For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: അഫ്ഗാന്‍ ഔട്ട്!! മിന്നും ജയവുമായി ലങ്ക, ബംഗ്ലാദേശും സൂപ്പര്‍ ഫോറില്‍

അബുദാബി: ഏഷ്യാ കപ്പില്‍ ഇത്തവണ ഫൈനലിസ്റ്റുകളായി പലരും പ്രവചിച്ച അഫ്ഗാനിസ്താന്‍ സൂപ്പര്‍ ഫോര്‍ പോലുമെത്താതെ പുറത്ത്. അടുത്ത റൗണ്ടിലേക്കു മുന്നേറാന്‍ ജയം അനിവാര്യമായിരുന്ന അവര്‍ ഗ്രൂപ്പ് ബിയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ ശ്രീലങ്കയോടു ആറു വിക്കറ്റിന്റെ പരാജയമേറ്റു വാങ്ങി. ഇതോടെ ഗ്രൂപ്പ് ജേതാക്കളായി ലങ്ക സൂപ്പര്‍ ഫോറിലേക്കു മുന്നേറിയപ്പോള്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ബംഗ്ലാദേശും സൂപ്പര്‍ ഫോറിലെത്തി.

170 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമാണ് ലങ്കയ്ക്കു അഫ്ഗാന്‍ നല്‍കിയത്. എന്നാല്‍ കുശാല്‍ മെന്‍ഡിസിന്റെ (74*) ഫിഫ്റ്റിയിലേറി 18.4 ഓവറില്‍ വെറും നാലു വിക്കറ്റിനു ലങ്ക വിജയം കുറിക്കുകയായിരുന്നു. 52 ബോളില്‍ 10 ഫോറുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. കുശാല്‍ പെരേര (28), കമിന്‍ഡു മെന്‍ഡിസ് (26*) എന്നിവരും മികച്ച പിന്തുണയേകി.

LANKA AFGAN

ടോസിനു ശേഷം ബാറ്റിങെടുത്ത അഫ്ഗാന്‍ ഒരു സമയത്തു 150 റണ്‍സ് പോലും കടക്കുമോയെന്ന കാര്യം സംശമായിരുന്നു. എന്നാല്‍ ലോവര്‍ ഓര്‍ഡറില്‍ മുഹമ്മദ് നബിയുടെ (22 ബോളില്‍ 60) ഇടിവെട്ട് ഇന്നിങ്‌സ് ടീമിനെ വിന്നിങ് ടോട്ടലില്‍ എത്തിക്കുകയായിരുന്നു. ആറു സിക്‌സറും മൂന്നു ഫോറുകളുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. മറ്റാരും അഫ്ഗാന്‍ നിരയില്‍ 25 റണ്‍സ് പോലുമെത്തിയില്ല.

ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ (24), ഇബ്രാഹിം സദ്രാന്‍ (24), ഓപ്പണിങ് ജോടികളായ സെദിഖുള്ള അതെല്‍ (18), റഹ്മാനുള്ള ഗുര്‍ബാസ് (14) എന്നിവരാണ് ലങ്കന്‍ നിരയില്‍ രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. 19 ഓവറുകള്‍ കഴിയുമ്പോള്‍ അഫ്ഗാന്‍ ഏഴു വിക്കറ്റിനു 120 റണ്‍സെന്ന നിലയില്‍ പതറുകയായിരുന്നു. 10 ബോളില്‍ 14 റണ്‍സോടെ നബിയും മൂന്നു ബോളില്‍ നാലു റണ്‍സോടെ നൂര്‍ അഹമ്മദുമായിരുന്നു ക്രീസില്‍.

എന്നാല്‍ അവസാന രണ്ടോവറില്‍ കളി അടിമുടി മാറുകയായിരുന്നു. ഇതിനു ചുക്കാന്‍ പിടിച്ചതാവട്ടെ നബിയുമാണ്. അവസാന രണ്ടോവറില്‍ 49 റണ്‍സാണ് അഫ്ഗാന്‍ വാരിക്കൂട്ടിയത്. ദുഷ്മന്ത ചമീരയെറിഞ്ഞ 19ാം ആദ്യത്തെ മൂന്നു ബോളിലും ഫോറടിച്ചാണ് നബി തുടങ്ങിയത്.

എന്നാല്‍ യഥാര്‍ഥ ടേണിങ് പോയിന്റ് ദുനിത് വെല്ലാലഗെയെറിഞ്ഞ 20ാം ഓവറണ്. തുടര്‍ച്ചയായി അഞ്ചു സിക്‌സറുകളടക്കം 32 റണ്‍സ് ഈ ഓവറില്‍ നബി അടിച്ചെടുത്തു. ഇതിനിടെ വെറും 19 ബോളില്‍ അദ്ദേഹം ഫിഫ്റ്റിയും പൂര്‍ത്തിയാക്കിയിരുന്നു.

NABI

നിലവിലെ റണ്ണപ്പ് കൂടിയ ലങ്ക ആദ്യ രണ്ടും കളിയും ജയിച്ചാണ് ടൂര്‍ണമെന്റില്‍ കരുത്തുകാട്ടിയത്. ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശായിരുന്നു എതിരാളികള്‍. ചരിത് അസലെങ്കയുടെ ലങ്കന്‍ ടീം അവരെ ആറു വിക്കറ്റിനു തകര്‍ത്തു വിടുകയായിരുന്നു.

പക്ഷെ അസോസിയേറ്റ് ടീമായ ഹോങ്കോങിനെതിരേ രണ്ടാമത്തെ മല്‍സരത്തില്‍ ലങ്ക ചെറുതായൊന്നു പതറി. എങ്കിലും നാലു വിക്കറ്റിന്റെ വിജയം പിടിച്ചെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു.

മറുഭാഗത്തു അഫ്ഗാനിസ്താന്‍ ഉദ്ഘാടന മല്‍സരത്തില്‍ ആധികാരിക വിജയവുമായിട്ടാണ് അക്കൗണ്ട് തുറന്നത്. 94 റണ്‍സിന്റെ ഏകപക്ഷീയ വിജയം അവര്‍ പിടിച്ചെടുക്കുയായിരുന്നു. രണ്ടാം റൗണ്ടില്‍ പക്ഷെ അഫ്ഗാന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ത്രില്ലിങ് മാച്ചില്‍ എട്ടു റണ്‍സിനു ബംഗ്ലാദേശിനോടു അവര്‍ പൊരുതി വീഴുകയായിരുന്നു. ഇതോടെയാണ് ലങ്കയ്‌ക്കെതിരായ മല്‍സരം അഫ്ഗാന് നോക്കൗട്ടിനു തുല്യമായതത്.

പ്ലെയിങ് ഇലവന്‍

ശ്രീലങ്ക- പതും നിസ്സങ്ക, കുശല്‍ മെന്‍ഡിസ്(വിക്കറ്റ് കീപ്പര്‍), കമില്‍ മിഷാര, കുശല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), കമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക, വനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, ദുഷ്മന്ത ചമീര, നുവാന്‍ തുഷാര.

അഫ്ഗാനിസ്താന്‍- സെദിഖുള്ള അതെല്‍, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, മുഹമ്മദ് നബി, ദര്‍വിഷ് റസൂല്‍, അസ്മത്തുള്ള ഒമര്‍സായി, കരീം ജനത്, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), നൂര്‍ അഹമ്മദ്, മുജീബുര്‍ റഹ്മാന്‍, ഫസല്‍ഹഖ് ഫാറൂഖി.

Story first published: Thursday, September 18, 2025, 16:38 [IST]
Other articles published on Sep 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+