Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: സഞ്ജു കളിക്കേണ്ടവനല്ല!! ഇതെന്ത് 11 ? ഈ ടീം വച്ച് മുന്നോട്ടു പോവരുത്; വീണ്ടും ശ്രീകാന്ത്

ദുബായ്: ഏഷ്യാ കപ്പില്‍ യുഎഇക്കെതിരേ വളരെ ഏകപക്ഷീയമായ വിജയം കൊയ്‌തെങ്കിലും ഇന്ത്യന്‍ പ്ലെയിങ് ഇലവനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ താരവും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത അദ്ദേഹം ഇയംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിന്റെ അസാന്നിധ്യത്തില്‍ ആശ്ചര്യവും പ്രകടിപ്പിച്ചു.

ഒമ്പതു വിക്കറ്റിന്റെ വളരെ ഏകപക്ഷീയമായ വിജയമാണ് ആതിഥേയരായ യുഎഇക്കെതിരേ സൂര്യകുമാര്‍ യാദവും സംഘവും സ്വന്തമാക്കിയത്. യുഎഇയുടെ ഇന്നിങ്‌സ് വെറും 57 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ പവര്‍പ്ലേയില്‍ തന്നെ വിജയറണ്‍സും കുറിക്കുകയായിരുന്നു. ഈ ജയത്തോടെ മികച്ച നെറ്റ് റണ്‍റേറ്റുമായി ഗ്രൂപ്പ് എയില്‍ തലപ്പത്തുള്ള ഇന്ത്യക്കു അടുത്ത കളി ജയിച്ചാല്‍ സൂപ്പര്‍ ഫോറിലേക്കും കുതിക്കാം.

K SRIKKANTH

സഞ്ജുവിനെ എന്തിനെടുത്തു?

യുഎഇക്കെതിരേ സഞ്ജു സാംസണിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലുള്‍പ്പെുത്തിയ തീരുമാനത്തോടു തനിക്കു യോജിപ്പില്ലെന്നു കെ ശ്രീകാന്ത് വ്യക്തമാക്കി. പകരം മറ്റൊരു വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയെയാണ് മധ്യനിരയില്‍ കളിപ്പിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തേ യുഎഇക്കെതിരായ ഇലവന്‍ തിരഞ്ഞെടുക്കവെയും സഞ്ജുവിനെ കളിപ്പിക്കരുതെന്ന അഭിപ്രായമായിരുന്നു ശ്രീകാന്തിന്. മലയാളി താരത്തെ ഇറക്കിയാല്‍ അതു ടീം ബാലന്‍സിനെ തകര്‍ക്കുമെന്നും അദ്ദേഹം ആഞ്ഞടിച്ചിരുന്നു.

സഞ്ജു സാംസണിനെ യുഎഇക്കെതിരേ മധ്യനിര ബാറ്ററായി എന്തിനാണ് ഇന്ത്യന്‍ ഇലവനിലുള്‍പ്പെടുത്തിയതെന്നു എനിക്കു മനസ്സിലായിട്ടില്ല. അവനാണോ നിങ്ങള്‍ക്കു വേണ്ടി ഫിനിഷറുടെ റോളില്‍ കളിക്കാന്‍ പോവുന്നത്? ഫിനിഷര്‍മാരാവാന്‍ സാധിക്കുന്നവര്‍ ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമാണ്. സഞ്ജു അഞ്ചാം നമ്പറിലാണ് ഈ മല്‍സരത്തില്‍ ബാറ്റ് ചെയ്യാനിരുന്നത്? അവനു ഈ പൊസിഷനില്‍ നല്ല ഇന്നിങ്‌സ് കളിക്കാന്‍ കഴിയുമോയെന്നതാണ് ചോദ്യം.

ഇന്ത്യന്‍ ഇലവനില്‍ സഞ്ജുവിനെയല്ല, ജിതേഷ് ശര്‍മയെയാണ് ഉള്‍ക്കൊള്ളിക്കേണ്ടിയിരുന്നത് എന്നാണ് എന്റെ അഭിപ്രായം. സഞ്ജു വളരെ ബ്രില്ല്യന്റായിട്ടുള്ള താരം തന്നെയാണ്. പക്ഷെ മധ്യനിരയില്‍ അവനെക്കൊണ്ടു പറ്റുമോയെന്നതിലാണ് സംശയമുള്ളത്.

ഏഷ്യാ കപ്പില്‍ ഈ തരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നതില്‍ കുഴപ്പില്ല. പക്ഷെ ടി20 ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റിലേക്കു നോക്കുമ്പോള്‍ ഇതില്‍ കാര്യമുണ്ടോയെന്നതാണ് സംശയമെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

SANJU SAMSON

ആത്മവിശ്വാസത്തെ ബാധിക്കും

സഞ്ജു സാംസണ്‍ ടി20യില്‍ അഞ്ചാം നമ്പറിലേക്കു യോജിച്ചയാളല്ലെന്നും ഈ പൊസിഷന്‍ നല്‍കിയാല്‍ അതു അവന്റെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുമെന്നും കെ ശ്രീകാന്ത് പറയുന്നു.

പാവം സഞ്ജു സാസംണ്‍. അവനെ കൊണ്ട് ആ പൊസിഷനില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല. ഈ റോള്‍ നല്‍കിയാല്‍ അതു സഞ്ജുവിന്റെ ആത്മവിശ്വാസം കുറയ്ക്കുമെന്നാണ് എന്റെ അഭിപ്രായം. അവന്റെ കാര്യത്തില്‍ ഞാന്‍ ഹാപ്പിയുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അര്‍ഷ്ദീപിനോടു അനീതി

കഴിഞ്ഞ വര്‍ഷം മികച്ച ടി20 ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ അല്‍ഷ്ദീപ് സിങിനെ യുഎഇയുമായുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനിന്‍ നിന്നുമൊഴിവാക്കിയത് വലിയ അനീതിയാണെന്ന അഭിപ്രായമാണ് കെ ശ്രീകാന്തിനുള്ളത്.

99 വിക്കറ്റുകളുമായി അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ ബൗളറാണ് അര്‍ഷ്ദീപ് സിങ്. എന്നിട്ടും അവനെ കളിപ്പിക്കാതിരുന്നത് വളരെ വിചിത്രമായി തോന്നി. അടുത്ത മാച്ച് പാകിസ്താനുമായിട്ടാണ്.

ഇതേ ഇലവനെ തന്നെ ഇന്ത്യ നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത. കുല്‍ദീപ് യാദവിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചേക്കില്ലെന്നായിരുന്നു നേരത്തേ കരുതിയത്. പക്ഷെ അവസരം നഷ്ടമായത് അര്‍ഷ്ദീപിനാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 11, 2025, 15:04 [IST]
Other articles published on Sep 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+