ദുബായ്: ഏഷ്യ സിംഹസാനത്തിനായുള്ള ഇന്ത്യ- പാകിസ്താന്‍ കലാശപ്പോരിനെ കുറിച്ച് വമ്പന്‍ പ്രവചനവുമായി മുന്‍ ്ക്യാപ്റ്റനും ഓപ്പണറും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. സല്‍മാന്‍ ആഗയുടെ പാക് ടീമിനു ഫൈനലില്‍ ഒരു ശതമാനം പോലും വിജയസാധ്യത നല്‍കാന്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫൈനലിനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു ശ്രീകാന്ത്.
ടൂര്‍ണമെന്റില്‍ മൂന്നാഴ്ചക്കിടെ മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കുന്നത്. നേരത്തേ ഗ്രൂപ്പുഘട്ടത്തിലും സൂപ്പര്‍ ഫോറിലും പാക്പടയ്‌ക്കെതിരേ ആധികാരിക വിജയങ്ങളാണ് ടീം ഇന്ത്യ കൊയ്തത്. ഗ്രൂപ്പുഘട്ടത്തില്‍ ഏഴു വിക്കറ്റിനു ജയിച്ചുകയറിയ ഇന്ത്യ സൂപ്പര്‍ ഫോറില്‍ ആറു വിക്കറ്റനും ബദ്ധവൈരികളെ നിഷ്പ്രഭരാക്കി.

ഉറപ്പായും ഇന്ത്യ തന്നെ
ഏഷ്യാ കപ്പില്‍ അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യയെ ഫൈനലില്‍ തടയാന്‍ പാകിസ്താനും സാധിക്കില്ലെന്നാണ് കെ ശ്രീകാന്തിന്റെ പ്രവചനം. ടൂര്‍ണമെന്റിലെ കഴിഞ്ഞ രണ്ടു പോരാട്ടങ്ങളും പോലെ ഇതും ഏകപക്ഷീയമായിരിക്കുമെന്നും കിരീടം ഇന്ത്യക്കു തന്നെയായിരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നു.
അഭിഷേകിനെ കാര്യമാക്കേണ്ട!! 2 പേര്‍ 'പ്രശ്‌നക്കാര്‍', കപ്പടിക്കാന്‍ പാക് ടീമിന് തന്ത്രമേകി അക്തര്‍
ശ്രീലങ്കയുമായുള്ള അവസാനത്തെ സൂപ്പര്‍ ഫോര്‍ പോരില്‍ 200 പ്ലസ് റണ്‍സ്
നേടിയിട്ടും ഇന്ത്യ പതറാന്‍ കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഭാവമാണെന്നാണ് ശ്രീകാന്തിന്റെ നിരീക്ഷണം. ഫൈനലില്‍ ബുംറ തിരിച്ചെത്തുന്നതോടെ ഈ കുറവ നികച്ചപ്പെടുമെന്നും ടീമിന്റെ ഗെയിം ചേഞ്ചറായി ഫാസ്റ്റ് ബൗളര്‍ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫൈനലില്‍ പാകിസ്താനു ഞാന്‍ ഒരു ശതമാനം പോലും വിജയസാധ്യത നല്‍കില്ല. ശ്രീലങ്കയുമായുള്ള അവസാന കളിയില്‍ എന്താണ് സംഭവിച്ചതെന്നും നമ്മള്‍ എങ്ങനെയാണ് തോല്‍വിക്കു തൊട്ടരികെ വരെയെത്തിയതെന്നും നിങ്ങള്‍ക്കു ചോദിക്കാം. ജസ്പ്രീത് ബുംറ ആ കൡയില്‍ നമുക്കു വേണ്ടി കളിച്ചിരുന്നില്ലെന്നതു മറക്കാന്‍ പാടില്ല.
ശ്രീല്ങ്കയ്‌ക്കെതിരേ ഇറങ്ങിയ ഹര്‍ഷിത് റാണ ശരാശരിക്കും താഴെയുള്ള ബൗളറാണ്. അവന്‍ വെറുമൊരു ഫിലിം ബൗളറാണ്. ഹര്‍ഷിത്തിനെ നന്നായി പ്രഹരിച്ച ശേഷമാണ് ശ്രീലങ്കന്‍ ബാറ്റര്‍മാര്‍ പൂര്‍ണ ആത്മവിശ്വാസത്തിലേക്കു എത്തിയത്. ബുംറയും ഹര്‍ഷിത്തും തമ്മില്‍ കടല്‍ പോലെയുള്ള വ്യത്യാസവുമുണ്ടെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
പാകിസ്താനെതിരേയുള്ള അവസാനത്തെ നാലു ടി20 മല്‍സരങ്ങളിലും ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. ടി20യില്‍ ടീമിന്റെ ഓവറോള്‍ പ്രകടനമെടുത്താല്‍ 38 മല്‍സരങ്ങളില്‍ 35ലും വിജയിക്കാന്‍ ഇന്ത്യക്കു സാധിച്ചിട്ടുണ്ട്. 2022ലെ ഏഷ്യാ കപ്പിലാണ് പാക് ടീമിനോടു ടി20യില്‍ ഇന്ത്യ അവസാനമായി തോല്‍വിയറിഞ്ഞത്. അതിനു ശേഷം തുടര്‍ച്ചയായി ഏഴു കളികളില്‍ ഇന്ത്യ അവരുടെ കഥ കഴിക്കുകയും ചെയ്തു.

അഭിഷേക് ഫ്‌ളോപ്പായാല്‍?
ഏഷ്യാ കപ്പില്‍ ഇത്തവണ ഇന്ത്യയുടെ കുന്തമുനയെന്നു വിളിക്കാവുന്ന താരം വെടിക്ക് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയാണ്. അദ്ദേഹം നല്‍കിയിട്ടുള്ള സ്‌ഫോടനാത്മക തുടക്കങ്ങളാണ് ടീമിന്റെ കുതിപ്പിന് ശക്തമായ അടിത്തറയിട്ടത്. ഫൈനലില്‍ പാകിസ്താനെതിരേ അഭിഷേക് നേരത്തെ പുറത്തായാല്‍ അതു ടീമിന്റെ കിരീടാധ്യതയെ ബാധിക്കുമോയെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് കെ ശ്രീകാന്ത്.
അഭിഷേക് ഫൈനനലില്‍ നേരത്തേ ക്രീസ് വിട്ടാലും അതു ഇന്ത്യയെ കാര്യമായി ബാക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. പാകിസ്താനെ കലാശക്കളിയില്‍ ഇന്ത്യന്‍ ടീം പൊളിച്ചടുക്കുക തന്നെ ചെയ്യും. അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാനപ്പെട്ടയാളെന്നതു ശരി തന്നെയാണ്. പക്ഷെ ഫൈനലില്‍ അവന്‍ ഫ്‌ളോപ്പാവുകയാണെങ്കില്‍ എന്തു സംഭിക്കുമെന്നു എന്നോടു പലരും ചോദിച്ചിരുന്നു.
പാകിസ്താനുമായുള്ള കിരീടപ്പോരില്‍ അഭിഷേക് നിരാശപ്പെടുത്തിയെന്നു തന്നെ ഊഹിക്കുക. നമുക്കു ശുഭ്മന്‍ ഗില്ലും സഞ്ജു സാസണുമെല്ലാം ഫോമില്‍ തിരിച്ചെത്തി കഴിഞ്ഞു. അവര്‍ക്കൊപ്പം തിലക് വര്‍മയുമുണ്ട്. പരിമിതമായ അവസരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും അവന്‍ നല്ല പ്രകടനം നടത്തിയിട്ടുണ്ടെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
ആറിന്നിങ്‌സുകളില്‍ നിന്നും 309 റണ്‍സുമായി ഈ ഏഷ്യാ കപ്പിലെ ടോപ്‌സ്കോററായി അഭിഷേക് മാറിക്കഴിഞ്ഞു. 51.50 ശരാശരിയില്‍ 204.63 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റോടെയാണിത് മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.