Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: സൂര്യയുടെ വിലസല്‍ ഞങ്ങളോടു വേണ്ട!! ഫ്‌ളോപ്പാവും, കാരണം പറഞ്ഞ് മുന്‍ പാക് താരം

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടം അടുത്ത മാസം നടക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെതിരേ മുന്‍ പാക് താരം ബാസിത് അലി രംഗത്ത്. പാകിസ്താനെതിരേ സ്‌കൈ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

സൂര്യക്കു കീഴില്‍ ഇന്ത്യ ആദ്യമായി കളിക്കുന്ന വമ്പന്‍ ടൂര്‍ണമെന്റ് കൂടിയാണ് ഏഷ്യാ കപ്പ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു പിന്നാലെ നായകസ്ഥാനത്തേക്കു വന്ന അദ്ദേഹതത്തിനു കീഴില്‍ ദ്വിരാഷ്ട്ര പരമ്പരകളില്‍ മാത്രമേ ടീം കളിച്ചിട്ടുള്ളൂ. അതു കൊണ്ടു തന്നെ സൂര്യയെ സംബന്ധിച്ച് വലിയ അഗ്നിപരീക്ഷ തന്നെയായിരിക്കും ഏഷ്യാ കപ്പെന്നതില്‍ സംശയമില്ല.

SURYAKUMAR YADAV

സൂര്യ പതറും

അടുത്ത മാസം 14ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ പോര് നടക്കാനിരിക്കുന്നത്. അതിനു ശേഷം സൂപ്പര്‍ ഫോറിലും ഇരുടീമുകളും വീണ്ടും നേര്‍ക്കുനേര്‍ വന്നേക്കും. കൂടാതെ ഇന്ത്യ- പാക് ക്ലാസിക്ക് ഫൈനല്‍ സംഭവിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

പിടിവി സ്‌പോര്‍ട്‌സിനോടു സംസാരിക്കവെയാണ് പാക് ടീമിനെതിരേ സൂര്യ നിറം മങ്ങിയേക്കുമെന്ന ബാസിത് അലി അഭിപ്രായപ്പെട്ടത്. മുന്‍ ഇന്ത്യന്‍ ടീമുകളെ അപേക്ഷിച്ച് ഇപ്പോഴത്തേതു അത്ര ശക്തമല്ലെന്നും അതു മുതലെടുക്കാന്‍ പാകിസ്താനു സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

സൂര്യകുമാര്‍ യാദവ് ഏറെക്കുറെ എല്ലാ ടീമുകള്‍ക്കെതിരേയും റണ്‍സ് സ്‌കോര്‍ ചെയ്യാറുണ്ട്. പക്ഷെ എന്തുകൊണ്ടോ പാകിസ്താനെതിരേ അദ്ദേഹം അത്ര ഫലപ്രദമായി ബാറ്റ് ചെയ്തിട്ടില്ല. പേസ് ആക്രമണം കൊണ്ടാണോ, മറ്റെന്തെങ്കിലും കാരണം കൊണ്ടാണോയെന്നറിയില്ല. അതു ഒരു പ്രശ്‌നമായി നില്‍ക്കുകയാണെന്നും അലി ചൂണ്ടിക്കാട്ടി.

എന്നാല്‍ പാകിസ്താനെതിരേ മാത്രം ബാറ്റിങില്‍ തിളങ്ങാന്‍ കഴിയാത്തതിന്റെ കാരണം ഇപ്പോഴും വിചിത്രമായി നില്‍ക്കുകയാണ്. 2021ലെ ഐസിസ ടി20 ലോകകപ്പിലും 2022ലെ ഏഷ്യാ കപ്പിലുമെല്ലാം ബാറ്റിങില്‍ അദ്ദേഹം നിറംമങ്ങി.

ഇവ രണ്ടും സ്പിന്‍ അനുകൂല സാഹചര്യങ്ങളായിരുന്നു. എന്നാല്‍ പേസ് അനുകൂല സാഹചര്യങ്ങൡ ഇറങ്ങിയപ്പോഴും സ്‌കൈയുടെ പ്രകടനത്തില്‍ മാറ്റമുണ്ടായില്ല. 2022ലെ ടി20 ലോകകപ്പ്, കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് എന്നിവയിലായിരുന്നു ഇത്.

SURYAKUMAR YADAV

പാക് ടീമിനെതിരായ റെക്കോര്‍ഡ്

പാകിസ്താനെതിരേ അന്താരാഷ്ട്ര ടി20യില്‍ വെറും അഞ്ചു ഇന്നിങ്‌സുകളില്‍ മാത്രമാണ് സൂര്യകുമാര്‍ യാദവ് ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറും നേടിയിട്ടില്ലെന്നു മാത്രമല്ല 20 റണ്‍സ് പോലും സ്‌കൈ തികച്ചിട്ടില്ലെന്നതാണ് ഏറ്റവും പരിതാപകരമായ കാര്യം.

12.80 ശരാശരിയില്‍ 118.51 എന്ന ദയനീയ ശരാശരിയില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളത് വെറും 64 റണ്‍സാണ്. ഇതില്‍ ഉയര്‍ന്ന സ്‌കോറാവട്ടെ വെറും 18 മാത്രം. പാകിസ്താനെതിരേ സൂര്യ ആകെ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണം ഏഷ്യാ കപ്പിലാണ്. 15.50 ശരാശരിയില്‍ 110.71 സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്തത് 64 റണ്‍സ് മാത്രം. ഉയര്‍ന്ന സ്‌കോര്‍ 18 റണ്‍സുമാണ്.

അതേസമയം, കരിയര്‍ ബെസ്റ്റ് ഐപിഎല്ലിനു ശേഷമാണ് ഏഷ്യാ കപ്പില്‍ കളിക്കാന്‍ സൂര്യയെത്തുന്നത്. മുംബൈ ഇന്ത്യന്‍സിനായി കഴിഞ്ഞ സീസണില്‍ 65.18 ശരാശരിയില്‍ 167.92 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം വാരിക്കൂട്ടിയത് 717 റണ്‍സാണ്. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ഇനി ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ കുപ്പായത്തിലും ഈ റണ്‍വേട്ട തുടരുകയാവും സ്‌കൈയുടെ ലക്ഷ്യം.

Story first published: Monday, August 25, 2025, 15:45 [IST]
Other articles published on Aug 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+