For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: ഇന്ത്യ- യുഎഇ പോരില്‍ ടോസ് ആര്‍ക്ക്? എത്ര റണ്ണെടുക്കും, ഇതാ ഉത്തരം!!

ദുബായ്: ഏഷ്യാ കപ്പില്‍ സൂര്യകുമാര്‍ യാദവിന്റെ ടീം ഇന്ത്യ ഒടുവില്‍ കളത്തിലേക്ക്. കന്നിയങ്കത്തില്‍ ബുധനാഴ്ച രാത്രി ആതിഥേയരായ യുഎഇയെ നേരിടാനൊരുങ്ങുകയാണ് നിലവിലെ ചാംപ്യന്‍മാര്‍. വലിയൊരു മാര്‍ജിനിലുള്ള ജയത്തോടെ പോസിറ്റീവായി ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

കണക്കുകളിലും കടലാസിലുമെല്ലാം ഇന്ത്യ തന്നെയാണ് ഫേവറിറ്റ്. എങ്കിലും ചില അദ്ഭുതങ്ങള്‍ പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ ലാല്‍ചന്ദ് രാജ്പുത് പരിശീലിപ്പിക്കുന്ന യുഎഇ ടീം. 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ കിരീടമുയര്‍ത്തുമ്പോള്‍ ടീം മാനേജരും അദ്ദേഹമായിരുന്നു.

ആരാവും ഇത്തവണ ഇന്ത്യ-യുഎഇ മല്‍സരത്തില്‍ ജയിക്കുക? ആര്‍ക്കാവും ടോസ്, ടീം സ്‌കോര്‍ എങ്ങനെയാവും? ഇവയെക്കുറിച്ചെല്ലാം പ്രവചനം നടത്തിയിരിക്കുകയാണ് എഐ. ഇതേക്കുറിച്ചു അറിയാം.

INDIAN TEAM

നേര്‍ക്കുനേര്‍ റെക്കോര്‍ഡ്, വേദിയിലെ കണക്കുകള്‍

അന്താരാഷ്ട്ര ടി20യിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ഒരിക്കല്‍ മാത്രമേ ഇന്ത്യയും യുഎഇയും കൊമ്പുകോര്‍ത്തിട്ടുള്ളൂ. 2016ലെ ഏഷ്യാ കപ്പിലായിരുന്നു ഇത്. അന്നു യുഎഇയെ വെറും 81 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ ഒമ്പതു വിക്കറ്റിന്റെ ഏകപക്ഷീയ വിജയം കൈക്കലാക്കുകയായിരുന്നു.

പക്ഷെ യുഎഇ ടീം ഇപ്പോള്‍ ഏറെ മുന്നോട്ടു വന്നുകഴിഞ്ഞു. അടുത്തിടെ ബംഗ്ലാദേശിനെ തകര്‍ത്ത് ടി20 പരമ്പര കൈക്കലാക്കിയ അവര്‍ കരുത്തരായ സൗത്താഫ്രിക്കയ്ക്കും ഷോക്ക് നല്‍കിയിരുന്നു. അതിനാല്‍ ഇത്തവണ ഇന്ത്യക്കു വിജയം അത്ര അനായാസമായേക്കില്ല.

അതേസമയം, ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഇതുവരെയുള്ള ടി20 റെക്കോര്‍ഡിലേക്കു വന്നാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കം. റണ്‍ചേസില്‍ 47 ശതമാനം ടീമുകള്‍ ജയിച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം ജയിച്ചത് 45 ശതമാനം ടീമുകളുമാണ്.

ഈ ഗ്രൗണ്ടിലെ ശരാശരി ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 145ഉം രണ്ടാമിന്നിങ്‌സില്‍ 128 റണ്‍സുമാണ്. ഇവിടേ സ്പിന്നര്‍മാരേക്കാള്‍ വിക്കറ്റുകളെടുത്തതും പേസര്‍മാരാണ്. ഈ ഗ്രൗണ്ടില്‍ 59.98 ശതമാനം വിക്കറ്റുകളും സ്വന്തമാക്കിയത് ഫാസ്റ്റ് ബൗളര്‍മാരാണ്. സ്പിന്നര്‍മാര്‍ നേടിയതാവട്ടെ 40.02 ശതമാനം വിക്കറ്റുകളുമാണ്.

വേദിയിലെ ഏറ്റവുമുയര്‍ന്ന ടി20 ടോട്ടല്‍ ഇന്ത്യക്കു സ്വന്തമാണ്. അഫ്ഗാനിസ്താനെതിരേ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ 212 റണ്‍സ് ഇന്ത്യ അടിച്ചെടുത്തിരുന്നു. ഏറ്റവും കുറഞ്ഞ സ്‌കോര്‍ വെസ്റ്റ് ഇന്‍ഡീസിനും സ്വന്തമാണ്. ഇംഗ്ലണ്ടിനെതിരേ വെറും 55 റണ്‍സിനു അവര്‍ ഇവിടെ ഓള്‍ഔട്ടായിട്ടുണ്ട്.

ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ വിരാട് കോലി പുറത്താവാതെ നേടിയ 122 റണ്‍സാണ്. ഒരു ബൗളറുടെ മികച്ച പ്രകടനത്തിലേക്കു വന്നാല്‍ അവിടെയും ഇന്ത്യന്‍ ആധിപത്യം കാണാം. അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഭുവനേശ്വര്‍ കുമാര്‍ ഇവിടെ നാലു വിക്കറ്റുകളെടുത്തിട്ടുണ്ട്.

SURYAKUMAR YADAV

പ്രവചനം ഇങ്ങനെ

യുഎഇക്കെതിരായ മല്‍സരത്തില്‍ ഇന്ത്യ വളരെ അനായാസം ജയിച്ചു കയറുമെന്നാണ് എഐയുടെ പ്രവചനം. ദുബായിലെ പിച്ച് ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുമെന്നതിനാല്‍ ഇന്ത്യന്‍ പേസ് ജോടികളായ ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കെതിരേ യുഎഇ ബാറ്റിങ് നിര പതറുമെന്നു എഐ പ്രവചിച്ചിരിക്കുകയാണ്.

ബുധനാഴ്ചത്തെ കളിയില്‍ ടോസ് ഇന്ത്യക്കായിരിക്കും. സൂര്യകുമാര്‍ യാദവ് ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്യും. ആദ്യം ബാറ്റ് ചെയ്താല്‍ 180-200 റണ്‍സായിരിക്കും ഇന്ത്യ നേടുക. തുടര്‍ന്ന് യുഎഇയെ 130-150 റണ്‍സിലൊതുക്കി 40-60 റണ്‍സിന്റെ വിജയം ഇന്ത്യ നേടും. റണ്‍ചേസാണെങ്കില്‍ ആറ്- എട്ട് വിക്കറ്റുകളുടെ വിജയവും ഇന്ത്യ പിടിച്ചെടുക്കുമന്നും എഐ പ്രവചിച്ചിരിക്കുകയാണ്.

Story first published: Monday, September 8, 2025, 11:33 [IST]
Other articles published on Sep 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+