Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: സഞ്ജുവല്ല, 11ല്‍ വേണ്ടത് ജിതേഷ്!! ശരിക്കും സഞ്ജു വിരുദ്ധനോ? തുറന്നുപറഞ്ഞ് ശ്രീകാന്ത്

ഇന്ത്യന്‍ ടി20 വിക്കറ്റ് കീപ്പറും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസിനെതിരേ എല്ലായ്‌പ്പോഴും വിമര്‍ശനങ്ങളുമായി രംഗത്തു വരാറുള്ളയാളാണ് മുന്‍ ഓപ്പണറും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. ഈ 'സഞ്ജു വിരുദ്ധതയുടെ' പേരില്‍ ശ്രീകാന്തിന് ആരാധകരില്‍ നിരന്തരം തെറികളും കേള്‍ക്കാറുണ്ട്. പക്ഷെ തനിക്കു സഞ്ജുവിനോടു താന്‍ പക്ഷപാദിത്തം കാണിക്കാറില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം,.

ഏഷ്യാ കപ്പിനായി തിരഞ്ഞെടുത്തിട്ടുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ച് വിശകലനം ചെയ്യവെയാണ് മലയാളി താരത്തെ താന്‍ മനപ്പൂര്‍വ്വം മാറ്റി നിര്‍ത്തിയിട്ടില്ലെന്നു ശ്രീകാന്ത് വ്യക്തമാക്കിയത്. പ്ലെയിങ് ഇലവനില്‍ സഞ്ജുവിനു പകരം ജിതേഷ് ശര്‍മയെയാണ് വിക്കറ്റ് കീപ്പറായി കളിപ്പിക്കേണ്ടതെന്നു അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

SANJU SAMSON

സഞ്ജു സ്ഥാനമര്‍ഹിക്കുന്നില്ല

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ സ്ഥാനമര്‍ഹിക്കുന്നില്ലെന്നാണ് കെ ശ്രീകാന്തിന്റെ അഭിപ്രായം. സ്വന്തം യൂട്യൂബ് ചാനലായ ചീക്കിചീക്കയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എനിക്കു സഞ്ജു സാംസണിനോടു പക്ഷപാതമൊന്നുമില്ല. അദ്ദേഹം എപ്പോഴാണ് അന്താരാഷ്ട്ര ടി20യില്‍ മൂന്നു സെഞ്ച്വറികള്‍ നേടിയിട്ടുള്ളതെന്നു എന്നോടു പറയൂ. ആ ലോജിക്കിലാണെങ്കില്‍ എല്ലാവരും കളിക്കാന്‍ തുടങ്ങും. സമീപകാലത്തെ ട്രാക്ക് റെക്കോര്‍ഡാണ് നമ്മള്‍ നോേേക്കണ്ടത്. കഴിഞ്ഞ ഐപിഎല്ലിലും സഞ്ജു ഗംഭീരമായി ഒന്നും തന്നെ ചെയ്തിട്ടില്ല. കൂടാതെ അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ച അഞ്ചു ടി20കളിലും (ഇംഗ്ലണ്ടിനെതിരേ 51 റണ്‍സ് മാത്രം) കാര്യമായി പെര്‍ഫോം ചെയ്തിട്ടില്ല.

ഐപിഎല്ലിലെ പ്രകടനം പരിഗിക്കുന്നില്ലെങ്കില്‍ പിന്നെ ഈ ടൂര്‍ണമെന്റിന്റെ ഉപയോഗമെന്താണ്. എനിക്കു സഞ്ജു സാംസണിനെ ഇഷ്ടമാണ്. പക്ഷെ ഏഷ്യാ കപ്പിലെ ഇന്ത്യന്‍ ഇലവനില്‍ അദ്ദേഹത്തെ എവിടെ കളിപ്പിക്കും? ഫിനിഷറായി ജിതേഷ് ശര്‍മ കളിക്കേണ്ടതുണ്ട്. ഞാനൊരു ജിതേഷ് ശര്‍മ അനുകൂലിയാണ്, പക്ഷെ സഞ്ജുവിനെ എതിര്‍ക്കുന്നയാളല്ല. നിലവിലെ ഫോം നോക്കിയാല്‍ സഞ്ജു ടീമില്‍ സ്ഥാനമര്‍ഹിക്കുന്നയാളല്ലെന്നും ശ്രീകാന്ത് വിശദമാക്കി.

ഈ വര്‍ഷം ദേശീയ ടീമിനു വേണ്ടിയോ, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയോ എടുത്തു പറയത്തക്ക പ്രകടനങ്ങളൊന്നും കാഴ്ചവയ്ക്കാന്‍ സഞ്ജുവിനായിട്ടില്ല. ഇംഗ്ലണ്ടുമായുള്ള അഞ്ചു ടി20കളുടെ പരമ്പയില്‍ അദ്ദേഹം വന്‍ ഫ്‌ളോപ്പായി. മാത്രമല്ല എല്ലാ കളിയിലും ഷോര്‍ട്ട് ബോളിനെതിരേ പുള്‍ ഷോട്ട് കളിച്ച് ഒരേ രീതിയില്‍ സഞ്ജു പുറത്തുകയും ചെയ്തു.

ഈ പരമ്പരയിലെ അവസാന കളിക്കിടെ പരിക്കേറ്റ അദ്ദേഹം പിന്നീട് ഐപിഎല്ലിലൂടെയാണ് മടങ്ങിയെത്തിയത്. ഈ ടൂര്‍ണമെന്റിനിടെ മറ്റൊരു പരിക്കും സഞ്ജുവിനെ പിടികൂടി. വെറും ഒമ്പതു മല്‍സരങ്ങളാണ് ടൂര്‍ണമെന്റില്‍ അദ്ദേഹത്തിനു കളിക്കാനായത്.

ഒരു ഫിഫ്റ്റിയടക്കം 140.39 സ്‌ട്രൈക്ക്‌റേറ്റില്‍ നേടിയതാവട്ടെ 285 റണ്‍സുമാണ്. അതേസമയം, ജിതേഷാവട്ടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി 11 ഇന്നിങ്‌സുകളില്‍ നിന്നും 176.35 സ്‌ട്രൈക്ക് റേറ്റില്‍ 261 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.

JITESH SHARMA

2 പേര്‍ എന്തിന്?

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ടു വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്താനുള്ള സെലക്ടര്‍മാരുടെ തീരുമാനത്തെ കെ ശ്രീകാന്ത് വിമര്‍ശിക്കുകയും ചെയ്തു. സഞ്ജു സാംസണിനെയും ജിതേഷ് ശര്‍മയെയും വിക്കറ്റ് കീപ്പര്‍മാരായി ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഞാന്‍ അതിനോടു യോജിക്കുന്നില്ല.

15 അംഗ സ്‌ക്വാഡില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ മാത്രമേ അവര്‍ ഉള്‍പ്പെടുത്താന്‍ പാടുമായിരുന്നുള്ളൂ. ഈ താരത്തിനു പരിക്കേറ്റാല്‍ പകരക്കാരനെ വളരെ എളുപ്പത്തില്‍ വിമാനമാര്‍ഗം അയക്കാനും കഴിയും. യുഎഇയിലാണ് ടൂര്‍ണമെന്റ് നടക്കാനിരിക്കുന്നത്. അതുകൊണ്ടു തന്നെ രണ്ടു കീപ്പര്‍മാരെന്നത് ലക്ഷ്വറിയാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, August 20, 2025, 17:20 [IST]
Other articles published on Aug 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+