Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഗയും പാക് കോച്ചും ഇന്ത്യന്‍ ഡ്രസിങ് റൂമിലെത്തി!! പിന്നെ സംഭവിച്ചതെന്ത്? വീഡിയോ

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കലാശപ്പോരാട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനിയു കെട്ടടങ്ങിയിട്ടില്ല. ഇരുടീമുകളും ഹസ്തദാനത്തിനു തയ്യാറാവാതിരുന്നതും ചാംപ്യന്മാരായ ശേഷം എസിസി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങാന്‍ തയ്യറാവാതിരുന്നതും വലിയ ചര്‍ച്ചാ വിഷയമായി മാറിയിരുന്നു.

പിസിബിയുടെ ചെയര്‍മാന്‍ കൂടി ആയതു കൊണ്ടാണ് ഇന്ത്യന്‍ ടീം ഇങ്ങനെയൊരു തീരുമാനം സ്വീകരിച്ചത്. ഇതിനു പിന്നാലെ നഖ്വി ട്രോഫിയുമയി വേദി വിടുകയും ചെയ്തിരുന്നു. ഫൈനലുള്‍പ്പെടെ മൂന്നു തവണയാണ് ഇന്ത്യയും പാകിസ്താനും ടൂര്‍ണമെന്റില്‍ മുഖാമുഖം വന്നത്.

ഇവയിലൊന്നില്‍ പോലും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും ടോസിനു ശേഷമോ, മല്‍സരം കഴിഞ്ഞോ പരസ്പരം ഹസ്തദാനം ചെയ്തതുമില്ല. അതിനിടെ ഫൈനല്‍ ദിനത്തില്‍ പുതിയൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. എന്താണ് സംഭവമെന്നറിയാം.

PAKISTAN

ക്യാപ്റ്റനും കോച്ചും ഇന്ത്യന്‍ ഡ്രസിങ് റൂമില്‍

പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയും കോച്ച് മൈക്ക് ഹെസ്സനും ഇന്ത്യന്‍ ഡ്രസിങ് റൂം സന്ദര്‍ശിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലിനു മുമ്പായിരിക്കാം ഇതെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.

ഫൈനലിനു മുമ്പ് ട്രോഫിക്കൊപ്പമുള്ള ഇരു ക്യാപ്റ്റന്‍മാരുടെയും ഫോട്ടോഷൂട്ടില്‍ വനിന്നും സൂര്യ പിന്‍മാറിയിരുന്നു. ഇതേ തുടര്‍ന്ന് പാക് നായകന്‍ ആഗ തനിച്ചാണ് ഫോട്ടോയ്ക്കു പോസ് ചെയ്തത്. ഇതിനു ശേഷമാണോ ആഗയും കോച്ചുമടക്കം ചിലര്‍ ഇന്ത്യന്‍ ഡ്രസിങ് റൂമിലേക്കു വന്നതെന്നു ഉറപ്പില്ല. ഒരു പാകിസ്താനി മാധ്യമമാണ് ആഗയും ഹെസ്സനമുമടക്കം പാകിസ്താന്‍ സംഘത്തിസുള്ളചിലര്‍ ഇന്ത്യന്‍ ഡ്രസിങ് റൂമിലേക്കു കയറിപ്പോവുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചത്.

ഡ്രസിങ് റൂമില്‍ ഇന്ത്യന്‍ ടീം എങ്ങനെയാണ് ഇവരെ സ്വീകരിച്ചതെന്നും എന്തായിരിക്കും പരസ്‌രം സംസാരിച്ചത് എന്നതും ദുരുഹതയായി തുടരുകയാണ്. ഇതാദ്യമായാണ് ഈ തരത്തിലൊരു വിവരം പുറത്തു വന്നിരിക്കുന്നത്. ഫൈനലിനു ശേഷം ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് ക്യാപ്റ്റനോ, കോച്ചോ ഒന്നും വെളിപ്പെടുത്തിയതുമില്ല.

ഗ്രൂപ്പുഘട്ടത്തിലെ ആദ്യ മല്‍സരത്തില്‍ പാകിസ്താനെ ഏഴു വിക്കറ്റിനു തകര്‍ത്തതിനു പിന്നാലെ ഇന്ത്യന്‍ ടീം അവരുടെ കളിക്കാരുമായി ഹസ്തദാനത്തിനു തയ്യാറായിരുന്നില്ല. വിജയം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ നേരേ ഡ്രസിങ് റൂമില്‍ കയറി വാതിലടക്കുകയായിരുന്നു.

SURYA AGHA

ഇതു പാകിസ്താന്‍ ക്യാംപിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയും ചെയ്തു. ഇന്ത്യന്‍ ടീമിന്റെ അവഗണനയില്‍ പ്രതിഷധിച്ച് പോസ്റ്റ് മാച്ച് ഷോയില്‍ നിന്നും ക്യാപ്റ്റന്‍ ആഗ വിട്ടുനില്‍ക്കുകയായിരുന്നു.

പിന്നീട് സൂപ്പര്‍ ഫോറിലെ മല്‍സരശേഷവുംഫൈനല്‍ കഴിഞ്ഞപ്പോഴുമെല്ലാം ഇന്ത്യന്‍ ടീം ഇതുതന്നെ ആവര്‍ത്തിക്കുകയായിരുന്നു. ഫൈനലില്‍ ടോസ് അവതാരകരായി രണ്ടു പേര്‍ ഗ്രൗണ്ടില്‍ അണിനിരന്നതും അപൂര്‍വ്വകാഴ്ചയായി. പാകിസ്താന്റെ അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു ഇത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യയോടു സംസാരിച്ചത് രവി ശാസ്ത്രിയും പാക് നായകന്‍ ആഗയുമായി സംവദിച്ചത് വഖാര്‍ യൂനിസുമായിരുന്നു.

Story first published: Tuesday, September 30, 2025, 15:56 [IST]
Other articles published on Sep 30, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+