For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: അതു ക്യാച്ചല്ല!! സഞ്ജു ബോളെടുത്തത് നിലത്തു നിന്ന്? വഖാര്‍ കലിപ്പില്‍, പറഞ്ഞതിങ്ങനെ

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ ഫോര്‍ പോാരാട്ടത്തില്‍ ക്യാച്ച് വിവാദം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ പാകിസ്താനെതിരേ തേര്‍ഡ് അംപയറുടെ ഒരു തീരുമാനമാണ് വന്‍ വിവാദത്തിനു തിരികൊളുത്തിയത്. വെടിക്കെട്ട് താരം ഫഖര്‍ സമാന്റെ പുറത്താവലാണ് വന്‍ വിവാദത്തിനു വഴി വച്ചത്.

ഇതിനെതിരേ മുന്‍ പാക് ഇതിഹാസങ്ങളായ വഖാര്‍ യൂനിസും രൂക്ഷ വിമര്‍ശനവുമായി രംഗത്തു വരികയും ചെയ്തിതിരിക്കുകയാണ്. അംപയറുടെ തീരുമാനം ശരിയായിരുന്നുവെന്നു കരുതുന്നില്ലെന്നാണ് കമന്ററിക്കിടെ ഇരുവരും തുറന്നടിച്ചത്. സംഭവിച്ചത് എന്താണെന്നറിയാം.

SANJU SAMSON

അതു ശരിക്കും ഔട്ടോ?

ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ പാകിസ്താന്റെ ഇന്നിങ്‌സിലെ മൂന്നാം ഓവറിലായിരുന്നു കളിയിലെ ഏറ്റവും വലിയ വിവാദം. വിക്കറ്റ് നഷ്ടമില്ലാതെ 17 റണ്‍സെന്ന നിലയിലാണ് പാക് ടീം ഈ ഓവര്‍ ആരംഭിച്ചത്. ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച ഫഖര്‍ സമാനും (ആറു ബോളില്‍ 11) സാഹിബ്‌സദ ഫര്‍ഫാനുമായിരുന്നു (6 ബോളില്‍ 6) ക്രീസില്‍.

ഫഖറാണ് സ്‌ട്രൈക്ക് നേരിട്ടത്. ആദ്യത്തെ ബോളില്‍ റണ്ണൊന്നുമില്ല. അടുത്ത ബോള്‍ ഫഖര്‍ പോയിന്റ് ഏരിയയിലൂടെ ബൗണ്ടറി കടത്തി. അടുത്ത ബോളാണ് ക്രിക്കറ്റ് ലോകത്തു ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഫഖറിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റിനു പിന്നിലേക്ക്. കീപ്പര്‍ സഞ്ജു സാംസണ്‍ അല്‍പ്പം മുന്നോട്ടാഞ്ഞ് അതു കൈയ്ക്കുള്ളിലാക്കുകയായിരുന്നു.

പക്ഷെ ആ ക്യാച്ചിന്റെ കാര്യത്തില്‍ സംശയം തോന്നിയതോടെ തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുകയായിരുന്നു. റീപ്ലേ പരിശോധിച്ച തേര്‍ഡ് അംപയര്‍ അല്‍പ്പനേരത്തെ പരിശോധനയ്ക്കു ശേഷം ഔട്ട് വിധിക്കുകയായിരുന്നു. ക്യാച്ചെടുക്കവെ സഞ്്ജുവിന്റെ ഗ്ലൗസ് ബോളിനു താഴെ വന്നിട്ടുണ്ടെന്നായിരുന്നു തേര്‍ഡ് അംപയര്‍ ചൂണ്ടിക്കാണിച്ചത്.

എന്നാല്‍ സഞ്ജുവിന്റെ കൈകളിലെത്തും മുമ്പ് ബോള്‍ നിലത്തു ബൗണ്‍സ് ചെയ്തിട്ടുണ്ടോയെന്ന സംശയമുയര്‍ന്നിരുന്നു അതുകൊണ്ടു തന്നെ തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചപ്പോള്‍ ഫഖര്‍ ഞെട്ടുക തന്നെ ചെയ്തു. ക്ഷഭിതനായി കാണപ്പെട്ട അദ്ദേഹം തലയാട്ടി നിരാശ പ്രകടിപ്പിച്ചാണ് ക്രീസ് വിട്ടത്.

INDIAN TEAM

വഖാറും അക്രവും കലിപ്പില്‍

ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തിലെ കമന്ററി പറയവെ വളരെ രൂക്ഷമായാണ് മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാരായ വഖാര്‍ യൂനുസും വസീം അക്രവും പ്രതികരിച്ചത്. അതു ഔട്ടാണെന്നു എനിക്കു തോന്നുന്നില്ല. ഫഖര്‍ സമാനു ഇതേ അഭിപ്രായമാണെന്നു നിന്നു പ്രതികരണത്തില്‍ കാണാം. സഞ്ജു സാംസണ്‍ ക്യാച്ചെടുക്കുമുമ്പ് ബോള്‍ ബൗണ്‍സ് ചെയ്തിട്ടുണ്ട്. എന്നിട്ടും തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചത് എന്തു കൊണ്ടായിരിക്കാമെന്നു മനസ്സിലാവുന്നില്ലെന്നും യൂനുസ് തുറന്നടിച്ചു.

സഞ്ജു സാംസണിന്റെ ക്യാച്ച് ക്ലീനാണെന്നു കരുതുന്നില്ല. അതു നിലത്തു ബൗണ്‍സ് ചെയ്ത ശേഷമാണ് ഗ്ലൗസുകളിലെത്തിയത്. തേര്‍ഡ് അംപയര്‍ എന്തുകൊണ്ടാണ് ഈ ക്യാച്ചിന്റെ കൂടുതല്‍ ആംഗിളുകള്‍ പരിശോധിക്കാതിരുന്നത്? ക്യാച്ചിന്റെ കാര്യത്തില്‍ വ്യക്തമായ തെളിവില്ലെങ്കില്‍ സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടത് ബാറ്ററായ ഫഖര്‍ സമാനാണെന്നും ആക്രം ആഞ്ഞടിക്കുകയും ചെയ്തു.

പ്ലെയിങ് 11

ഇന്ത്യ- അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

പാകിസ്താന്‍- സയിം അയൂബ്, സാഹിബ്‌സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ഹുസെയ്ന്‍ തലത്ത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.

Story first published: Sunday, September 21, 2025, 21:06 [IST]
Other articles published on Sep 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+