For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ ഫൈനലൊന്നും എത്തിയില്ല!! ഞങ്ങള്‍ വന്നത് കപ്പിന്; സൂര്യക്കെതിരേ ഷഹീന്‍

അബുദാബി: ഇന്ത്യ- പാകിസ്താന്‍ പോരാട്ടങ്ങള്‍ക്കു ഇപ്പോള്‍ വലിയ പ്രസക്തിയില്ലെന്നും ഇന്ത്യ ഏകപക്ഷീയമായി മുന്നേറുകയാണെന്നുമുള്ള സൂര്യകുമാര്‍ യാദവിന്റെ പ്രസ്താവനയ്‌ക്കെതിരേ പേസര്‍ ഷഹീന്‍ അഫ്രീഡി. സൂപ്പര്‍ ഫോറില്‍ പാക് ടീമിനെതിരായ ആറു വിക്കറ്റിന്റെ വിജയത്തിനു ശേഷമാണ് ചിരവൈരികള്‍ക്കു മേല്‍ ഇന്ത്യയുടെ മേധാവിത്വത്തിനെതിരേ സൂര്യ തുറന്നു പറഞ്ഞത്. ഏഷ്യാ കപ്പില്‍ ഇതിനകം രണ്ടു തവണ പാക് ടീമിനെ ഇന്ത്യ തോല്‍പ്പിച്ചു കഴിഞ്ഞു.

സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് പാകിസ്താന്‍ കഴിഞ്ഞ ദിവസം ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തിയിരുന്നു. ഈ മല്‍സരത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ പാകിസ്താനെ കുറിച്ചുള്ള സൂര്യയുടെ പരാമര്‍ശത്തെ കുറിച്ച് ഷഹീന്‍ പ്രതികരിച്ചത്. കിരീടം നേടാന്‍ തന്നെയാണ് തങ്ങളെത്തിയതെന്നു ഇന്ത്യക്കു അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

SURYAKUMAR YADAV

'ഹു കെയേഴ്‌സ്'

ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്തു വേണമെങ്കിലും പറഞ്ഞോട്ടെയെന്നും ആരും തന്നെ അതു കാര്യമാക്കു്ന്നുമില്ലെന്നായിരുന്നു ഷഹീന്‍ ഷാ അഫ്രീഡി തുറന്നടിച്ചത്. സമീപകാലത്തു ഏകദിനത്തിലും ടി20യിലുമായി പാകിസ്താനെതിരേ തുടര്‍ച്ചയായി ഏഴു മല്‍സരങ്ങളിലാണ് ഇന്ത്യ കളിച്ചത്.

സൂര്യകുമാര്‍ യാദവ് അയാള്‍ക്കു തോന്നുന്നത് പറഞ്ഞോട്ടെ. അയാള്‍ ഇപ്പോള്‍ ഏഷ്യാ കപ്പിന്റെ ഫൈനലിലൊന്നും എത്തിയിട്ടില്ല, ഞങ്ങളും ഫൈനലില്‍ കടന്നിട്ടില്ല. ശരിയായ സമയമെത്തിയാല്‍ നമുക്കു കാണാം.

വിജയിക്കുകയെന്നതു ഞങ്ങളുടെ ജോലിയാണ്. ഞങ്ങള്‍ ഇവിടെയെത്തിയത് ഏഷ്യാ കപ്പ് വിജയിക്കാനാണ്. അതിനു വേണ്ടതെല്ലാം ചെയ്യുമെന്നും സൂര്യക്കും ഇന്ത്യന്‍ ടീമിനും ഷഹീന്‍ മുന്നറിയിപ്പ് നല്‍കി.

അന്താരാഷ്ട്ര ടി20യില്‍ പാകിസ്താനെതിരേ വളരെ ഏകപക്ഷീയമായ റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. 12 മല്‍സരങ്ങളില്‍ പാക് പടയെ ഇന്ത്യ കശാപ്പ് ചെയ്തപ്പോള്‍ അവര്‍ക്കു വിജയിക്കാനായത് വെറും മൂന്നു കളികള്‍ മാത്രം.

ഇത്തവണ ഏഷ്യാ കപ്പിന്റെ ഗ്രൂപ്പുതലത്തില്‍ സല്‍മാന്‍ ആഗയെയും സംഘത്തെയും ഇന്ത്യ വാരിക്കളയുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയ ഇന്ത്യ കാര്യമായി വിയര്‍ക്കാതെയാണ് ജയിച്ചുകയറിയത്. എന്നാല്‍ സൂപ്പര്‍ ഫോറില്‍ കുറേക്കൂടി മെച്ചെപ്പെട്ട പ്രകടനമാണ് പാക് ടീം പുറത്തെടുത്തത്.

ഇന്ത്യയുടെ മോശം ബൗളിങും ഫീല്‍ഡിങിലുമെല്ലാം അവരെ സഹായിക്കുകയും ചെയ്തു. നാലു ക്യാച്ചുകളാണ് കളിയില്‍ ഇന്ത്യ പാഴാക്കിയത്. ഇതോടെ 172 റണ്‍സെന്ന വലിയ വിജയലക്ഷ്യവും പാക് ടീം ഇന്ത്യക്കു മുന്നില്‍ വച്ചു. എന്നാല്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സ് ഇന്ത്യക്കു വിജയം സമ്മാനിക്കുകയായിരുന്നു.

മികച്ചതു നല്‍കാന്‍ ശ്രമം

പാകിസ്താനു വേണ്ടി കളിക്കാനിറങ്ങുമ്പോള്‍ എല്ലായ്‌പ്പോഴും മികച്ചതു നല്‍കാനാണ് ശ്രമിക്കാറുള്ളതെന്നു ഷഹീന്‍ അഫ്രീഡി വ്യക്തമാക്കി. ശ്രീലങ്കയ്‌ക്കെതിരേ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിരുന്നു. പവര്‍പ്ലേയിലെ രണ്ടു വിക്കറ്റുകളടക്കം കളിയില്‍ മുന്നു വിക്കറ്റുകള്‍ ഷഹീന്‍ പിഴുതിരുന്നു. ലങ്കന്‍ ബാറ്റിങിന്റെ മുനയൊടിച്ചതും അദ്ദേഹമാണ്.

SHAHEEN AFRIDI

ബൗളിങ്, ബാറ്റിങ്, ഫീല്‍ഡ് തുടങ്ങി ഏതു തന്നെ ആയാലും പാകിസ്താനു വേണ്ടി ഒരു അവസരം കിട്ടുമ്പോള്‍ കഴിവിന്റെ പരമാവധി നല്‍കാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കാറുള്ളത്. 100 ശതമാനം തന്നെ എല്ലാ കളിയിലും ഞാന്‍ പുറത്തെടുക്കാന്‍ ശ്രദ്ധിക്കാറുമുണ്ട്.

ചിലപ്പോള്‍ എനിക്കു അകത്തു അസുഖമോ, പരിക്കോ എല്ലാം ഉണ്ടായിരിക്കാം. പക്ഷെ ഞാന്‍ അതൊന്നും പുറമെ കാണിക്കാറില്ല. ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തുകയാണ് എന്റെ ജോലി. മുഴുവന്‍ എനര്‍ജിയോടും കൂടി കളിക്കാനും ശ്രമിക്കാറുണ്ടെന്നും ഷഹീന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, September 24, 2025, 18:38 [IST]
Other articles published on Sep 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+