Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഇന്ത്യയോ, പാക്കോ, അതോ ലങ്കയോ; ആരുയര്‍ത്തും കപ്പ് ? അക്രമിന്റെ പ്രവചനമിങ്ങനെ!!

യുഎഇയില്‍ അടുത്ത മാസം ഒമ്പതിനു ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ആരാവും കിരീടമുയര്‍ത്തുകയെന്നു പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളറും ക്യാപ്റ്റനുമായ വസീം അക്രം. ടി20 ഫോര്‍മാറ്റിലുള്ള ചാംപ്യന്‍ഷിപ്പില്‍ എട്ടു ടീമുകളാണ് അണിനിരക്കുക.

നിലവിലെ ചാംപ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് എയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പാകിസ്താന്‍, യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എ്ന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഒാരോ ഗ്രൂപ്പിലെയും ആദ്യത്തെ രണ്ടു സ്ഥാനക്കാരാണ് സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടുക. അവിടെ നിന്നും രണ്ടു ടീമുകള്‍ ഫൈനലിലുമെത്തും.

WASIM AKRAM

ആവേശമാവാം, പരിധി വിടരുത്

ഏഷ്യാ കപ്പിന്റെ ഫൈനലിനേക്കാള്‍ ആവേശത്തോടെ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരിനു വേണ്ടിയാണ്. അടുത്ത മാസം 14ന് ദുബായ് അന്താരാഷ്ട്ര് സ്‌റ്റേഡിയത്തിലാണ് ലോകം ഉറ്റുനോക്കുന്ന സൂപ്പര്‍ പോര്. ഈ മല്‍സത്തില്‍ ഇന്ത്യ പിന്‍മാറിയേക്കുമെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല തീരമാനം വന്നിരിക്കുകയാണ്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഇത്തവണത്തെ മല്‍സരം ഇതു വരെ കണ്ട മുന്‍ പോരാട്ടങ്ങളേക്കാള്‍ ആവേശകരമാവുമെങ്കിലും ഒരിക്കലും അതു അതിരു കടക്കാതെ നോക്കണമെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വസീം അക്രം. ടെലക്കോം ഏഷ്യാ സ്‌പോര്‍ട്ടിനോടു സംസാരിക്കവെയാണ് സ്വിങ് ബൗളിങിലെ കിങെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഈ മല്‍സരങ്ങള്‍ (ഇന്ത്യ vs പാകിസ്താന്‍) മുമ്പുണ്ടായിട്ടുളള പോരാട്ടങ്ങളെ പോലെ വളരെയധികം ആവേശം കൊള്ളിക്കുന്നതായിരിക്കുമെന്നു എനിക്കുറപ്പുണ്ട്. പക്ഷെ കളിക്കാരും ആരാധകരുമെല്ലാം ഒരുപോലെ അച്ചടക്കം കാണിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു, അതു പരിധി കടക്കാനും പാടില്ലെന്നും അക്രം ആവശ്യപ്പെടുന്നു.

വളരെയധികം ആവേശം കൊള്ളിക്കുന്ന മല്‍സരങ്ങളായിരിക്കും ഏഷ്യാ കപ്പിലേതെന്നു വിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം ഗെയിമിനെയും അതോടൊപ്പം പരസ്പരവും ബഹുമാനമിക്കേണ്ടതു ആവശ്യമാണന്നും വ്യക്തമാക്കി.

ലോകമെമ്പാടുള്ള ലക്ഷക്കണത്തിനു ആളുകള്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരങ്ങള്‍ കാണാറുണ്ട്. ഇന്ത്യക്കാര്‍ വലിയ ദേശസ്‌നേഹികളും അവരുടെ ടീം വിജയിക്കണമെന്നും ആഗ്രഹിക്കുന്നവരാണെങ്കില്‍ പാകിസ്താനി ഫാന്‍സും അങ്ങനെ തന്നെയാണെന്നും അക്രം പറയുന്നു.

ഫേവറിറ്റുകളാര്?

ഏഷ്യാ കപ്പില്‍ ഇത്തവണത്തെ കിരീട ഫേവറിറ്റുകള്‍ ഇന്ത്യയാണെന്നു പ്രവചിച്ച വസീം അക്രെ ഇന്ത്യ- പാകിസ്താന്‍ പോരില്‍ ആരു ജയിക്കുമെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ഇന്ത്യ- പാക് മല്‍സരളിലെ സമ്മര്‍ദ്ദം എല്ലായ്‌പ്പോഴും വളരെ വലുതായിരിക്കുമെന്നു ആരാണോ അതിനെ നന്നായി കൈകാര്യം ചെയ്യുന്നത് അവര്‍ക്കാവും ജയമെന്നും അദ്ദേഹം പറയുന്നു.

INDIA- PAKISTAN

സമീപകാലത്തു ഇന്ത്യയാണ് ഏറ്റവും മികച്ച ഫോമില്‍ കളിച്ചു കൊണ്ടിരിക്കുന്നത്. അതിനാല്‍ ഫേവറിറ്റുകളും അവര്‍ തന്നെയായിരിക്കും. പക്ഷെ സമ്മര്‍ദ്ദത്തെ ഏറ്റവും നന്നായി ആരു കൈകാര്യം ചെയ്യുന്നോ ജയവും അവര്‍ക്കായിരിക്കുമെന്നും അക്രം നിരീക്ഷിച്ചു.

ഏഷ്യാ കപ്പിനുള്ള പാകിസ്താന്‍ സ്‌ക്വാഡില്‍ നിന്നും മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ബാബര്‍ ആസം തഴയെപ്പെട്ടതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. വ്യക്തിപരമായി ഞാന്‍ ബാബര്‍ ആസമിനെ പാക് ടീമില്‍ കാണാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അദ്ദേഹം ഉള്‍പ്പെടാതെ പോയതിനാല്‍ മറ്റുള്ളര്‍ മുന്നോട്ടുവന്ന് ഈ കുറവ് നികത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Story first published: Sunday, August 24, 2025, 16:10 [IST]
Other articles published on Aug 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+