Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഗില്ലല്ല, ടീമില്‍ വേണ്ടത് അവനെന്നു സൂര്യ!! എതിര്‍ത്ത് ഗംഭീര്‍; ആര്‍ക്കു നറുക്കുവീഴും?

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കെ യുവ സൂപ്പര്‍ താരവും ടെസ്റ്റ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലിന്റെ കാര്യത്തില്‍ അനിശ്ചിത്വമുള്ളതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ ടി20 ടീമിന്റെ ഭാഗമല്ലെങ്കിലും ഏഷ്യാ കപ്പില്‍ വൈസ് ക്യാപ്റ്റനായി അദ്ദേഹം മടങ്ങിയെത്തുമെന്നാണ് സൂചനകള്‍. പക്ഷെ ഗില്ലിനെ തിരികെ കൊണ്ടുവരുന്നതില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു വേണ്ടത്ര താല്‍പ്പര്യമില്ലെന്നാണ് റെവ്‌സ്‌പോര്‍ട്‌സിന്റെ (Revsportz) റിപ്പോര്‍ട്ടില്‍ പറയുന്നത്.

സമീപകാലത്തൊന്നും ഇന്ത്യക്കു വേണ്ടി ടി20യില്‍ ഗില്‍ കളിച്ചിട്ടില്ല. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് ടി20യില്‍ ടീമിനായി ഓപ്പണ്‍ ചെയ്തു കൊണ്ടരിക്കുന്നത്. അവസാനത്തെ മൂന്നു പരമ്പരകളിലും ഈ ജോടിയാണ് ഓപ്പണിങില്‍ ഇറങ്ങിയത്. ഏഷ്യാ കപ്പിലും ഇരുവരും ടീമിലുണ്ടാവുമെന്നാണ് പുറത്തു വരുന്ന വിവരം.

SHUBMAN GILL

ഗില്ലിന്റെ വരവ് തുലാസില്‍

ഇംഗ്ലണ്ടിനെതിരായ അവസാനത്തെ ടെസ്റ്റ് പരമ്പരയില്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ 2-2ന്റെ ആവേശ സമനില സ്വന്തമാക്കിയത്. ക്യാപ്റ്റന്‍സിക്കൊപ്പം 700 പ്ലസ് റണ്‍സുമായി ബാറ്റിങിലും അദ്ദേഹം മിന്നിച്ചു. ഇതാണ് ഏഷ്യാ കപ്പിലും ഗില്ലിനെ തിരികെ വിളിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിക്കുന്നത്.

അധികം വൈകാതെ തന്നെ ഗില്ലിനെ ടീമിന്റെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി നിയമിക്കാനും ബിസിസിഐയ്ക്കു പ്ലാനുകളുണ്ട്. ഗില്ലിനെ ഏഷ്യാ കപ്പ് ടീമിലെടുത്ത ശേഷം ടി20 സ്‌പെഷ്യലിസ്റ്റു യുവ ഓപ്പണറുമായ യശസ്വി ജയ്‌സ്വാളിനെ തഴയാനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ പ്ലാന്‍. ഇതാണ് നായകന്‍ സൂര്യകുമാര്‍ യാദവിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ഗില്ലിനു പകരം ഈ ഫോര്‍മാറ്റിലെ കൂടുതല്‍ അപകടകാരിയായ ജയ്‌സ്വാള്‍ മതിയെന്ന അഭിപ്രായമാണ് സ്‌കൈക്കുള്ളത്. പക്ഷെ സെലക്ടര്‍മാരും മുഖ്യ കോച്ച് ഗൗതം ഗംഭീറും ഇതിനോടു യോജിക്കുകയും ചെയ്യുന്നില്ലെന്നാണ് റെവ്‌സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടിലുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനു ശേഷം നടന്ന ശ്രീലങ്കന്‍ പര്യടനത്തിലാണ് ഗില്‍ അവസനമായി ഈ ഫോര്‍മാറ്റില്‍ കളിച്ചത്. അതിനു ശേഷം അദ്ദേഹത്തെ ടീമിലേക്കു പരിഗണിക്കുകയും ചെയ്തിട്ടില്ല. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ടി20യില്‍ ഗില്ലിന്റെ മോശം സ്‌ട്രൈക്ക് റേറ്റാണ്. ഈ ഫോര്‍മാറ്റിനു അനുയോജ്യനായ താരമല്ല അദ്ദേഹമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

എന്നാല്‍ ടി20യിലും കസറാന്‍ തനിക്കു സാധിക്കുമെന്നു ഐപിഎല്ലിന്റ കഴിഞ്ഞ സീണില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഗില്‍ തെളിയിച്ചിരുന്നു. വളരെ അഗ്രസീവായി ബാറ്റ് ചെയ്ത അദ്ദേഹം പുലര്‍ത്തിയ സ്ഥിരതയും എടുത്തു പറയേണ്ടതാണ്. ഇതാണ് ഏഷ്യാ കപ്പിലും ഗില്ലില്‍ വിശ്വാസമര്‍പ്പിക്കാന്‍ ഇപ്പോള്‍ സെലക്ടര്‍മാരെയും ഗംഭീറിനെയുമെല്ലാം പ്രേരിപ്പിക്കുന്നത്.

SURYAKUMAR YADAV

ടീമിന് അകത്തോ, പുറത്തോ?

ഏഷ്യാ കപ്പില്‍ ശുഭ്മന്‍ ഗില്ലിനെ ഉള്‍പ്പെടുത്തണോ, വേണ്ടയോ എന്ന കാര്യത്തില്‍ ഇനിയും ഒരു സമവായത്തിലേക്കു എത്താന്‍ സൂര്യകുമാര്‍ യാദവിനോ, ഗൗതം ഗംഭീറിനോ കഴിഞ്ഞിട്ടില്ല.

ടീം സെലക്ഷന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ശുഭ്മന്‍ ഗില്ലിനെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് എല്ലാവര്‍ക്കും ഒരേ അഭിപ്രായമല്ലയുള്ളത്. പക്ഷെ മുഖ്യ കോച്ചായ ഗൗതം ഗംഭീറാവട്ടെ ശുഭ്മന്‍ ഗില്‍ ടി20 ടീമിലും വേണമെന്ന അഭിപ്രായക്കാരനാണ്. മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറിനും ഇതേ അഭിപ്രായം തന്നെയാണുള്ളത്.

കോച്ചും മുഖ്യ സെലക്ടറും ഒരേ പോലെ ചിന്തിക്കുന്നിനാല്‍ തന്നെ ഗില്‍ ടീമിലിടം നേടാനുള്ള സാധ്യതയും കൂടുതലാണ്. സൂര്യ ഇതിനെ എതിര്‍ക്കാനുള്ള പ്രധാന കാരണമായി കരുതപ്പെടുന്നത് ടി20യില്‍ അദ്ദേഹത്തിന്റെ മോശം സ്‌ട്രൈക്ക് റേറ്റാണ്. മാത്രല്ല, അന്താരാഷ്ട്ര ടി20യില്‍ ഗില്ലിന്റെ ശരാശരിയും 30ല്‍ താഴെയാണെന്നു റെവ്‌സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.

Story first published: Friday, August 15, 2025, 13:05 [IST]
Other articles published on Aug 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+