ദുബായ്: ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണിനു അഞ്ചാം നമ്പറില്‍ പോലും അവസരം നല്‍കാതെ അവഗണിച്ചു. ശുഭ്മന്‍ ഗില്ലിന്റെ വരവോടെ ഓപ്പണിങ് തെറിക്കുക മാത്രമല്ല, ടോപ്പ് ഫോറില്‍ പോലും സ്ഥാന നഷ്ടമായ അദ്ദേഹത്തിനു അഞ്ചാമനായെങ്കിലും ബാറ്റ് ചെയ്യാന്‍ കഴിഞ്ഞേക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.
കരിയറിലാദ്യമായി പാകിസ്താനെതിരേ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ബാറ്റിങും സഞ്ജു സ്വപ്‌നം കണ്ടിരുന്നു. പക്ഷെ അദ്ദേഹത്തിനു അഞ്ചാംസ്ഥാനം പോലും നല്‍കാന്‍ കോച്ച് ഗൗതം ഗംഭീര്‍ തയ്യാറായില്ല. ഇതിന്റെ പേരില്‍ വലിയ വിമര്‍ശങ്ങളാണ് ടീം മാനേജ്‌മെന്റ് നേരിടുന്നത്. മല്‍സരശേഷമുള്ള സഞ്ജുവിന്റെ പ്രതികരണവും ആരാധകരെ വേദനിപ്പിച്ചിരിക്കുകയാണ്.

എന്തു കൊണ്ട് ദുബെ?
ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യന്‍ ടീം 128 റണ്‍സെന്ന ചെറിയ ടോട്ടല്‍ ചേസ് ചെയ്യവെ ഏഴോവറെങ്കിലും ബാറ്റ് ചെയ്യാനുള്ള അവസരം സഞ്ജു സാംസണിനുണ്ടായിരുന്നു. യുഎഇയുമായുള്ള കഴിഞ്ഞ കളിയിലേതു പോലെ ഈ മല്‍സരത്തിലും നായകന്‍ സൂര്യകുമാര്‍ യാദവാണ് വണ്‍ഡൗണായി ബാറ്റിങിനെത്തിയത്. അതിനു ശേഷം നാലാം നമ്പറില്‍ തിലക് വര്‍മയുടെ ഊഴവുമായിരുന്നു.
അഞ്ചില്‍ സഞ്ജു തന്നെയാണെന്ു എല്ലാവരും ഉറപ്പിച്ചിരുന്നു. സയീം അയൂബെറിഞ്ഞ 13ാമത്തെ ഓവറിലൈ മൂന്നാമത്തെ ബോളിലാണ് 31 റണ്‍സെടുത്ത തിലക് ക്ലീന്‍ ബൗള്‍ഡായത്. ഇതോടെ അടുത്തതായി സഞ്ജുവിനെ പ്രതീക്ഷിച്ച ആരാധകര്‍ക്കു മുന്നിലേക്കു വന്നത് ശിവം ദുബെയാണ്. ഓപ്പണിങ് മുതല്‍ ഇടംകൈയ- വലംകൈ ബാറ്റിങ് കോമ്പിനേഷനുകളിലാണ് ഇന്ത്യ ബാറ്റ് ചെയ്തു കൊണ്ടിരുന്നത്.
ഇതേ തുടര്‍ന്നാണ് ഇടംകൈയനായ തിലക് മടങ്ങിയപ്പോള്‍ ദുബെയെ കൊണ്ടു വന്നതെന്നാണ് വ്യക്തമാവുന്നത്. പക്ഷെ ഇതു കാരണം ഒതുക്കപ്പെട്ടത് ഓപ്പണറായി മൂന്നു സെഞ്ച്വറികള്‍ വരെ അടിച്ചെടുത്ത സഞ്ജുവാണ്. അദ്ദേഹത്തിനെതിരായ അവഗണനയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ശക്തമാണ്.
പ്രതികരിച്ചതെങ്ങനെ?
പാകിസ്താനെതിരേ അഞ്ചാം നമ്പറിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതെ പോയതിസല്‍ വലിയ നിരാശനായാണ് സഞ്ജു സാംസണ്‍ കാണപ്പെട്ടത്. 16ാമത്തെ ഓവറിലെ അഞ്ചാമത്തെ ബോളില്‍ സിക്‌സറിലൂടെ നായകന്‍ സൂര്യകുാമാര്‍ യാദവ് ടീമിന്റെ വിജയറണ്‍സ് കുറിക്കുമ്പോള്‍ ഡഗൗട്ടിലെ ഇന്ത്യന്‍ താരങ്ങളെല്ലാം ആവേശത്തോടെ എഴുന്നേറ്റപ്പോള്‍ ബാറ്റിങിായി പാഡും ധരിച്ച് ഇരിക്കുകയായിരുന്ന സഞ്ജുവിന്റെ മുഖത്ത് വിഷാദവും നിരാശയുമെല്ലാം പ്രകടമായിരുന്നു.

Photocredit: Screenshot/Sonysports 5
ഈ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബാറ്റിങില്‍ ഇത്രയും മികച്ച ഫോമില്‍ നില്‍ക്കവെ അവസരം കിട്ടാതെ പുറത്തിരിക്കേണ്ടി വന്നത് മാനസികമായി അദ്ദേഹത്തിനെ തകര്‍ത്തിട്ടുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.
ഗംഭീറിനു വിമര്‍ശനം
പാകിസ്താനെതിരേ അഞ്ചാ നമ്പറും നല്‍കതെ സഞ്ജു സാംസണിനെ തഴഞ്ഞതിനെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍നങ്ങളുമായി ആരാധകരും രംഗത്തു വന്നിരിക്കുകയാണ്.
പ്രിയപ്പെട്ട സഞ്ജു സാംസണ്‍, നിങ്ങള്‍ ഈ തരത്തിലൊരു അവഗണന അര്‍ഹിക്കുന്നയാളല്ല. കൊടും ചതിയാണ് കോച്ച് ഗൗതം ഗംഭീറും ടീം മാനേജ്‌മെന്റും കാണിച്ചിരിക്കുന്നത്. അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ച 10 മല്‍സരങ്ങളില്‍ മൂന്നിലും സെഞ്ച്വറി കുറിച്ചയാളോടു ഇങ്ങനെയാണോ ചെ്‌യ്യേണ്ടത്?
ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന്റെ അവസ്ഥ കാണുമ്പോള്‍ ഏറെ നിരാശയും ദുഖവും തോന്നുന്നു. എന്തിനാണ് ശിവം ദുബെയെ അദ്ദേഹത്തേക്കാള്‍ നേരത്തേ ബാറ്റിങിനു അയച്ചത്? അഞ്ചാം നമ്പറെങ്കിലും സഞ്ജു തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്.
21 ഡെക്കുകള്‍ നേടുന്നതു വരെ സഞ്ജു സാംസണിനു അവസരം നല്‍കുമെന്നു കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത് ഇതിനാണോ? ഓപ്പണിങില്‍ നിന്നും മാറ്റിയത് പോട്ടെ. ടോപ്പ് ഫൈവില്‍ പോലും ബാറ്റ് ചെയ്യാന്‍ അവസരമില്ലെങ്കില്‍ സഞ്ജുവിനെ കളിപ്പിക്കുന്നതില്‍ എന്തു കാര്യം- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.