Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവും കുല്‍ദീപുമല്ല!! ഒമാനെതിരേ കൂടുതല്‍ റണ്‍സും വിക്കറ്റുമാര്‍ക്ക്? പ്രവചിച്ച് എഐ

അബുദാബി: ഏഷ്യാ കപ്പില്‍ ടീം ഇന്ത്യ വെള്ളിയാഴ്ച ഗ്രൂപ്പുഘട്ടത്തിലെ അവസാനത്തെ അങ്കത്തിനു ഇറങ്ങുകയാണ്. ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഗ്രൂപ്പ് എയിലെ മൂന്നാം റൗണ്ട് മല്‍സരത്തില്‍ അസോസിയേറ്റ് ടീമായ ഒമാനാണ് ഇന്ത്യയുടെ എതിരാളികള്‍. വലിയൊരു മാര്‍ജിനിലുള്ള ജയം തന്നെയാവും സൂര്യകുമാര്‍ യാദവും സംഘവും ഈ മല്‍സരത്തില്‍ ലക്ഷ്യമിടുക.

ഒമാനില്‍ നിന്നും ഒരു അട്ടിമറിയൊന്നു ആരും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ അവര്‍ക്കു എത്ര ഓവറുകള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നു മാത്രമാണ് അറിയാനുള്ളത്. ഈ മല്‍സരത്തിലെ റണ്‍വേട്ടക്കാരനെയും വിക്കറ്റ് വീരനെയുമെല്ലാം പ്രവചിച്ചിരിക്കുകയാണ് എഐ. ഇതു ആരൊക്കെയാവുമെന്നു പരിശോധിക്കാം.

SURYAKUMAR YADAV

മാച്ച് പ്രിവ്യു

വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ടു മണി മുതലാണ് ഇന്ത്യയും ഒമാനും തമ്മിലുള്ള പോരാട്ടം അബുദാബിയില്‍ നടക്കാനിരിക്കുന്നത്. സയ്ദ് സ്റ്റേഡിയത്തിലെ പിച്ച് ടി20 മല്‍സരങ്ങള്‍ക്കു യോജിച്ച വളരെ സന്തുലിതമായ പിച്ച് കൂടിയാണ്. കളിയുടെ തുടകത്തില്‍ പേസര്‍മാര്‍ക്കു പിച്ചില്‍ നിന്നും സഹായം ലഭിക്കും. എന്നാല്‍ മധ്യ ഓവറുകളില്‍ ബാറ്റര്‍മാര്‍ക്കു കാര്യങ്ങള്‍ അനുകൂലമാവും.

160-180 റണ്‍സ് ഈ ഗ്രൗണ്ടില്‍ ജയിക്കാവുന്ന ടോട്ടലാണ്. രാത്രി വൈകി മഞ്ഞവീഴ്ചയുണ്ടാവുമെന്നതിനാല്‍ റണ്‍ചേസ് അത്ര ദുഷ്‌കരമായിരിക്കില്ല. ഇന്നിങ്‌സിന്റെ അവസാനത്തേക്കായിരിക്കും സ്പിന്നര്‍മാരെ പിച്ച് തുണയ്ക്കുകയെന്നും കണക്കുകള്‍ പറയുന്നു.

ആരാവും റണ്‍വേട്ടക്കാരന്‍

ടി20 സ്‌പെഷ്യലിസ്റ്റുകളായ ഒരുപിടി ബാറ്റര്‍മാര്‍ ഇന്ത്യ സംഘത്തിലുണ്ട്. എന്നാല്‍ ഒമാനെതിരേ ഇവരില്‍ ടോപ്‌സ്‌കോററാവുക ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവായിരിക്കുമെന്നു എഐ പ്രവചിക്കുന്നു. 60-80 റണ്‍സായിരിക്കും സ്‌കൈ തന്റെ പേരില്‍ കുറിക്കുക.

ശസ്ത്രക്രിയയും തുടര്‍ന്നുള്ള ബ്രേക്കിനും ശേഷം സൂര്യ കളിക്കളത്തിലേക്കു മടങ്ങിയെത്തിയത് ഏഷ്യാ കപ്പിലൂടെയാണ്. ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും അദ്ദേഹം നോട്ടൗട്ടുമായിരുന്നു. ചിരവൈരികളായ പാകിസ്താനുമായുള്ള അവസാന കളിയില്‍ സൂര്യ റണ്‍ചേസില്‍ പുറത്താവാതെ നേടിയത് 47 റണ്‍സായിരുന്നു. സിക്‌സറിലൂടെയാണ് അദ്ദേഹം ടീമിന്റെ വിജയ റണ്‍സ് പൂര്‍ത്തിയാക്കിയത്.

ഒമാന്റെ ദുര്‍ബലായ ബൗളിങ് ആക്രമണത്തെ അടുത്ത കളിയില്‍ സൂര്യ പഞ്ഞിക്കിടുമെന്ന കാര്യമുറപ്പാണ്. ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ മൂന്നാം നമ്പറിലെത്തി തകര്‍ത്തു കളിക്കാനായിരിക്കും സ്‌കൈയുടെ പ്ലാന്‍.

ആരെടുക്കും കൂടുതല്‍ വിക്കറ്റ്?

ഏഷ്യാ കപ്പിലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഇന്ത്യന്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയത് സ്റ്റാര്‍ ലെഗ് സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു. യുഎഇക്കെതിരേ നാലും പാകിസ്താനെതിരേ മൂന്നും വിക്കറ്റുകള്‍ പിഴുത അദ്ദേഹം രണ്ടിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

ARSDEEP SINGH

പക്ഷെ ഒമാനെതിരേ കുല്‍ദീപാവില്ല മറിച്ച് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങായിരിക്കും കൂടുതല്‍ വിക്കറ്റ് നേടുകയെന്നാണ് എഐ പ്രവചിക്കുന്നത്. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും അദ്ദേഹം പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നില്ല. എന്നാല്‍ ഒമാനെതിരേ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കി പകരം അര്‍ഷ്ദീപിനെ കളിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍.

ഇന്ത്യക്കു വേണ്ടി മൂന്നു മുതല്‍ നാലു വരെ വിക്കറ്റുകള്‍ ഒമാനെതിരേ അദ്ദേഹം പോക്കറ്റിലാക്കുമെന്നാണ് എഐ പ്രവചിച്ചിരിക്കുന്നത്. ന്യൂബോള്‍ കൊണ്ടു മാജിക്കല്‍ പ്രകടനങ്ങള്‍ നടത്താന്‍ ശേഷിയുള്ള ബൗളറാണ് അര്‍ഷ്ദീപ്. ബോള്‍ ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യിച്ച് ബാറ്റര്‍മാരെ അദ്ദേഹം കുഴപ്പത്തിലാക്കാറുണ്ട്. ഡെത്ത് ഓവറുകളിലെ അര്‍ഷ്ദീപിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

Story first published: Wednesday, September 17, 2025, 17:41 [IST]
Other articles published on Sep 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+