Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: 3ല്‍ എന്തിന് ദുബെ? സഞ്ജു ടോപ്പ് 7ല്‍ പോലുമില്ല!! ഗംഭീര്‍ ദുരന്തം, ആരാധകരോഷം

ദുബായ്: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശുമായുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ആദ്യ ഏഴില്‍ പോലും കളിപ്പിക്കാതെ തഴഞ്ഞതിനെതിരേ വന്‍ ആരാധകരോഷം. തൊട്ടുമുമ്പത്തെ കളിയില്‍ അഞ്ചാം നമ്പറിലും അതിനു മുമ്പുള്ള മല്‍സരത്തില്‍ മൂന്നാമനായും അദ്ദേഹം ബാറ്റ് വീശിയിരുന്നു. പക്ഷെ ബംഗ്ലാദേശിനെതിരേ സഞ്ജുവിനെ ടീം മാനേജ്‌മെന്റ് തീര്‍ത്തും അവഗണിക്കുകയായിരുന്നു.

169 റണ്‍സിന്റെ അത്ര വലിയ വിജയലക്ഷ്യമല്ല ബംഗ്ലാദേശിനു സൂപ്പര്‍ ഫോറില്‍ ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു ആറു വിക്കറ്റിനു 168 റണ്‍സില്‍ ഒതുങ്ങേണ്ടി വരികയായിരുന്നു. അഭിഷേക് ശര്‍മ (37 ബോളില്‍ 76) ഒരില്‍ക്കൂടി തീപ്പൊരി ഇന്നിങ്‌സ് കളിച്ചെങ്കിലും മറ്റുള്ളവരെല്ലാം ബാറ്റിങിള്‍ ഫ്‌ളോയി.

SANJU SAMSON

വന്‍ ആരാധകരോഷം

ബംഗ്ലാദേശിനെതിരേ മികച്ച റെക്കോര്‍ഡും കന്നി സെഞ്ച്വറിയും നേടിയിട്ടുള്ള സഞ്ജു സാംസണിനു ഈ മല്‍സരത്തില്‍ ഇന്ത്യ അവസരം നല്‍കാതിരുന്നതിനെതിരേ വലിയ ആരാധകരോഷമാണ് ഉയരുന്നത്. കോച്ച് ഗൗതം ഗംഭീറിനെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവനിനെയും സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായായാണ് ആരാധകര്‍ വിമര്‍ശിച്ചിരിക്കുന്നത്.

ഗൗതം ഗംഭീര്‍ ഇത്രയും മണ്ടന്‍ കോച്ചാണോ? എന്തിനാണ് സഞ്ജു സാംസണിനു പകരം ശിവം ദുബെയെ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്തത്. ബംഗ്ലാദേശിനെതിരേ അവസാനം കളിച്ച ടി20 പരമ്പരയില്‍ കന്നി സെഞ്ച്വറി നേടിയ താരമാണ് സഞ്ജു. ദുബെയ്ക്കു ഈ റോള്‍ നല്‍കേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ബാറ്റിങിന്റെ താളം തെറ്റിച്ചത് ഗംഭീറിന്റെ മണ്ടത്തരമാണ്.

സഞ്ജു സാംസണിന്റെ ബാറ്റിങില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനു ഇത്രയും വിശ്വാസമില്ലേ? ബംഗ്ലാദേശിനോടു ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ ഇതിനു പ്രധാന കാരണം കോച്ചിന്റെ മണ്ടന്‍ തീരുമാനമായിരിക്കും. ശിവം ദുബെയെ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യേണ്ട ആവശ്യം തീരെയില്ലായിരുന്നു. ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്താന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിച്ചിരുന്നെങ്കില്‍ സഞ്ജുവിനെ മൂന്നാം നമ്പറിലേക്കു മാറ്റാമായിരുന്നു.

ടി20യില്‍ ഓപ്പണറായി മൂന്നു സെഞ്ച്വറികളടിച്ചിട്ടും സഞ്ജു സാംസണിനും കൃത്യമായ ഒരു ബാറ്റിങ് പൊസിഷന്‍ നല്‍കാന്‍ പോലും ഇന്ത്യ ടീം മാനേജ്മെന്റ് നിരന്തരം അവഗണിക്കുകയാണ്. സഞ്ജുവിന്റെ കരിയര്‍ ഈ തരത്തില്‍ തകര്‍ക്കാന്‍ ഗൗതം ഗംഭീറിനു നാണമില്ലേ?

SANJU GAMBHIR

ബംഗ്ലാദശിന്റെ ഇതേ ടീമിനെതിരേ കഴിഞ്ഞ പരമ്പരയില്‍ വെറും 40 ബോളില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. എന്നിട്ടും ഈ മല്‍സരത്തില്‍ ആദ്യ ഏഴില്‍ പോലും അദ്ദേഹത്തെ ഇറക്കാന്‍ ഗൗതം ഗംഭീര്‍ തയ്യാറാവാതിരുന്നത് വലിയ പിഴവ് തന്നെയാണ്. മൂന്നാം നമ്പറില്‍ സഞ്ജുവിന്റെ മികച്ച റെക്കോര്‍ഡിനെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും ശിവം ദുബെയെ പ്രോമോട്ട് ചെയ്തത് എന്തിനാണ്?

കഴിഞ്ഞ ടി20 പരമ്പരയില്‍ ബംഗ്ലാദേശ് സ്പിന്നര്‍ റിഷാദ് ഹൊസെയ്‌ന്റെ ഒരോവറില്‍ അഞ്ചു സിക്‌സറുകളടിച്ച താരമാണ് സഞ്ജു സാംസണ്‍. ഇന്നു ബംഗ്ലാദേശ് നിരയില്‍ ഏറ്റവും നന്നായി ബൗള്‍ ചെയ്തത് അദ്ദേഹമാണ്. എന്നിട്ടം ആദ്യ ഏഴില്‍ പോലും സഞ്ജുവിനെ ഇന്ത്യ ബാറ്റിങിനു അവസരം നല്‍കിയില്ല- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

പ്ലെയിങ് 11

ഇന്ത്യ- അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ബംഗ്ലാദേശ്- സെയ്ഫ് ഹസ്സന്‍, തന്‍സീദ് ഹസ്സന്‍ തമീം, പര്‍വേസ് ഹൊസെയ്ന്‍, തൗഹിദ് റിദോയ്, ഷമീം ഹൊസൈന്‍, ജാക്കര്‍ അലി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മുഹമ്മദ് സെയ്ഫുദ്ദീന്‍, റിഷാദ് ഹൊസൈന്‍, നസും അഹമ്മദ്, തന്‍സിം ഹസന്‍ ഷാക്കിബ്, മുസ്തഫിസുര്‍ റഹ്മാന്‍.

Story first published: Wednesday, September 24, 2025, 22:27 [IST]
Other articles published on Sep 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+