Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: സഞ്ജുവടക്കം 5 പേര്‍ ഇതുവരെ പാകിസ്ഥാനെതിരെ കളിച്ചിട്ടില്ല! നാണക്കേടില്‍ സൂര്യയും പാണ്ഡ്യയും

ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഐസിസി ടൂര്‍ണമെന്റിലെല്ലാം പാകിസ്ഥാനെതിരെ മികച്ച റെക്കോഡാണ് ഇന്ത്യയ്ക്കുള്ളത്. എന്നാല്‍ ഇത്തവണ പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ ചില ആശങ്കകള്‍ ഇന്ത്യന്‍ ക്യാംപിനെ അലട്ടുന്നുണ്ട്. ഇന്ത്യയുടെ ഇലവനിലെ പകുതിയോളം പേര്‍ പാകിസ്ഥാനെതിരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല എന്നതാണ് അത്.

കളിച്ച ചില സീനിയര്‍ താരങ്ങള്‍ക്ക് പാകിസ്ഥാനെതിരെ അത്ര നല്ല റെക്കോഡുമല്ല ഉള്ളത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ അര്‍ഷ്ദീപ് സിംഗ് വരുന്നതോടെ ടീമില്‍ ഒരു മാറ്റം മാത്രമേ ഉണ്ടാകൂ എന്നാണ് വിലയിരുത്തല്‍. പാകിസ്ഥാനെതിരായ ഇന്നത്തെ മത്സരത്തിന് മുന്‍പ് ടീം ഇന്ത്യയിലെ ചില താരങ്ങളുടെ റെക്കോഡ് പരിശോധിക്കാം.

Asia Cup 2025

ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ഇതുവരെ പാകിസ്ഥാനെതിരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല, ഞായറാഴ്ചത്തെ മത്സരം ചിരവൈരികള്‍ക്കെതിരായ ഇരുവരുടേയും ആദ്യ മത്സരമായിരിക്കും. മാത്രമല്ല ബാറ്റിംഗ് ഓര്‍ഡറില്‍ നാലാമനായ തിലക് വര്‍മ്മയും വിക്കറ്റ് കീപ്പറും മലയാളി താരവുമായ സഞ്ജു സാംസണും പാകിസ്ഥാനെതിരെ കളിക്കുന്നത് നടാടെയാണ്.

സ്പിന്നര്‍ കുല്‍ദീപ് യാദവ് ഇതുവരെ 41 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും പാകിസ്ഥാനെതിരെ ഒരു മത്സരവും കളിച്ചിട്ടില്ല. അതേസമയം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്പാകിസ്ഥാന്‍ ടീമിനെതിരെ നായകന്‍ ഇതുവരെ തന്റെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല. ഇതുവരെ 5 മത്സരങ്ങളില്‍ നിന്ന് 12 ശരാശരിയില്‍ 64 റണ്‍സാണ് സൂര്യകുമാര്‍ നേടിയിട്ടുള്ളത്. 118 ആണ് സ്‌ട്രൈക്ക് റേറ്റ്

ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനവും മോശമാണ്. 7 മത്സരങ്ങളില്‍ നിന്ന് 18 ശരാശരിയില്‍ 91 റണ്‍സ് മാത്രമാണ് പാണ്ഡ്യ നേടിയിട്ടുള്ളത്. അതേസമയം, ബൗളിംഗില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു, 13 വിക്കറ്റുകള്‍ പാണ്ഡ്യ വീഴ്ത്തിയിട്ടുണ്ട്. അക്ഷര്‍ പട്ടേലിന് പാകിസ്ഥാനെതിരായ രണ്ട് മത്സരങ്ങളില്‍ നിന്ന് 20 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ബൗളിംഗില്‍, അദ്ദേഹം ഒരു വിക്കറ്റ് നേടിയിട്ടുണ്ട്.

വരുണ്‍ ചക്രവര്‍ത്തി പാകിസ്ഥാനെതിരെ ഒരു മത്സരം കളിച്ചിട്ടുണ്ടെങ്കിലും ഒരു വിക്കറ്റ് പോലും നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല ജസ്പ്രീത് ബുംറ ലോകത്തിലെ ഏറ്റവും മികച്ച പേസറാണെങ്കിലും പാകിസ്ഥാനെതിരെ 4 മത്സരങ്ങളില്‍ നിന്ന് 5 വിക്കറ്റുകള്‍ ആണ് വീഴ്ത്തിയിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ ഇക്കോണമി 5.42 മാത്രമാണ്. അര്‍ഷ്ദീപ് സിംഗ് ഈ മത്സരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുവരെ 4 മത്സരങ്ങളില്‍ നിന്ന് 7 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

Story first published: Sunday, September 14, 2025, 8:00 [IST]
Other articles published on Sep 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+