Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: സ്പിന്നിനെതിരേ സൂര്യ കിങ്, ഏറ്റവും മോശം ഗില്‍!! സഞ്ജുവോ? കണക്കുകളിങ്ങനെ

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീം നാളെ (ബുധന്‍) ആദ്യ അങ്കത്തിനു ഇറങ്ങുകയാണ്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ യുഎഇക്കെതിരേയാണ് ഇന്ത്യ ഏറ്റുമുട്ടുക. സ്പിന്നര്‍മാരെ വളരെയധികം തുണയ്ക്കുന്നതായിരിക്കും ഇവിടുത്തെ പിച്ചുകളെന്നു അടുത്തിടെ സമാപിച്ച ത്രിരാഷ്ട്ര ടി20 പരമ്പരയും അടിവരയിട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ സ്പിന്നിന്നെതിരേ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനവും ടൂര്‍ണമെന്റില്‍ നിര്‍ണായകമായി മാറും.

സ്ലോ ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ചിലര്‍ക്കു വളരെ മികച്ച റെക്കോര്‍ഡുണ്ടെങ്കില്‍ ചിലരുടെ കാര്യം പരിതാപകരവുമാണ്. ടി20യില്‍ സ്പിന്നര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം എങ്ങനെയാണെന്നു നമുക്കു പരിശോധിക്കാം.

SANJU SAMSON

സഞ്ജു അത്ര കേമനല്ല

ഇന്ത്യന്‍ മുന്‍നിരയിലേക്കു വന്നാല്‍ മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിന്റെ റെകകോര്‍ഡ് അത്ര മികച്ചതല്ലെന്നു തന്നെ പറയേണ്ടിവരും. അന്താരാഷ്ട്ര ടി20യില്‍ വിവിധ ടീമുകളിലെ സ്പിന്നര്‍മാര്‍ക്കെതിരേ 24 ഇന്നിങ്‌സുകളില്‍ അദ്ദേഹം ബാറ്റ് ചെയ്തു കഴിഞ്ഞു. പക്ഷെ 27 ശരാശരിയില്‍ നേടിയത് 327 റണ്‍സാണ്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മോശം ശരാശരിയുള്ള രണ്ടാമത്തെയാളും സഞ്ജുവാണ്.

സഞ്ജുവിന് സ്പിന്നര്‍മാര്‍ക്കെതിരേ 157.2 സ്‌ട്രൈക്ക് റേറ്റുണ്ടെങ്കിലും 12 തവണ അവര്‍ക്കു മുന്നില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. കൂടാതെ ഡോട്ട് ബോള്‍ ശതമാനവും (30) കൂടുതലാണ്.

എന്നാല്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയും സ്പിന്നിനെതിരേ അത്ര കേമനല്ല. 11 ഇന്നിങ്‌സുകളില്‍ നിന്നും 27.4 ശരാശരിയില്‍ 192 റണ്‍സണ് സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഏഴു തവണ വിക്കറ്റും കൈവിട്ടു.

ഗില്‍ ഇത്ര ദുരന്തമോ?

വൈസ് ക്യാപ്റ്റനായി ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തിയിരിക്കുന്ന യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലാണ് സ്പിന്നര്‍മാര്‍ക്കെതിരേ ഏറ്റവും വലിയ ദുരന്തമെന്നു കണക്കുകള്‍ പറയുന്നു. അത്രയും പരിതാപകരമാണ് 20യില്‍ അദ്ദേഹത്തിന്റെ പ്രകടനം. 18 ഇന്നിങ്‌സുകളില്‍ നിന്നും 17.9 എന്ന ദയനീയ ശരാശിയില്‍ ഗില്ലിനു സ്‌കോര്‍ ചെയ്യാനായത് വെറും 179 റണ്‍സാണ്.

10 തവണ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. ഏഷ്യാ കപ്പിന്റെ ഭാഗമായ ഇന്ത്യയുടെ പ്രധാന ബാറ്റര്‍മാരില്‍ ഏറ്റവും മോശം ശരാശരിയുള്ളതും ഗില്ലിനാണ്. ഇതു ടൂര്‍ണമെന്റില്‍ തീര്‍ച്ചയായും ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

സ്പിന്നിനെതിരേ ഗില്ലിനേക്കാള്‍ എത്രയോ മെച്ചമാണ് മറ്റൊരു യുവതാരവും ഇടംകൈയന്‍ ബാറ്ററുമായ തിലര് വര്‍മ. 17 ഇന്നിങ്‌സുകളില്‍ നിന്നും 35 ശരാശരിയില്‍ അദ്ദേഹം 244 റണ്‍സ് സ്‌കോര്‍ ചെയ്തു. വിക്കറ്റ് നഷ്ടമായത് ഏഴു തവണയുമാണ്.

സൂര്യ ബെസ്റ്റ്

ഇന്ത്യന്‍ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ സ്പിന്നര്‍മാര്‍ക്കെതിരേ ബെസ്റ്റ് നായകന്‍ സൂര്യകുമാര്‍ യാദവാണ്. അദ്ദേഹത്തിനു സ്ലോ ബൗളര്‍മാര്‍ കരിയറില്‍ വലിയ വെല്ലുവിളി സൃഷ്ടിച്ചിട്ടില്ലെന്നു കാണാം. 60 ഇന്നിങ്‌സുകളില്‍ സ്‌കൈയുടെ ശരാശരി 58.2 ആണ്. 837 റണ്‍സ് സ്‌കോര്‍ ചെയ്ത അദ്ദേഹത്തിനു 147.5 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റുമുണ്ട്. 15 തവണയാണ് സൂര്യയെ പുറത്താക്കാന്‍ സ്പിന്നര്‍മാര്‍ക്കു സാധിച്ചത്.

SURYAKUMAR YADAV

സൂര്യയെ കൂടാതെ സ്പിന്നിനെതിരേ വളരെ മികച്ച റെക്കോര്‍ഡുള്ള മറ്റൊരാള്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. 43.3 ശരാശരിയില്‍ 433 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. പക്ഷെ സ്‌ട്രൈക്ക് റേറ്റിലേക്കു വന്നാല്‍ അതു വെറും 113.1 മാത്രമാണെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. 10 തവണ വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ടീമിലെ മറ്റൊരു പ്രധാന ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിന്റെയും റെക്കോര്‍ഡ് മോശമല്ല. 32.8 ശരാശരിയില്‍ 137.9 സ്‌ട്രൈക്ക് റേറ്റില്‍ സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹത്തിന്റെ സമ്പാദ്യം 131 റണ്‍സാണ്. വിക്കറ്റ് കൈവിട്ടതാവട്ടെ വെറും നാലു തവണ മാത്രം. 137.9 എന്ന തരക്കേടില്ലാത്ത സ്‌ട്രൈക്ക് റേറ്റും അക്ഷറിനു കാത്തു സൂക്ഷിക്കാനുമായിട്ടുണ്ട്.

Story first published: Tuesday, September 9, 2025, 9:22 [IST]
Other articles published on Sep 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+