Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: അഭിഷേക് ഔട്ട്!! റോള്‍ മാറ്റത്തിന് സഞ്ജു; ഇന്ത്യക്കായി ഇറങ്ങുക ഈ 11

ഈ വര്‍ഷം ഇനി നടക്കാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഏഷ്യാ കപ്പുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം നീങ്ങുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ സമീപകാലത്തുണ്ടായ ഏറ്റുമുട്ടലുകളുടെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് ഉപേക്ഷിച്ചേക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ടൂര്‍ണമന്റ് നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വരികയാണ്.

സപ്തംബര്‍ 10നായിരിക്കും ആറു ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് തുടങ്ങുകയെന്നും ഇന്ത്യയും പാകിസ്താനും ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയും ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അടുത്ത മാസമാദ്യം ടൂര്‍ണമെന്റിന്റെ് ഫിക്‌സ്ചര്‍ എസിസി (ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചേക്കുകയും ചെയ്യുമെന്നും ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2023ലെ അവസാനത്തെ ഏഷ്യാ കപ്പ് ഏകദിന ഫോര്‍മാറ്റിലായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ ടൂര്‍ണമെന്റ് ടി20 ഫോര്‍മാറ്റിലുമാണ്. ഇന്ത്യയാണ് നിലവിലെ ഏഷ്യാ കപ്പിന്റെ അവകാശികള്‍. അതിനാല്‍ ഈ ട്രോഫി കാത്തുസൂക്ഷിക്കണമന്ന വലിയ ചാലഞ്ചാണ് ഇന്ത്യക്കു മുന്നിലുള്ളത്. 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവിനു കീഴിലാവും ടീം അങ്കത്തിന് ഇറങ്ങുക. ഇന്ത്യയുടെ ശക്തമായ പ്ലെയിങ് 11 എങ്ങനെയാവുമെന്നു നോക്കാം.

gill jaiseal

ടോപ്പ് ഫൈവ് ഇങ്ങനെ

ഇന്ത്യയുടെ ടോപ്പ് ഫൈവെടുത്താല്‍ അവസാന മൂന്നു ടി20 പരമ്പരകളില്‍ നിന്നും വ്യത്യസ്തമായ ഒരു ലൈനപ്പ് ഈ ഏഷ്യാ കപ്പില്‍ നമുക്കു കാണാം. സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ജോടി ഓപ്പണിങിലും തിലക് വര്‍മ, നായകന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് മൂന്ന്, നാല് നമ്പറുകള്‍ എന്നതാിയുരുന്നു നേരത്തേയുള്ള ടോപ്പ് ഫോര്‍. ഏഷ്യാ കപ്പില്‍ ഇതു അടിമുടി മാറുക തന്നെ ചെയ്യും.

ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമായിരിക്കും ടീമിന്റെ പുതിയ ഓപ്പണിങ് ജോടികള്‍. ടീമിന്റെ വൈസ്് ക്യാപ്റ്റന്‍സി കൂടി ഗില്ലിനുണ്ടാവും. ഇവരുടെ വരവോടെ ടീമിലെ സ്ഥാനം തെറിക്കുക അഭിഷേകിനായിരിക്കും. സഞ്ജുവിനു ഓപ്പണിങ് വിട്ട് മൂന്നാം നമ്പറിലേക്കു മാറേണ്ടി വരും ഓപ്പണിങ് പോലെ തന്നെ അദ്ദേഹത്തിനു ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ കൂടിയാണിത്.

സഞ്ജു മൂന്നാമനമായി ബാറ്റ് ചെയ്യുമ്പോള്‍ തിലകിനു ഒഴിഞ്ഞു കൊടുക്കേണ്ടതായി വരും. പക്ഷെ അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കാനിടയില്ല. മൂന്നില്‍ നിന്നും അഞ്ചം നമ്പറിലേക്കാലും തിലക് മാറുക. കാരണം സൂര്യക്കു ടോപ്പ് ഫോറാണ് ഏറ്റനും അനുയോജ്യമായ പൊസിഷന്‍. അതിനേക്കാള്‍ താഴേക്കു അദ്ദേഹം മാറാനുമിടയില്ല. അതിനാല്‍ തന്റെ നാലാം നമ്പറില്‍ തന്നെ സ്‌കൈ തുടരും.

സൂര്യക്കു ശേഷം അഞ്ചാമനായി തിലകിന്റെ ഊഴമായിരിക്കും. ഈ റോളില്‍ തിളങ്ങാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. ബാറ്റിങിനൊപ്പം ഒന്നോ, രണ്ടോ ഓവറുകള്‍ ബൗളിങിലും തിലകിനെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്.

SANJU SURYA

ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ്

സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലുമായിരിക്കും ഇന്ത്യയുടെ പ്രധാന ഓള്‍റൗണ്ടര്‍. ഫിനിഷറായി റിങ്കു സിങിനു അവസരം ലഭിച്ചേക്കില്ല. കഴിഞ്ഞ ഐപില്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം അദ്ദേഹം വന്‍ പരാദജയമായിരുന്നു. റിങ്കുവിനു പകരം ഫിനിഷിങില്‍ ശശാങ്ക് സിങിനെ ഇന്ത്യ കൊണ്ടു വന്നേക്കും.

ഹാര്‍ദിക് ഇന്ത്യക്കു വേണ്ടി ആറാമനായി ബാറ്റ് ചെയ്യുമ്പോള്‍ ഏഴാമനായിട്ടാവും ശശാങ്ക് കളിച്ചേക്കുക. തുടര്‍ന്ന് ക്രീസിലെത്തുന്നത് അക്ഷറായിരിക്കും. ആവശ്യമെങ്കില്‍ ബാറ്റിങില്‍ അദ്ദേഹത്തെ മുകളിലേക്കും പ്രൊമോട്ട് ചെയ്യാം.

അക്ഷര്‍ കഴിഞ്ഞാല്‍ ഒമ്പതാമനായി സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിക്കാനും നറുക്കുവീഴുന്നത്. സ്്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്്ക്കു പകരം അര്‍ഷ്ദീപ് സിങിനായിരിക്കും പേസ് ബൗളിങിന്റെ ചുമതല. കൂട്ടിനു പ്രസിദ്ധ് കൃഷ്ണയും കളിച്ചേക്കും.

ഇന്ത്യയുടെ ശക്തമായ 11

ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശശാങ്ക് സിങ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Sunday, June 29, 2025, 11:02 [IST]
Other articles published on Jun 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+