For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: സഞ്ജുവിന്റെ പ്രശ്‌നം ഒന്നു മാത്രം!! ഫ്‌ളോപ്പ് ഷോയുടെ കാരണം ശ്രീകാന്ത് പറയും

ദുബായ്: പാകിസ്താനുമായുള്ള ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കു വേണ്ടി മധ്യനിരയില്‍ ഇറങ്ങി തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ് മലയാൡവിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ടൂര്‍ണമെന്റില്‍ ആദ്യമായി അഞ്ചാം നമ്പറില്‍ കളിച്ച അദ്ദേഹം 76.47 എന്ന ദയനീയ സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്തത് 13 റണ്‍സ് മാത്രമാണ്.

17 ബോളുകള്‍ സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ഓര്‍മിക്കാനുള്ളത് കവര്‍ ഏരിയയിലൂടെ പായിച്ച ഒരേയൊരു ഫോര്‍ മാത്രം. ബാക്കിയുള്ള 16 ബോളുകളിലും അദ്ദേഹം ടൈമിങ് കണ്ടെത്താനാവാതെ പാടുപെടുകയും ചെയ്തു. എന്തുകൊണ്ടാണ് സഞ്ജു മധ്യനിരയില്‍ ക്ലിക്കാവാത്തതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്.

SANJU SAMSON

സഞ്ജു പതറുന്നതെന്ത്?

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലായ ചീക്കി ചീക്കയില്‍ മകനും മുന്‍ ക്രികക്കറ്ററുമായ അനിരുദ്ധയുമായി സംസാരിക്കവെയാണ് സഞ്ജു സാംസണിന്റെ പ്രശ്‌നമമെന്താണെന്ു കെ ശ്രീകാന്ത് വിശദീകരിച്ചത്.

പാവം സഞ്ജു സാസണ്‍, അവന്‍ അഞ്ചാം നമ്പറില്‍ തീര്‍ച്ചയായും മിസ് ഫിറ്റാണ്. ടി20യില്‍ ടോപ്പ് ത്രീയില്‍ തന്നെ അവന്‍ ബാറ്റ് ചെയ്യണം. മധ്യനിരയില്‍ ബാറ്റ് ചെയ്യാനെത്തി വളരെയധികം കഷ്ടപ്പെടുകയാണ് സഞ്ജു.

അവന്റെ കാര്യത്തില്‍ എനിക്കു ദുഖമുണ്ട്. പാകിസ്താനായുള്ള മല്‍സരത്തില്‍ കവര്‍ ഡ്രൈവിലൂടെ അതിമനോഹരമായ ഒരു ബൗണ്ടറി സഞ്ജു നേടിയിരുന്നു. അവന്റെ ട്രേഡ് മാര്‍ക്കായ ഷോട്ടുകളിലൊന്നാണിത്.

പക്ഷെ അതു മാറ്റി നിര്‍ത്തിയാല്‍ ബാറ്റ് ചെയ്യവെ സഞ്ജു കുടുങ്ങി നില്‍ക്കുന്നതു പോലെയാണ് കാണപ്പെട്ടത്. ഷോട്ടുകളാന്നും കളിക്കാന്‍ അവനു സാധിക്കുന്നില്ലായിരുന്നു. ഒരു 30-35 റണ്‍സെങ്കിലു നേടാമെന്ന പ്ലാനോടെയാവും സഞ്ജു ക്രീസിലെത്തിയിട്ടുണ്ടവുക. പക്ഷെ അതിനായില്ലെന്നും ശ്രീകാന്ത് വിലയിരുത്തി.

സഞ്ജുവും അദ്ദേഹത്തിനൊപ്പം ക്രീസിലുണ്ടായിരുന്ന തിലക് വര്‍മയും ഏകദേശം ഒരേ സ്‌ട്രൈക്ക് റേറ്റിലാണ് തുടങ്ങിയതെന്നും തിലക് പിന്നീട് ഗിയര്‍ മാറ്റിയപ്പോള്‍ സഞ്ജുവിനു അതു സാധിച്ചില്ലെന്നും ശ്രീകാന്തിനൊപ്പം ഷോയിലുണ്ടായിരുന്ന അനിരുദ്ധ ചൂണ്ടിക്കാട്ടി.

മധ്യനിരയില്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചതിന്റെ അനഭവ സമ്പത്താവാം തിലകിനെ ഇതിനു സഹായിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മകന്റെ ഈ നിരീക്ഷണത്തോടൂ പൂര്‍ണമായും യോജിക്കുകയാണ് ശ്രീകാന്ത് ചെയ്തത്. നീ പറഞ്ഞിരിക്കുന്ന ഈ കാര്യം വളരെ ശരിയാണന്നായികുന്നു ശ്രീകാന്ത് തല കുലുക്കി സമ്മതിച്ചത്.

SANJU SAMSON

ശ്രീകാന്ത് നേരത്തേ പറഞ്ഞു

ഇന്ത്യക്കു വേണ്ടി ടി20യില്‍ മധ്യനിരയിലോ, ഫിനിഷറായോ സഞ്ജു സാംസണിനു കളിക്കാന്‍ സാധിക്കില്ലെന്നു കെ ശ്രീകാന്ത് നേരത്തേ തന്നെ പല തവണ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഏഷ്യാ കപ്പിലെ ആദ്യ മല്‍സരത്തിലെ പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഇലവനില്‍ സഞ്ജുവിനു സ്ഥാനമില്ലായിരുന്നു.

പകരം സംഘത്തിലെ മറ്റൊരു വിക്കറ്റ് കീപ്പറും മധ്യനിര ബാറ്ററുമായ ജിതേഷ് ശര്‍മയെയായിരുന്നു അദ്ദേഹം ഉള്‍പ്പെടുത്തിയത്. സഞ്ജുവിനെ മുന്‍നിരയില്‍ മാത്രമേ കളിപ്പിക്കാന്‍ കഴിയൂവെന്നും പക്ഷെ അതിനായി സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരിരൊലാരാളെ താഴേക്കു മാറ്റിയാല്‍ അതു ടീമിന്റെ ബാലന്‍സ് തകര്‍ക്കുമെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പക്ഷെ അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് ജിതേഷിനെ പുറത്തിരുത്തി സഞ്ജുവിനെ ഫസ്റ്റ് ചോയ്‌സ് കീപ്പറായി ഉശപ്പെടുത്തിയാണ് ഇന്ത്യയിറങ്ങിയത്. ടീം മാനേജ്‌മെന്റിന്റെ ഈ തീുമാനത്തിനെതിരേ പിന്നീട് സ്വന്തം ഷോയില്‍ അദ്ദേഹം തുറന്നടിക്കുകയും ചെയ്തിരുന്നു.

Story first published: Monday, September 22, 2025, 13:18 [IST]
Other articles published on Sep 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+