Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: സഞ്ജുവാണ് ശരി!! സൂര്യ ചെയ്തത് തെറ്റ്, കലിപ്പില്‍ ചോപ്ര; കാരണം ആ തീരുമാനം

ദുബായ്: ഏഷ്യാ കപ്പില്‍ യുഎഇയുമായുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ഒരു തീരുമാനത്തെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ക്യാപ്റ്റനെന്ന നിലയില്‍ സൂര്യയെടുത്ത ആ തീരുമാനത്തോടു തനിക്കു യോജിക്കാന്‍ കഴിയില്ലെന്നു അതു പാടില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎഇക്കെതിരേ സൂര്യയുടെ തീരുമാനം മല്‍സരഗതിയെ ഒട്ടും സ്വാധീനിച്ചില്ലെങ്കിലും അത്തരമൊരു തീരുമാനം എടുത്തതു ശരിയായില്ലെന്നാണ് ചോപ്രയുടെ അഭിപ്രായം. മല്‍സരത്തെക്കുറിച്ച് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂര്യയെ വെട്ടിലാക്കിയ ഈ സംഭവമമെന്താണെന്നു നോക്കാം.

SANJU SAMSON

വിവാദ റണ്ണൗട്ട്

യുഎഇയുടെ ഇന്നിങ്‌സിലെ 13ാമത്തെ ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. ശിവം ദുബെയെറിഞ്ഞ ഓവറിലെ മൂന്നാമത്തെ ബോളില്‍ ജുനൈദ് സിദ്ധിഖ് ആഞ്ഞുവീശിയെങ്കിലും കണക്ടായില്ല. ഈ ഷോര്‍ട്ട് ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കൈകളിലെത്തുകയും ചെയ്തു.

ഈ ബോള്‍ റിലീസ് ചെയ്യും മുമ്പ് റണ്ണപ്പിനിടെ ദുബെയുടെ അരയില്‍ തിരുകിയ ടവ്വല്‍ താഴെ വീണിരുന്നു. ഷോട്ടിനു ശ്രമിക്കവെ ഇതു ജുനൈദിന്റെ ശ്രദ്ധ തെറ്റിക്കുകയും ചെയ്തു. ബോള്‍ എറിഞ്ഞു കഴിഞ്ഞതിനു പിന്നാലെ ക്രീസിനു അല്‍പ്പം പുറത്തേക്കു വന്ന് അദ്ദേഹം ഇക്കാര്യം അംപയര്‍ക്കു നേരെ ചൂണ്ടിക്കാണിക്കുകയായിരുന്നു.

യുഎഇ താരം ക്രീസിനു പുറത്താണെന്നു സംശയം തോന്നിയ സഞ്ജു ബോള്‍ നേരെ സ്‌ട്രൈക്കറുടെ എന്‍ഡിലെ വിക്കറ്റില്‍ കൊള്ളിക്കുകയും ചെയ്തു. റീപ്ലേ പരിശോധിച്ച തേര്‍ഡ് അംപയറുടെ തീരുമാനം അതു ഔട്ടാണെന്നായിരുന്നു. എന്നാല്‍ തികച്ചും നാടകീയമായ സൂര്യ റണ്ണൗട്ടിനായുള്ള അപ്പീല്‍ പിന്‍വലിച്ചതോടെ തേര്‍ഡ് അംപയര്‍ തീരുമാനം മരവിപ്പിക്കുകയും ചെയ്തു. ഇതോടെ ജുനൈദ് ബാറ്റിങും തുടരുകയായിരുന്നു.

സൂര്യ ചെയ്യാന്‍ പാടില്ലായിരുന്നു

ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് റണ്ണൗട്ടിനായുള്ള ആ അപ്പീല്‍ പിന്‍വലിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നു ആകാശ് ചോപ്ര വ്യക്തമാക്കി. എന്റെ അഭിപ്രായത്തില്‍ ഇതൊരു പ്രത്യേക സംഭവമാണ്. 14നു നടക്കുന്ന മല്‍സരത്തില്‍ സല്‍മാന്‍ ആഗ (പാകിസ്താന്‍ ക്യാപ്റ്റ) കളിക്കവെയാണ് ഇതു നടന്നതെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.

സഞ്ജു സാംസണിന്റെ ആ ത്രോ വളരെ മികച്ചതായിരുന്നുവെന്നു ഞാന്‍ കരുതുന്നു. വലിയ മനസാന്നിധ്യമാണ് അത്തരമൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം കാണിച്ചത്. സ്റ്റംപില്‍ എറിഞ്ഞുകൊള്ളിച്ചു, അതു ഔട്ടുമായിരുന്നു. എന്റെ അഭിപ്രായത്തില്‍ അതു ഔട്ടാവേണ്ടതു തന്നെയാണ്. പക്ഷെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരിക്കാമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

SURYAKUMAR YADAV

ഔട്ട് എല്ലായ്‌പ്പോഴും ഔട്ട് തന്നെയാണ്. സൂര്യകുമാര്‍ യാദവ് വീണ്ടും ഈ തരത്തിലൊരു സംഭവമുണ്ടായാല്‍ ഇനിയും ഇതു തന്നെ ചെയ്യുമെന്നോ, ചെയ്യാതിരിക്കമെന്നോ ഞാന്‍ പറയുന്നില്ല. പക്ഷെ ഇതു നിയമത്തിന്റെ പരിധിക്കുള്ളില്‍ വരുന്നതും അംപയര്‍ ഔട്ട് നല്‍കുകയും ചെയ്താല്‍ അതു ഔട്ടാണ്, അത്രയേ ഉള്ളൂവെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ആദ്യ ബോളില്‍ സിക്സ്

ഇന്ത്യയുടെ റണ്‍ചേസില്‍ മൂന്നാം നമ്പറില്‍ ബാറ്റിങിനായി ക്രീസിലെത്തിയപ്പോള്‍ ജുനൈദ് സിദ്ദിഖിനെതിരേ നേരിട്ട ആദ്യ ബോളില്‍ തന്നെ സൂര്യകുമാര്‍ യാദവ് സിക്‌സര്‍ പറത്തിയിരുന്നു. യോര്‍ക്കറിലൂടെ സ്‌കൈയെ കുരുക്കാനുള്ള ശ്രമമാണ് സിക്‌സറില്‍ കലാശിച്ചത്.

അതേസമയം, യുഎഇ നല്‍കിയ 58 റണ്‍സെന്ന കുഞ്ഞന്‍ വിജയലക്ഷ്യം വെറും 4.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. 16 ബോളില്‍ 30 റണ്‍സടിച്ച അഭിഷേക് ശര്‍മയാണ് പുറത്തായത്.

Story first published: Thursday, September 11, 2025, 13:44 [IST]
Other articles published on Sep 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+