യുഎഇ വേദിയാവുന്ന ഏഷ്യാ കപ്പിനു ആരവുമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ടി20 ഫോര്‍മാറ്റിലുള്ള ചാംപ്യന്‍ഷിപ്പിന് അടുത്ത മാസം ഒമ്പതിനാണ് തുടക്കമാവുന്നത്. കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാവും സൂര്യകുമാര്‍ യാദവിനു കീഴില്‍ ടീം ഇന്ത്യ അടുത്തയാഴ്ച യുഎഇയിലേക്കു പറക്കുക. ശക്തമായ 15 അംഗ സ്‌ക്വാഡിനെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിട്ടുള്ളത്.
ഇന്ത്യന്‍ സംഘത്തിലുള്ള ചില താരങ്ങള്‍ വലിയ സമ്മര്‍ദ്ദത്തോടെയാവും ഏഷ്യാ കപ്പില്‍ ഇറങ്ങുക. കാരണം ടീമിലെ ചില കളിക്കാരുടെ സ്ഥാനം തന്നെ ഇതിനകം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ വിമര്‍ശകരുടെ വായടപ്പിക്കാനും ടീമിലെ സീറ്റുറപ്പിക്കാനും ഇവര്‍ക്കു പെര്‍ഫോം ചെയ്യണ്ടതും ആവശ്യമാണ്. ഇതു ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ശുഭ്മന്‍ ഗില്‍
യുവ സൂപ്പര്‍ താരവും ഇന്ത്യന്‍ വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ടെസ്റ്റ്, ഏകദിന ടീമുകളില്‍ അദ്ദേഹത്തിന്റെ സ്ഥാനം ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല. പക്ഷെ ടി20 ക്രിക്കറ്റില്‍ കാര്യങ്ങള്‍ ഇങ്ങനെയല്ല. ഏഷ്യാ കപ്പിലുള്ള ഇന്ത്യന്‍ സംഘത്തില്‍ ഗില്ലിനെ ഉള്‍പ്പെടുത്തിയപ്പോള്‍ പലും നെറ്റി ചുളിച്ചിരുന്നു.
ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം അന്താരാഷ്ട്ര ടി20യില്‍ കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഗില്‍ അവസാനമായി ടി20യില്‍ ഇറങ്ങിയത്. അതിനു ശേഷം സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ജോടിയായിരുന്നു ഇന്ത്യയിടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാര്‍. രണ്ടു പേരും ഈ ഫോര്‍മാറ്റിലെ സ്‌പെഷ്യലിസ്റ്റുകളു 150ന് മുകളില്‍ സ്‌ട്രൈക്ക്‌റേറ്റുള്ളവരുമാണ്.
പക്ഷെ ടി20യില്‍ ഗില്ലിന്റെ കണക്കുകള്‍ സഞ്ജുവിനും അഭിഷേിനും തഴെയാണ്. ഇന്ത്യക്കായി 21 മല്‍സരങ്ങളില്‍ നിന്നും 30.42 ശരാശരിയില്‍ 139.23 സ്‌ട്രൈക്ക് റേറ്റില്‍ 578 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അഭിഷേക് 193.84 സ്‌ട്രൈക്ക് റേറ്റില്‍ 535ഉം സഞ്ജു 152.38 സ്‌ട്രൈക്ക് റേറ്റില്‍ 861ഉം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.
ഹര്‍ഷിത് റാണ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ഫേവറിറ്റെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന യുവ ഫാസ ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. അദ്ദേഹത്തിനു ഏഷ്യാ കപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ എങ്ങനെ അവസരം ലഭിച്ചുവെന്നു പലരും സംശയമുന്നിയിച്ചിരുന്നു. കാരണം കഴിഞ്ഞ ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശി കൂടിയായ പ്രസിദ്ധ് കൃഷ്ണയെ പോലും ഓവര്‍ടേക്ക് ചെയ്താണ് ഹര്‍ഷിത് ടീമിലേക്കു വന്നത്.
അതുകൊണ്ടു തന്നെ ഏഷ്യാ കപ്പില്‍ പ്ലെയിങ് ഇലനിലേക്കു അവസരം ലഭിച്ചാല്‍ പെര്‍ഫോം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതമായിതീരുകയും ചെയ്യും. ഇന്ത്യക്കായ ഇതിനകം ഒരേയൊരു ടി20യില്‍ മാത്രമേ ഹര്‍ഷിത് കളിച്ചിട്ടുള്ളൂ. എന്നിട്ടും അദ്ദേഹത്തിനു ഏഷ്യാ കപ്പില്‍ ഇടം ലഭിക്കാനുള്ള പ്രധാന കാരണം ഗംഭീറിന്റെ പിന്തുണയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

തിലക് വര്‍മ
നിലവില്‍ ഐസിസി ടി20 റാങ്കിങില്‍ രണ്ടാംസ്ഥാത്തു നില്‍ക്കുന്ന യുവ ഓള്‍റൗണ്ടര്‍ കൂടിയായ തിലക് വര്‍മയാണ് അടുത്തയാള്‍. ശുഭ്മന്‍ ഗില്‍ ടീമിലേക്കു തിരിച്ചെത്തിയതോട സഞ്ജു സാംസണിനെ ടോപ്പ് ത്രീയില്‍ നിലനിര്‍ത്താന്‍ അദ്ദേഹത്തെ ഒഴിവാക്കണമെന്നു പലരും ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു. പക്ഷെ ടി20യില്‍ തിലകിന്റെ സമീപകാല പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ അതു ബുദ്ധിമുട്ടേറിയ കാര്യവുമാണ്.
25 ടി20കളിലാണ് അദ്ദേഹം ഇതിനകം കളിച്ചത്. 155.07 സ്‌ട്രൈക്ക് റേറ്റില്‍ 749 റണ്‍സും സ്‌കോര്‍ ചെയ്തു. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും, കഴിഞ്ഞ വര്‍ഷമവസാനം സൗത്താഫ്രിക്കയ്‌ക്കെതിരേയാണ് തുടരെ രണ്ടു സെഞ്ച്വറികളുമായി തിലക് കസറിയത്. ഇനി ഏഷ്യാ കപ്പില്‍ അവസരം ലഭിച്ചാല്‍ ഇതിനു താന്‍ അര്‍ഹനാണെന്നു തെൡയിക്കാന്‍ അദ്ദേഹത്തിനു മികച്ച പ്രകടനം പുറത്തെടുക്കേണ്ടതു ആവശ്യമാണ്.