For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: ടീം ഇന്ത്യയുടെ ദുരന്തങ്ങള്‍ ആരൊക്കെ? ഇവര്‍ ഫ്‌ളോപ്പുകള്‍!! 2 സൂപ്പര്‍ താരങ്ങളും

ഇന്ത്യന്‍ കിരീടധാരണത്തോടെ ഏഷ്യന്‍ ക്രിക്കറ്റ് പൂരത്തിനു തിരശീല വീണിരിക്കുകയാണ്. ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഏഴു തുടര്‍ വിജയങ്ങളുമായി ഏഷ്യന്‍ കിരീടം ഇന്ത്യ കാത്തുസൂക്ഷിച്ചത്. കിരീടത്തിലേക്കുള്ള കുതിപ്പില്‍ ചിരവൈരികളായ പാകിസ്താനെ മൂന്നു തവണ തോല്‍പ്പിക്കാനായതും ഇന്ത്യക്കു ഇരട്ടിമധുരം നല്‍കുന്നു.

ടൂര്‍ണമെന്റിലുടനീലം ചില താരങ്ങള്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി ഇന്ത്യന്‍ കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. എന്നാല്‍ ചിലര്‍ വലിയ ഫ്‌ളോപ്പായി മാറിിയിരുന്നു. ഏഷ്യാ കപ്പില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്നറിയാം.

SURYA GILL

ഫ്‌ളോപ്പായത് ആരെല്ലാം?

ഇന്ത്യന്‍ ഏഷ്യാ കപ്പ് സംഘത്തിലെ ഏറ്റവും വലിയ ദുരന്തമെന്നു വിളിക്കാവുന്നയാള്‍ ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവാണ്. നായകസ്ഥാനമേറ്റെടുത്തതു മുതല്‍ ബാറ്റിങില്‍ ക്ലച്ച് പിടിക്കാതെ പാടുപെടുകയാണ് സ്‌കൈ. ഈ ഏഷ്യാ കപ്പിലും അദ്ദേഹം പതിവുതെറ്റിച്ചില്ല.

ക്യാപ്റ്റന്‍സി ചുമതല ഇല്ലായിരുന്നെങ്കില്‍ സൂര്യ എത്രയോ മുമ്പ് തന്നെ ടി20 ടീമില്‍ നിന്നും പുറത്തായേനെ. അത്രമാത്രം പരിതാപകരമാണ് ബാറ്റിങില്‍ അദ്ദേഹത്തിന്റെ പ്രകടനം. ഏഷ്യാ കപ്പില്‍ ടീമിന്റെ ഏഴു മല്‍സരങ്ങളില്‍. ആറിന്നിങ്‌സുകളിലാണ് സൂര്യ ബാറ്റ് ചെയ്തത്. 18 എന്ന ദയനീയ ശരാശരിയില്‍ 101.40 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 72 റണ്‍സ് മാത്രമാണ്.

പാകിസ്താനുമായുള്ള ഗ്രൂപ്പുതല മല്‍സരത്തില്‍ പുറത്താവാതെ നേടിയ 47 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മികച്ചൊരു ഇന്നിങ്‌സ് പോലും സൂര്യക്കു എടുത്തു കാണിക്കാനില്ല. ഐസിസി ടി20 ലോകകപ്പിനു ഇനി മാസങ്ങള്‍ മാത്രം ശേഷിക്കവെ അദ്ദേഹം ബാറ്റിങില്‍ എത്രയും വേഗത്തില്‍ ഫോം വീണ്ടെടുക്കേണ്ടത് വളരെ പ്രധാനമാണ്.

വരാനിരിക്കുന്ന ടി20കളിലും സ്‌കൈ ഫ്‌ളോപ്പ് ഷോ തുടര്‍ന്നാല്‍ പകരക്കാരനെ നോക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായി മാറും. ശ്രേയസ് അയ്യരെപ്പോലെ ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോലെ തിളങ്ങാന്‍ മിടുക്കരായവര്‍ അവസരം കാത്ത് പുറത്തുനില്‍ക്കുകയാണ്.

സൂര്യ കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമില്‍ ഫ്‌ളോപ്പായി മാറിയ രണ്ടാമത്തെയാള്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലാണ്്. ടി20 ക്രിക്കറ്റ് തനിക്കു അത്ര യോജിക്കില്ലെന്നു ഈ ടൂര്‍ണമെന്റിലൂടെ അദ്ദേഹം വീണ്ടും തെളിച്ചിരിക്കുകയാണ്. ഓപ്പണറായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കസറവെയാണ് അദ്ദേഹത്തെ മാറ്റി പകരം ഗില്ലിനെ ഓപ്പണിങിലേക്കു കൊണ്ടു വന്നത്.

ഒരു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷമാണ് താരം ടി20 ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടത്. പക്ഷെ ഓപ്പണറായി പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ ഗില്ലിനായില്ല. ഏഴു മല്‍സരങ്ങളിലും അദ്ദേഹം ബാറ്റ് ചെയ്‌തെങ്കിലും 151.19 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് വെറും 127 റണ്‍സാണ്. ഒരു ഫിഫ്റ്റി പോലും ഇതിലുള്‍പ്പെടുന്നില്ല. ഉയര്‍ന്ന സ്‌കോര്‍ 47 റണ്‍സുമാണ്.

ഗില്ലിനേക്കാള്‍ സഞ്ജുവിനെയാണ് ഓപ്പണിങില്‍ ഇന്ത്യക്കു ടി20യില്‍ ആവശ്യം. പക്ഷെ ടീമിന്റെ ഭാവി ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായാണ് അദ്ദേഹത്തെ ബിസിസിഐ കണ്ടു വച്ചിരിക്കുന്നത്. അതിനാല്‍ ഗില്ലിനെ മാറ്റാനൊരു ശ്രമം ഉണ്ടായേക്കില്ല. പകരം അദ്ദേഹത്തിനു ഇനിയും അവസരങ്ങള്‍ നല്‍കാനായിരിക്കും പ്ലാന്‍.

SHIVAM DUBE

സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ് ഏഷാ കപ്പില്‍ ഫ്ളോപ്പായ മറ്റൊരാള്‍. പാകിസ്താനുമായുള്ള ഫൈനലില്‍ 33 റണ്‍സ നേടിയെങ്കിലും മറ്റു മൂന്നു ഇന്നിങ്‌സുകളിലും അദ്ദേഹം നിറം മങ്ങി.

നാലിന്നിങ്‌സില്‍ 125 സ്‌ട്രൈക്ക് റേറ്റില്‍ ദുബെയ്ക്കു സ്‌കോര്‍ ചെയ്യാനായത് 50 റണ്‍സാണ്. ബൗളിങില്‍ അഞ്ചു വിക്കറ്റുമായി ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ബാറ്റിങിലാണ് അദ്ദേഹത്തെ ടീമിനു കൂടുതല്‍ ആവശ്യം.

പേസര്‍ ഹര്‍ഷിത് റാണയാണ് ഇന്ത്യന്‍ നിരയില്‍ ഫ്‌ളോപ്പായ നാലാമത്തെ താരം. വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തെ ടൂര്‍ണമെന്റില്‍ ഇന്ത്യ പരീക്ഷിച്ചുള്ളൂ. രണ്ടിലും ഹര്‍ഷിത് തല്ലുവാങ്ങി കൂട്ടുകയും ചെയ്തു. രണ്ടു കളിയിലായി ഏഴോവറാണ് അദ്ദേഹം ബൗള്‍ ചെയ്തത്. 11.28 ഇക്കോണമി റേറ്റില്‍ 79 റണ്‍സ് വിട്ടുകൊടുത്ത ഹര്‍ഷിത് നേടിയത് രണ്ടു വിക്കറ്റുകള്‍ മാത്രം.

Story first published: Monday, September 29, 2025, 17:05 [IST]
Other articles published on Sep 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+