക്ഷെ ഇതു വന്‍ ദുരന്തമായി. തപ്പിത്തടഞ്ഞ താരം വെറും രണ്ടു റണ്‍സെടുത്താണ് ക്രീസ് വിട്ടത്. തിലക് വര്‍മയെ ആറിലേക്കു മാറ്റിയ തീരുമാനവും പാളി. അഞ്ചു റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ.

SUNIL GAVASKAR

ആദ്യത്തെ 10 ഓവറില്‍ രണ്ടു വിക്കറ്റിനു 96 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. പക്ഷെ ബാറ്റിങ് ഓര്‍ഡറിലെ അനാവശ്യ പരീക്ഷണങ്ങള്‍ കാരണം അടുത്ത 10 ഓവറില്‍ വെറും 73 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ. ഇതാണ് ടീമിനെ 170ല്‍ താഴെ ടോട്ടലില്‍ ഒതുക്കിയത്.

ഗവാസ്‌കര്‍ കലിപ്പില്‍

ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറില്‍ നടത്തിയ പരീക്ഷണത്തെ രൂക്ഷമായാണ് സുനില്‍ ഗവാസ്ര്‍ വിമര്‍ശിച്ചത്. ഇന്ത്യാടുഡേയുമായി സംസാരിക്കവെയായിരുന്നു നായകന്‍ സൂര്യകുമാര്‍ യാദവിനെയും ടീം മാനേജ്‌മെന്റിനെയും അദ്ദേഹം കുറ്റപ്പെടുത്തിയത്.

ചില സമയങ്ങളില്‍ നിങ്ങള്‍ ടീമിലെ താരങ്ങള്‍ക്കു അല്‍പ്പം ബാറ്റിങ് പ്രാക്ടീസ് നല്‍കാന്‍ ശ്രമിക്കുമ്പോള്‍ ബാറ്റിങ് ഓര്‍ഡറില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തും. പക്ഷെ ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറില്‍ ഒരുപാട് മാറ്റം വരുത്തേണ്ടതുണ്ടെന്നു എനിക്കു തോന്നുന്നില്ല. അങ്ങനെ ചെയ്യുമ്പോള്‍ അതു ടീമിന്റെ താളം നഷ്ടപ്പെടുത്തും. ബാറ്റിങ് ഓര്‍ഡറിനും ഒരു താളം ആവശ്യമണ്.

സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് വല്ലപ്പോഴും ബാറ്റിങ് ലൈനപ്പില്‍ ഒരാളെ വേണമെങ്കില്‍ മുകളിലേക്കു പ്രൊമോട്ട് ചെയ്യാം. പക്ഷെ ശിവം ദുബെയെ പോലെ ഫിനിഷറായ ഒരാളെ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യുന്നത് അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. ബംഗ്ലാദേശിനെതിരായ മല്‍സരത്തില്‍ ഇന്ത്യക്കു അവിടെയാണ് അല്‍പ്പം പാളിപ്പോയതെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

സൂര്യ എന്തിന് വൈകിച്ചു?

ബംഗ്ലാദേശിനെതിരേ 29 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍ പവര്‍പ്ലേയ്ക്കു പിന്നാലെ പുറത്തായ ശേഷം മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങാതിരുന്നതിനെയും സുനില്‍ ഗവാസ്‌കര്‍ ചോദ്യം ചെയ്തു.

SURYAKUMAR YADAV

പാകിസ്താനുമായുള്ള തൊട്ടുമുമ്പത്തെ സൂപ്പര്‍ ഓവര്‍ മല്‍സരത്തില്‍ സൂര്യകുമാര്‍ യാദവ് സ്വയം റണ്‍സൊന്നും സ്‌കോര്‍ ചെയ്തിരുന്നില്ല, അതുകൊണ്ടു തന്നെ ഈ മല്‍സരത്തില്‍ അദ്ദേഹം ക്രീസിലേക്കു നേരത്തേ വന്ന് കുറച്ചു റണ്‍സ് സ്‌കോര്‍ ചെയ്യേണ്ടതും ആവശ്യമായിരുന്നു. നാലാം നമ്പറിലാണ് സൂര്യയെത്തിയത്, വൈകാതെ പുറത്താവുകയും ചെയ്തു.

തൊട്ടുമുമ്പത്തെ മല്‍സരത്തിലേതിനു സമാനമായ ഷോട്ടിനു ശ്രമിച്ചാണ് ഇത്തവണയും ഔട്ടായത്. സൂര്യയെ സംബന്ധിച്ച് നേരത്തേ ഏറെ വിജയിച്ചിട്ടുള്ള ഷോട്ട് കൂടിയായിരുന്നു അത്. പക്ഷെ നിങ്ങള്‍ ആ ഷോട്ട് കളിക്കുമ്പോള്‍ ഔട്ടാവുകയാണെങ്കില്‍ കളിയിലെ പ്രതലത്തെ കുറിച്ച് നന്നായി മനസ്സിലാക്കുന്നതു വരെ അതു കളിക്കാതിരിക്കുന്നതായിരിക്കും നല്ലതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

അഞ്ചു റണ്‍സ് മാത്രമെടുത്താണ് സൂര്യ മടങ്ങിയത്. മുസ്തഫിസുര്‍ റഹ്മാന്റെ ലെഗ് സൈഡിലൂടെ പോയ ഷോര്‍ട്ട് ബോളിനെതിരേ ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ച അദ്ദേഹം എഡ്ജായി വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ ജാക്കര്‍ അലിയുടെ കൈകളിലെത്തുകയായിരുന്നു.

Story first published: Thursday, September 25, 2025, 9:25 [IST]
Other articles published on Sep 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+