Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

5ല്‍ സഞ്ജു ബെസ്റ്റെന്ന് അസിസ്റ്റന്റ് കോച്ച്!! ഗംഭീറിന് വിശ്വാസം പോരാ? ഈ 'കസേരകളി' എന്തിന്

മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന ടൂര്‍ണമെന്റായി മാറിക്കൊണ്ടിരിക്കുകയാണ് ഇത്തവണത്തെ ഏഷ്യാ കപ്പ്. എല്ലാ മല്‍സരങ്ങളിലും ടീമിനായി കളിക്കാന്‍ സാധിച്ചെങ്കിലും ബാറ്ററെന്ന നിലയില്‍ കാര്യമായൊന്നും അദ്ദേഹത്തിനു ചെയ്യാനായിട്ടില്ല. ഒമാനെതിരായ സൂപ്പര്‍ ഫോറിലെ സ്ലോ ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ സഞ്ജുവിനു അഭിമാനിക്കാന്‍ ഒന്നും തന്നെയില്ല.

ഈ ടൂര്‍ണമെന്റിനു മുമ്പ് വരെ ഓപ്പണറായി വിലസിയ ബാറ്ററാണ് അദ്ദേഹം. പക്ഷെ ഏഷ്യാ കപ്പില്‍ കൃത്യമായൊരു ബാറ്റിങ് പൊസിഷനില്ലാതെ കസേരകളിയിലാണ് സഞ്ജു. ഒന്നില്‍ മൂന്നാതും മറ്റൊന്നില്‍ അഞ്ചാമതും ഇറങ്ങിയ അദ്ദേഹത്തെ ബംഗ്ലാദേശുമായുള്ള കളിയില്‍ ആദ്യ ഏഴില്‍ പോലും ഇറക്കിയില്ല. സഞ്ജുവിന്റെ കഴിവില്‍ ടീം മാനേജ്‌മെന്റിനുള്ള വിശ്വാസക്കുറവ് തന്നെയാണ് ഇതു അടിവരയിടുന്നത്.

SANJU GAMBHIR

സഞ്ജുവിന്റെ കാര്യത്തില്‍ കോച്ച് ഗൗതം ഗംഭീറും അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡുഷാറ്റെയും രണ്ടു തട്ടിലാണെന്നു ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മല്‍സരത്തോടെ വ്യക്തമായിരിക്കുകയാണ്. ഷുഷാറ്റെയുടെ വാക്കിനും യാതൊരു വിലയുമില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. എന്താണ് സംഭവമെന്നറിയാം.

സഞ്ജുവിനെ ഗംഭീര്‍ കൈവിട്ടു?

സഞ്ജു സാംസണിന്റെ ബാറ്റിങ് മികവിനെ നേരത്തേ വാനോളം പുകഴ്ത്തിയിട്ടുള്ളയാളാണ് ഗൗതം ഗംഭീര്‍. പക്ഷെ ഇപ്പോള്‍ മലയാളി താരത്തെ അദ്ദേഹം കൈവിട്ടതു പോലെയാണ് കാണപ്പെടുന്നത്. അല്ലായിരുന്നെങ്കില്‍ ബംഗ്ലാദേശുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ചില്‍ സഞ്ജുവിനെ ബാറ്റിങില്‍ ഉറപ്പായും ഇറക്കിയേനെ. ആദ്യ ഏഴില്‍ പോലും അവസരമില്ലാതെ സഞ്ജു ഡഗൗട്ടിലിരുന്നത് നിരാശാജനകമായ കാഴ്ചയായിരുന്നു.

ഈ മല്‍സരത്തിനു മുമ്പ് സഞ്ജുവിനെ അസിസ്റ്റന്റ് കോച്ചായ റയാന്‍ ടെന്‍ ഡുഷാറ്റെ ഏറെ പ്രശംസിച്ചിരുന്നു. അഞ്ചാം നമ്പറില്‍ സഞ്ജുവാണ് ബെസ്‌റ്റെന്നും മികച്ച ഇന്നിങ്‌സുകള്‍ ഇവിടെ കളിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടു തന്നെ മലയാളി കീപ്പര്‍ ബംഗ്ലാദശിനെതിരേ അഞ്ചാമനായി തന്നെയാവും ഇറങ്ങുകയെന്നും എല്ലാവരും ഉറപ്പിച്ചു.

പക്ഷെ അസിസ്റ്റന്റ് കോച്ചിന്റെ ഈ വാക്കുകളെ പൂര്‍ണമായും തള്ളുന്ന തരത്തിലുള്ള നീക്കമാണ് ഗംഭീറിന്റെ ഭാഗത്തു നിന്നും കണ്ടത്. മോശം ഫോമിലുള്ള ശിവം ദുബെയ്ക്കു മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ചപ്പോള്‍ അഞ്ചാം നമ്പര്‍ ഹാര്‍ദിക് പാണ്ഡ്യക്കും അദ്ദേഹം അവസരം നല്‍കി.

ആറാമതായി തിലക് വര്‍മയും ഏഴാമനായി അക്ഷര്‍ പട്ടേലും കളിച്ചിട്ടും സഞ്ജു അപ്പോഴും ബെഞ്ചില്‍ തന്നെ തുടരുകയായിരുന്നു. എട്ടാം നമ്പറിലാണ് അദ്ദേഹത്തെ ഗംഭീര്‍ ഇറക്കാനിരുന്നതെന്നും ഇതില്‍ നിന്നും വ്യക്തമാണ്. കോച്ചിന്റെ ഈ വിചിത്രമായ നീക്കത്തിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

SHIVAM DUBE

ദുരന്തമായി ദുബെ

സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരേ ശിവം ദുബെയെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ എന്തുകൊണ്ട് വണ്‍ഡൗണായി കളിപ്പിച്ചുവെന്നത് ഇപ്പോഴും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. ബാറ്റിങ് ഓര്‍ഡറില്‍ പരീക്ഷണം നടത്താനായിരുന്നു പ്ലാനെങ്കില്‍ ഈ റോള്‍ സഞ്ജു സാംസണിനെ ഈ റോളില്‍ ഇറക്കാമായിരുന്നു. ബംഗ്ലാദേശുമായി അവസാനമായി കളിച്ച ടി20 പരമ്പരയില്‍ 40 ബോളില്‍ സെഞ്ച്വറിയോടെ അദ്ദേഹം കസറിയിട്ടുണ്ട്.

മാത്രല്ല ഇടംകൈയന്‍ ബാറ്ററായ അഭിഷേക് ശര്‍മ ക്രീസിലുള്ളപ്പോള്‍ മറ്റൊരു ഇടംകൈയനായ ദുബെയെ ഗംഭീര്‍ എന്തിന് ക്രീസിലേക്കു അയച്ചുവെന്നതും ചോദ്യമാണ്. കാരണം എല്ലായ്‌പ്പോഴും ഇടംകൈ- വലംകൈ ബാറ്റിങ് കോമ്പിനേഷന്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന കോച്ചാണ് ഗംഭീര്‍.

ദുബെയെ വച്ചുള്ള അദ്ദേഹത്തിന്റെ പരീക്ഷണം അമ്പെ പരാജയപ്പെടുകയും ചെയ്തു. ടൈമിങില്ലാതെ വിഷമിച്ച താരം വെറും രണ്ടു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ലെഗ് സ്പിന്നറായ റിഷാദ് ഹൊസെയ്‌നെതിരേ വലിയൊരു ഷോട്ടിനു തുനിഞ്ഞാണ് താരം ക്യാച്ച് സമ്മാനിച്ചത്.

Story first published: Thursday, September 25, 2025, 10:31 [IST]
Other articles published on Sep 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+