Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: വൈഭവ്- ജയ്‌സ്വാള്‍ ഓപ്പണിങ്!! ശ്രേയസ് നയിക്കും, ടീമില്‍ രാഹുലും; തഴയാനിടയുള്ളവരുടെ 11

യുഎഇയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ആരൊക്കെയുണ്ടാവുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇഅടുത്തയാഴ്ച ടീമിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റ് ടി20 ഫോര്‍മാറ്റിലായതിനാല്‍ തന്നെ ഇതിനു അനുയോജ്യരായ ഏറ്റവും ബെസ്റ്റ് കളിക്കാരെ തന്നെയാവും സെലക്ഷന്‍ കമ്മിറ്റി ടീമിലേക്കു പരിഗണിക്കുക.

സൂര്യകുമാര്‍ യാദവ് തന്നെയാവും ഇന്ത്യന്‍ ടീമിനെ ടൂര്‍ണമെന്റില്‍ നയിച്ചേക്കുകയെന്നാണ് വിവരം. വൈസ് ക്യാപ്റ്റനായി യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനും നറുക്കുവീണേക്കും. സമീപകാലത്തെ ടി20 പരമ്പരകളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ അതേ ടീമിനെ തന്നെ ഏഷ്യാ കപ്പിലും നിലനിര്‍ത്താനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യന്‍ സംഘത്തില്‍ നിന്നും തഴയാനിടയുള്ളവരെ ഉള്‍പ്പെടുത്തി ഒരു മികച്ച 11 തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

YASHASVI JAISWAL

ടോപ്പ് ഫൈവില്‍ ഇവര്‍

ഇന്ത്യന്‍ ടീമിനു വേണ്ടി ഓപ്പണിങില്‍ ഇറങ്ങുക വെടിക്കെട്ട് താരങ്ങളായ യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയുമായിരിക്കും. ഇരുവരെയും ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ജയ്‌സ്വാള്‍ നേരത്തേ ടി20 ഫോര്‍മാറ്റിലെ അവിഭാജ്യ ഘടകമായിരുന്നെങ്കിലും ഓപ്പണിങിലക്കു സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നിവര്‍ വന്നതോടെ കാര്യങ്ങള്‍ കടുപ്പമായിരിക്കുകയാണ്.

ശുഭ്മന്‍ ഗില്ലും ഏഷ്യാ കപ്പിന്റെ ഭാഗമാവാനിരിക്കെ നാലാം ഓപ്പണറായി ജയ്‌സ്വാളിനെ കൂടി ഇനി ടീമിനു ആവശ്യമില്ല. 14 കാരനായ വൈഭവിനെയെടുത്താല്‍ സീനിയര്‍ ടീമിനായി ഇനിയും അരങ്ങേറാന്‍ കാത്തിരിക്കുന്നയാളാണ്. നിലവില്‍ അണ്ടര്‍ 19 ടീമുകള്‍ക്കൊപ്പം കസറുകയാണ് വൈഭവ്.

ജയ്‌സ്വാള്‍- വൈഭവ് ജോടിക്കു ശേഷം മൂന്നാം നമ്പറില്‍ ഇന്ത്യക്കു വേണ്ടി കളിക്കുക യുവ താരം സായ് സുദര്‍ശനായിരിക്കും. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി റണ്‍മഴ പെയ്യിച്ച അദ്ദേഹം ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനും അവകാശിയായിരു്ന്നു. പക്ഷെ നിലവിലെ ടി20 ടീമില്‍ സായിക്കു ചാന്‍സില്ല. അതിനാല്‍ ഏഷ്യാ കപ്പില്‍ അദ്ദേഹം സ്ഥാനവും പ്രതീക്ഷിക്കേണ്ടതുമില്ല.

നാലാം നമ്പറിലെത്തുക സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരായിരിക്കും. കഴിഞ്ഞ ഐപിഎല്ലിലുള്‍പ്പെടെ സമീപകാലത്തു തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നതെങ്കിലും ഏഷ്യാ കപ്പില്‍ അവസരം ലഭിച്ചേക്കില്ലെന്നാണ് വിവരം. തഴയപ്പെടാന്‍ സാധ്യതയുള്ളവരുടെ ഈ ടീമിനെ നയിക്കുന്നതും ശ്രേയസായിരിക്കും.

അദ്ദേഹത്തിനു ശേഷം അഞ്ചാമനായി ബാറ്റിങിനെത്തുക മറ്റൊരു സൂപ്പര്‍താരമായ കെഎല്‍ രാഹുലായിരിക്കും. ടെസ്റ്റ്, ഏകദിന ടീമുകളിലെ അവിഭാജ്യ ഘടകമാണെങ്കിലും ടി20 പ്ലാനുകളുടെ ഭാഗമല്ല അദ്ദേഹം. ഏഷ്യാ കപ്പ് ടീമിലേക്കു രാഹുലിനെ പരിഗണിക്കാനുമിടയില്ല. സഞ്ജു സാംസണും ജിതേഷ് ശര്‍മയുമാണ് ഈ റോളിലേക്കു നിലവിലെ ഫേവറിറ്റുകള്‍.

SHREYAS IYER

ലോവര്‍ ഓര്‍ഡര്‍, ബൗളിങ്

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലെ ആറാമന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ്. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഫൈനലിലുള്‍പ്പെടെ കസറിയ താരമാണ് അദ്ദേഹം. പക്ഷെ നിലവില്‍ ക്രുനാലും ടി20 പ്ലാനുകളില്‍ വരില്ല. അതിനാല്‍ ഏഷ്യാ കപ്പിലെ സ്ഥാനവും മറക്കാം. ഏഴാമനായി കളിക്കുക ഫിനിഷര്‍ കൂടിയായ റിങ്കു സിങാണ്.

അടുത്തിടെ വരെ ടി20 ടീമിന്റെ അവിഭാജ്യ ഘടകമായ അദ്ദേഹത്തിനു പക്ഷെ ഏഷ്യാ കപ്പില്‍ ഇടം ലഭിച്ചേക്കില്ല. സമീപകാലത്തെ മോശം പ്രകടനമാണ് കാരണം. ഐപിഎല്ലിലുള്‍പ്പെടെ റിങ്കു ഫ്‌ളോപ്പവുകും ചെയ്തു. എട്ടാമനായി ടീമിലുള്ളത് യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയാണ്. നിലവില്‍ മോശം ഫോമിലുള്ള അദ്ദേഹത്തെയും ഏഷ്യാ കപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്താനിടയില്ല.

പേസ് ബൗളിങിലേക്കു വന്നാല്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക പരിചയ സമ്പന്നനായ മുഹമ്മദ് ഷമിയാണ്. ടി20 കരിയര്‍ ഏറെ അവസാനിച്ചു കഴിഞ്ഞ അദ്ദേഹത്തെ ഏഷ്യാ കപ്പില്‍ പ്രതീക്ഷിക്കേണ്ടതില്ല. ടീമിലെ മറ്റു പേസര്‍മാര്‍ ഖലീല്‍ അഹമ്മദും ദീപക് ചാഹറുമായിരിക്കും. രണ്ടു പേരും ഒരു ഫോര്‍മാറ്റിലും ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല.

ഏഷ്യാ കപ്പില്‍ തഴയപ്പെട്ടേക്കാവുന്നവരുടെ 11

യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, സായ് സുദര്‍ശന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ്കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ, റിങ്കു സിങ്, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍.

Story first published: Friday, August 15, 2025, 10:22 [IST]
Other articles published on Aug 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+