Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ജയ്‌സ്വാളും ശ്രേയസും ഔട്ട്!! ഗില്‍ വൈസ് ക്യാപ്റ്റന്‍, ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

മുംബൈ: യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുംബൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കാണ് ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ പുറത്തുവിട്ടത്. ചില സര്‍പ്രൈസ് തീരുമാനങ്ങളും സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതായി കാണാം.

വെടിക്കെട്ട് ഓപ്പണറും യുവതാരവുമായ യശസ്വി ജയ്‌സ്വാളിനു ടീമില്‍ സ്ഥാനം ലഭിച്ചില്ല. തകര്‍പ്പന്‍ ഫോമിലുള്ള ശ്രേയസ് അയ്യരെയു പരിഗണിച്ചില്ല. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ യുവ സൂപ്പര്‍ താരവും ടെസ്റ്റ് നായകനുമായ ശുഭ്മന്‍ ഗില്ലാണ്.

SURYA

സമീപകാലത്തു സൂര്യക്കു കീഴില്‍ ടി20 പരമ്പരകളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടുള്ള അതേ സംഘത്തെ തന്നെയാണ് ഏഷ്യാ കപ്പിലും ഇന്ത്യ നിലനിര്‍ത്തിയിട്ടുള്ളത്. കാര്യമായ അഴിച്ചുപണികള്‍ക്കൊന്നും സെലക്ഷന്‍ കമ്മിറ്റി മുതിര്‍ന്നിട്ടില്ല.

ഒരിടവേളയ്ക്കു ശേഷം ഗില്‍ ടി20 ടീമിലേക്കു മടങ്ങിയെത്തിയതാണ് എടുത്തു പറയാവുന്ന മാറ്റം. ഭാവി ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍സിയിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുവയ്പ്പ് കൂടിയായി ഇതിനെ കാണാം. നേരത്തേ പുറത്തു വന്നിട്ടുള്ള സൂചനകള്‍ പോലെ തന്നെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ് ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. ബാക്കപ്പായി ജിതേഷ് ശര്‍മയ്ക്കും ടീമിലേക്കു നറുക്കുവീണു.

ചെറിയൊരു ബ്രേക്കിനു ശേഷമാണ് ജിതേഷ് ടീമിലേക്കു മടങ്ങിയെത്തുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി ഫിനിഷറുടെ റോളില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം അദ്ദേഹത്തിനു തുണയാവുകയായിരുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടീമിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുമ്പോള്‍ മുഹമ്മദ് സിറാജിനു ടീമില്‍ സ്ഥാനമില്ല.

ഇന്ത്യന്‍ ഏഷ്യാ കപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, റിങ്കു സിങ്.

ബാക്കപ്പ് താരങ്ങള്‍- പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, യശസ്വി ജയ്സ്വാള്‍.

Story first published: Tuesday, August 19, 2025, 15:04 [IST]
Other articles published on Aug 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+