Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന് പകരം ഓപ്പണിങില്‍ ഗില്‍, ഗംഭീറിന്റെ ലക്ഷ്യം ഒന്നു മാത്രം!! തിവാരി പറയും

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് റോളില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ മാറ്റിയതിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ മനോജ് തിവാരി. ശുഭ്മന്‍ ഗില്ലിനെ വൈസ്് ക്യാപ്റ്റന്റെ റോള്‍ നല്‍കി ടി20 ടീമിലേക്കു തിരികെ കൊണ്ടു വന്നതിനു പിന്നില്‍ കോച്ച് ഗൗതം ഗംഭീറിനു ഒരു ലക്ഷ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അഭിഷേക് ശര്‍മയും ഗില്ലും ചേര്‍ന്നാണ് ഈ ടൂര്‍ണമെന്റില്‍ ടീമിനായി ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നേരത്തേ ഓപ്പണിങില്‍ മൂന്നു സെഞ്ച്വറിയടക്കം നേടി വിലസിയ സഞ്ജുവിനാവട്ടെ ഇനിയും ബാറ്റ് ചെയ്യാന്‍ പോലും അവസരം ലഭിച്ചിട്ടില്ല.

SHUBMAN GILL

ഗില്ലിനു പ്രശംസ

ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷനെ മാറ്റാനുള്ള കോച്ച് ഗൗതം ഗംഭീറിന്റെ തീരുമാനം ഞെട്ടിച്ചുവെന്നു പറയുമ്പോഴും ശുഭ്മന്‍ ഗില്ലിനെ പ്രശംസിക്കാനും മനോജ് തിവാരി മടിച്ചില്ല. സഞ്ജു സാംസണിനോളം തന്നെ മിടുക്കനാണ് ശുഭ്മന്‍ ഗില്‍. ഐപിഎല്ലില്‍ അദ്ദേഹം അതു കാണിച്ചു തന്നിട്ടുമുള്ളതാണ്.

ഐപിഎല്ലിലെ ഗംഭീര ബാറ്ററും മികച്ച ക്യാപ്റ്റനും കൂടിയാണ് ഗില്‍. നായകന്റെ റോള്‍ നല്‍കിയപ്പോള്‍ അദ്ദേഹം കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ ഗില്‍ ഗ്രൗണ്ടില്‍ എങ്ങനെയാണെന്നു ഞാന്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്.

ബാറ്റിങില്‍ അദ്ദേഹം കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുണ്ട്. ഒരു കളിയില്‍ ബാറ്റിങില്‍ നോട്ടൗട്ടായി നിന്ന് ഗില്‍ മല്‍സരം ഫിനിഷ് ചെയ്യുന്നതും കാണാന്‍ സാധിച്ചു. ക്യാപ്റ്റനെന്ന നിലയിലുള്ള തന്റെ റോള്‍ വളരെ ഗൗരവമായിട്ട് അദ്ദേഹം എടുത്തിട്ടുള്ളതെന്നു ഇതു കാണിക്കുകയും ചെയ്യുന്നതായി തിവാരി നിരീക്ഷിച്ചു.

സഞ്ജുവിനെ മാറ്റിയതെന്തിന്?

അന്താരാഷ്ട്ര ടി20യില്‍ വളരെ മികച്ച രീതിയില്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്ന സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ജോടിയെ ഇന്ത്യ എന്തിനാണ് വേര്‍പിരിച്ചതെന്നും മനോജ് തിവാരി ചോദിക്കുന്നു. ഏഷ്യാ കപ്പിനു മുമ്പ് തുടര്‍ച്ചയായി മൂന്നു പരമ്പരകളിലായി 12 ടി20കളിലാണ് ഈ ജോടി ഓപ്പണ്‍ ചെയ്തത്.

297, 283 എന്നിങ്ങനെ കൂറ്റന്‍ ടോട്ടലുകള്‍ ടീമിനു നേടിത്തരുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. സഞ്ജുവും അഭിഷേകും കൂടി അഞ്ചു സെഞ്ച്വികളും മൂന്നു ഫിഫ്ഫ്റ്റികളും ഓപ്പണിങില്‍ കുറിക്കുകയും ചെയ്തിരുന്നു. ഗംഭീര സ്‌ട്രൈക്ക് റേറ്റും ഈ ജോടിക്കുണ്ടായിരുന്നു.

SANJU SAMSON

ശുഭ്മന്‍ ഗില്ലിനു മുമ്പുണ്ടായിരുന്ന ടി20 ടീമിനെ നിങ്ങള്‍ കാണേണ്ടതുണ്ട്. ക്രിക്കറ്റ് ഫാന്‍സെന്ന നിലയിലും ക്രിക്കറ്റര്‍മാരെന്ന നിലയിലും നമുക്കു സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത തുടക്കങ്ങളാണ് സഞ്ജു സാംസണും അഭിഷേക് ശര്‍മയും നല്‍കിയിട്ടുള്ളത്. ഒരു ടി20 ഗെയിമില്‍ മുമ്പൊരിക്കലും നമ്മുടെ ടീമിനു അത്രയും അറ്റാക്കിങായ ഒരു സമീപനമുണ്ടായിട്ടില്ല.

ബംഗ്ലാദേശിനെതിരേയും സൗത്താഫ്രിക്കയ്‌ക്കെതിരേയുമെല്ലാം അത്രയും മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും സെഞ്ച്വറികള്‍ നേടുകയും ചെയ്തിട്ടുള്ള രണ്ടു പേരാണ് സഞ്ജുവും അഭിഷേകും. അത്തരമൊരു ജോടിയെ മാറ്റി നിങ്ങള്‍ എന്തിനാണ് ശുഭ്മന്‍ ഗില്ലിനെ കൊണ്ടു വന്നതെന്നും തിവാരി ചോദിക്കുന്നു.

ഗംഭീര്‍ ലക്ഷ്യമിട്ടതെന്ത്?

ഇന്ത്യന്‍ ടീമിനെ പൂര്‍ണമായും തന്റെ നിയന്ത്രണത്തില്‍ കൊണ്ടു വരാനാണ് ഗൗതം ഗംഭീര്‍ ആഗ്രഹിക്കുന്നതെന്നും ഇതിനു വേണ്ടിയാണ് ശുഭ്മന്‍ ഗില്ലിനെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനാക്കാനുള്ള നീക്കം നടക്കുന്നതെന്നും മനോജ് തിവാരി ചൂണ്ടിക്കാട്ടി.

ശുഭ്മന്‍ ഗില്ലിനെ ടി20 ടീമിലേക്കു തിരികെ കൊണ്ടുവരാനുള്ള തീരുമാനം എല്ലാവര്‍ക്കുമറിയാം. അതു വളരെ രഹസ്യമായിട്ടുള്ള പരസ്യമാണ്. തന്നെ അനുസരിക്കുന്ന ക്യാപ്റ്റനെയാണ് ഗൗതം ഗംഭീര്‍ ആഗ്രഹിക്കുന്നത്.

അതോടൊപ്പം സാങ്കേതികമായി വളരെ മികച്ച ബാറ്ററുമാണ് ഗില്‍. എല്ലാ ഫോര്‍മാറ്റുകള്‍ക്കും അനുസരിച്ച് ബാറ്റിങിനെ അഡ്ജസ്റ്റ് ചെയ്യാനും അദ്ദേഹത്തിനു സാധിക്കുന്നു. ഗംഭീര്‍ പറഞ്ഞാല്‍ കേള്‍ക്കുന്നയാളാണ് ഗില്ലെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, September 16, 2025, 17:17 [IST]
Other articles published on Sep 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+