For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 202: ഗില്‍- സയീം ഓപ്പണിങ്, 3 ഇന്ത്യക്കാര്‍!! സൂര്യ നയിക്കും; ഫ്‌ളോപ്പ് 11 റെഡി

ഏഷ്യന്‍ ക്രിക്കറ്റില്‍ നിലവിലെ തങ്ങളെ വെല്ലാന്‍ മറ്റൊരു ടീമില്ലെന്നു അടിവരയിട്ടാണ് രണ്ടു വര്‍ഷത്തിനിടെ വീണ്ടുമൊരു ഏഷ്യാ കപ്പില്‍ ഇന്ത്യ മുത്തമിട്ടത്. ഒരു കളി പോലും തോല്‍ക്കാതെ 2023ല്‍ ഏകദിന ഫോര്‍മാറ്റില്‍ സ്വന്തമാക്കിയ ട്രോഫി ടി20യിലും ഇന്ത്യ കാത്തുസൂക്ഷിക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ ഇന്ത്യയടക്കം മുന്‍നിര ടീമുകളിലെ ചില മിന്നും താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തിയതായി കാണാം. ഈ തരത്തില്‍ ഫ്‌ളോപ്പായവരെ മാത്രം ഉള്‍പ്പെടുത്തി ടൂര്‍ണമെന്റിലെ ഫ്‌ളോപ്പ് ഇലവന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരെല്ലാം ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

SHUBMAN GILL

ഓപ്പണിങ് ജോടികള്‍

ഏഷ്യ കപ്പിലെ ഫ്‌ളോപ്പ് ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക ഇന്ത്യന്‍ യുവ സൂപ്പര്‍ താരവും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലും പാകിസ്താന്റെ യുവ ഓപ്പണര്‍ സയീം അയൂബുമാണ്. ഒരു വഷത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷം ടി20 ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ഗില്ലില്‍ നിന്നും ഇന്ത്യ ഏറെ പ്രതീക്ഷിച്ചിരുന്നു.

പക്ഷെ ഏഴിന്നിങ്‌സുകളില്‍ നിന്നും 21 ശരാശരിയില്‍ വെറും 127 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഒരു ഫിഫ്റ്റി പോലും ഇതിലുള്‍പ്പെടുന്നില്ല. മറുഭാഗത്ത് പാക് ടീമിന്റെ വലിയ പ്രതീക്ഷകളിലൊരാളായ സയീം ഈ ടൂര്‍ണമെന്റില്‍ ദുരന്തമായി മാറി. വെറും 37 റണ്‍സാണ് താരത്തിനു നേടാനായത്. നാലു ഡെക്കുകളും ഇതിലുള്‍പ്പെടും.

മധ്യനിരയില്‍ ഇവര്‍

ഫ്‌ളേപ്പ് ഇലവന്റെ മധ്യനിരയിലേക്കു വരികയാണെങ്കില്‍ മൂന്നാന്‍ അഫ്ഗാനിസ്താന്റെ ഇബ്രാഹിം സദ്രാനാണ്. നാലാം നമ്പറില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവുണ്ട്. ഇലവനെ നയിക്കുന്നതും അദ്ദേഹമായിരിക്കും. നാലാമനായി പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയും അഞ്ചാം നമ്പറില്‍ ശ്രീലങ്കന്‍ ക്യാപ്റ്റനായ ചരിത് അസലങ്കയുമുണ്ട്.

ഗ്രൂപ്പു ഘട്ടത്തിലെ മൂന്നു മല്‍സരങ്ങളിലാണ് അഫ്ഗാനു വേണ്ടിസ സദ്രാന് കളിക്കാനായത്. സ്‌കോര്‍ ചെയ്യാനായത് 30ണ റണ്‍സ് മാത്രം. മുന്‍ ലോക ഒന്നാംനമ്പര്‍ ബാറ്ററായ സൂര്യയും തികഞ്ഞ പരാജയമായി മാറി. ആറിന്നിങ്‌സുകൡലണ് അദ്ദേഹം ബാറ്റ് ചെയ്തത്. നേടിയതാവട്ടെ 72 റണ്‍സ് മാത്രമാണ്. പാകിസ്താനെതിരായ 47 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും സൂര്യ കളിച്ചിട്ടില്ല.

പാക് നിരയില്‍ ആഗയും വന്‍ ഫ്‌ളോപ്പായി തീര്‍ന്നു. ഏഴിന്നിങ്‌സുകളില്‍ അദ്ദേഹം നേടിയത് 72 റണ്‍സാണ്. അസലെങ്കയും മറക്കാനാഗ്രഹിക്കുന്ന ടൂര്‍ണമെന്റായിരിക്കും ഇത്. 75 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

SURYAKUMAR YADAV

ബൗളിങ് നിരയില്‍ ആരെല്ലാം?

ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ വനിന്ദു ഹസരംഗയും ദുനിത് വെല്ലാലഗെയുമാണ് ഏഷ്യാ കപ്പ് ഫ്‌ളോപ്പ് ഇലവനിലെ സ്പിന്നര്‍മാാര്‍. എട്ടു വിക്കറ്റുകള്‍ ഹസരംഗ വീഴ്ത്തിയെങ്കിലും കൂടുതലും ചെറിയ ടീമുകള്‍ക്കെതിരേയായിരുന്നു. വലിയ ടീമുകള്‍ക്കെതിരേ അദ്ദേഹം നിറം മങ്ങി.

ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ്, പാകിസ്താന്‍ എന്നിവര്‍ക്കെതിരേയായി ഏഴു വിക്കറ്റുകള്‍ പിഴുത ഹസരംഗ ഇന്ത്യക്കെതിരേ നേടിയതാവട്ടെ ഒരേയൊരു വിക്കറ്റ് മാത്രമാണ്. ബാറ്റിങിലും അദ്ദേഹത്തിന്റെ പ്രകടനം ശരാശരിയായിരുന്നു. യുവതാരം വെല്ലാലഗെയ്ക്കു രണ്ടു മല്‍സരങ്ങളിലാണ് അവസരം ലഭിച്ചത്. ഒരേയൊരു വിക്കറ്റ് മാത്രമേ വീഴ്ത്താനുമായുള്ളൂ.

പേസ് നിരയിലുള്ളത് അഫ്ഗാനിസ്താന്റെ ഫസല്‍ഹഖ് ഫറൂഖി, ശ്രീലങ്കയുടെ ദുഷ്മന്ത ചമീര, ഇന്ത്യയുടെ ഹര്‍ഷിത് റാണ എന്നിവരാണ്. മൂന്നു കളിയില്‍ 9.10 ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റ് മാത്രമേ ഫറൂഖിക്കു ലഭിച്ചുള്ളൂ. ചമീരയാവട്ടെ ഏഴു വിക്കറ്റുകളാണ് നേടിയത്.

ഹര്‍ഷിത്തിനെ രണ്ടു മല്‍സരങ്ങളില്‍ മാത്രമേ ഇന്ത്യ കൡപ്പിച്ചുള്ളൂ, രണ്ടിലും നന്നായി തല്ലു കിട്ടുകയും ചെയ്തു. 12നടുത്ത് ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകളാണ് ഹര്‍ഷിത്തിനു വീഴ്ത്താനായത്.

ഏഷ്യാ കപ്പിലെ ഫ്‌ളോപ്പ് 11

ശുഭ്മന്‍ ഗില്‍, സയിം അയൂബ്, ഇബ്രാഹിം സദ്രാന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സല്‍മാന്‍ അലി ആഗ, ചരിത് അസലങ്ക, ദുനിത് വെല്ലലഗെ, ഫസല്‍ഹഖ് ഫാറൂഖി, ദുഷ്മന്ത ചമീര, ഹര്‍ഷിത് റാണ.

Story first published: Tuesday, September 30, 2025, 9:35 [IST]
Other articles published on Sep 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+