Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: അവസാന പന്ത് വരെ ആവേശം, ശ്രീലങ്കയ്‌ക്കെതിരെ ബംഗ്ലാദേശിന് നാല് വിക്കറ്റ് ജയം

ഏഷ്യാ കപ്പ് സൂപ്പര്‍ 4 ലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ബംഗ്ലാദേശിന് നാല് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത് ലങ്ക ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാദേശ് നാല് വിക്കറ്റും ഒരു പന്തും ബാക്കി നില്‍ക്കെ മറികടന്നു. ബംഗ്ലാദേശിനായി സെയ്ഫ് ഹസനും (61) ടൗഹിഡ് ഹൃദോയിയും (58) അര്‍ധ സെഞ്ച്വറി നേടി. ശ്രീലങ്കയ്ക്കായി വാനിന്ദു ഹസരംഗ രംണ്ട് വിക്കറ്റ് നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറി നേടിയ ദാസുന്‍ ശനകയുടെ (64*) ഇന്നിംഗ്‌സാണ് ലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കുശാല്‍ മെന്‍ഡിസ് (34), പാതും നിശങ്ക (22), ചരിത് അസലങ്ക (21) എന്നിവരും ലങ്കന്‍ സ്‌കോര്‍ ബോര്‍ഡിന് കാര്യമായ സംഭാവന നല്‍കി.

Asia Cup

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കായി ഓപ്പണര്‍മാരായ കുശാല്‍ മെന്‍ഡിസും നിശങ്കയും ഭേദപ്പെട്ട തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ അഞ്ചോവറില്‍ 44 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. പിന്നാലെയെത്തിയ കാമില്‍ മിശ്ര 5 റണ്‍സ് മാത്രമെടുത്ത് പുറത്തായി. കുശാല്‍ പെരേരയ്ക്കും (16) തിളങ്ങാനായില്ല. പിന്നീടായിരുന്നു ശനകയുടെ പോരാട്ടം. 37 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സും അടക്കമാണ് ശനക 64 റണ്‍സുമായി പുറത്താകാതെ നിന്നത്.

ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ്‌മാന്‍ മൂന്നും മെഹ്ദി ഹസന്‍ രണ്ടും വിക്കറ്റെടുത്തു. ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സൂപ്പര്‍ 4 ലെ ആദ്യ മത്സരമാണിത്. ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്‍മാരായാണ് ശ്രീലങ്ക അവസാന നാലിലേക്ക് എത്തിയത്. ഗ്രൂപ്പ് സ്റ്റേജിലെ മൂന്ന് മത്സരങ്ങളും രണ്ടാമത് ബാറ്റ് ചെയ്താണ് ലങ്ക വിജയിച്ചത്.

ആകെ 22 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 13 തവണയും ജയം ലങ്കയ്‌ക്കൊപ്പമായിരുന്നു. 9 തവണ മാത്രമാണ് ബംഗ്ലാദേശ് വിജയം കൊയ്തത്.

Story first published: Saturday, September 20, 2025, 15:39 [IST]
Other articles published on Sep 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+