Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: റുതുരാജ്- ജയ്‌സ്വാള്‍ ഓപ്പണിങ്!! അഞ്ചില്‍ റിഷഭ്, ശ്രേയസ് നയിക്കും; തഴയപ്പെട്ടവരുടെ 11

ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ സ്ഥാനം ലഭിക്കാതെ പോയ നിര്‍ഭാഗ്യവാന്‍മാരായ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു കിടിലന്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. മികച്ച ഫോമിലുള്ള ചില കളിക്കാര്‍ക്കു ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്ഥാനം ലഭിക്കാതെ പോയിരുന്നു.

360 ബാറ്ററായ സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലാണ്. ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് അദ്ദേഹം ടി20 സ്‌ക്വാഡിലേക്കു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. അതേസമയം, ചോപ്ര സ്വന്തം യൂട്യൂബ് ചാനലിലൂടെ തിരഞ്ഞെടുത്തിരിക്കുന്ന ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെയാണ് ഇടം നേടിയിട്ടുള്ളതെന്നു പരിശോധിക്കാം.

YASHASVI JAISWAL

ടോപ്പ് ത്രീയില്‍ ഇവര്‍

തഴയപ്പെട്ടവരുടെ ഇന്ത്യന്‍ ഇലവന്റെ ഓപ്പണിങ് ജോടികളായി ആകാശ് ചോപ്ര തിരഞ്ഞെടുത്തിട്ടുള്ളത് യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയും വലംകൈയന്‍ ബാറ്ററായ റുതുരാജ് ഗെയ്ക്വാദിനെയുമാണ്. മൂന്നാം നമ്പറിലുള്ളത് സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലുമാണ്.

ജയ്‌സാളില്‍ നിന്നു തന്നെ ടീം തുടങ്ങാം. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ അവന്റെയും പേര് ഉണ്ടാവേണ്ടിയിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. കാരണം കഴിഞ്ഞ ടി20 ലോകപ്പിന്റെയും ഭാഗമായിരുന്നു യശസ്വി. ആ ടീമിലുണ്ടെങ്കില്‍ എന്തു കൊണ്ട് ഇവിടെയുമില്ല.

റുതുരാജിനെയാണ് യശസ്വിയുടെ ഓപ്പണിങ് പങ്കാളിയായി ഈ ടീമില്‍ ഞാനുള്‍പ്പെടുത്തിയത്. നേരത്തേ ഇന്ത്യന്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അവന്‍. ഓസ്‌ട്രേലിയക്കെതിരേ ഗുവാഹത്തിയില്‍ നടന്ന കളിയില്‍ സെഞ്ച്വറിയും കുറിച്ചിരുന്നു. വളരെയധികം സ്ഥിരതയുള്ള ബാറ്ററാണ് റുതുരാജ്. പക്ഷെ ഇപ്പോള്‍ ചിത്രത്തില്‍ നിന്നും അവന്‍ അപ്രത്യക്ഷനായിരിക്കുകയാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

മൂന്നാം നമ്പറില്‍ രാഹുലിനെ ഉള്‍പ്പെടുത്താനാണ് ഞാന്‍ ആലോചിക്കുന്നത്. അദ്ദേഹത്തിനു ഓപ്പണ്‍ ചെയ്യാനും വണ്‍ഡൗണായി ഇറങ്ങാനുമെല്ലാം സാധിക്കും. പക്ഷെ നമ്പര്‍ ത്രീ ഒരു മോശം നമ്പറല്ല. കൂടതല്‍ വേഗതയില്‍ കളിക്കാന്‍ രാഹുലിനോടു നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ അദ്ദേഹമതു ചെയ്യും. ഒരു ഭാഗത്ത് വിക്കറ്റ് വീണു കൊണ്ടിരിക്കുയും ടീമിനെ മാനേജ് ചെയ്യണമെന്നു പറയുകയും ചെയ്താല്‍ രാഹുല്‍ അതും ഏറ്റെടുക്കുമെന്നും ചോപ്ര വിശദമാക്കി.

SHREYAS IYER

ശ്രേയസ് ക്യാപ്റ്റന്‍, പിന്നെ ആരെല്ലാം?

ശ്രേയസ് അയ്യരെയാണ് എന്റെ ഇന്ത്യന്‍ ടീമില്‍ ഞാന്‍ നാലാമനാക്കിയിരിക്കുന്നത്. കൂടാതെ ക്യാപ്റ്റനും അദ്ദേഹം തന്നെ. അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ കളിപ്പിക്കും. ആറാം നമ്പറില്‍ ഞാന്‍ തിരഞ്ഞെടുത്തത് നിതീഷ് കുമാര്‍ റെഡ്ഡിയെയാണ്. കാരണം ഹാര്‍ദിക് പാണ്ഡ്യ ചെയ്യുന്ന ജോലി അവനും ചെയ്യുമെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

ഇന്ത്യന്‍ ടീമിലെ ഏഴ്, എട്ട് സ്ഥാനങ്ങള്‍ ഞാന്‍ നല്‍കിയത് ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കാണ്. വാഷി ബൗളിങില്‍ എനിക്കു കുറച്ചു ഓറുകള്‍ നല്‍കുന്നതിനൊപ്പം ബാറ്റിങില്‍ ആഴവും നല്‍കുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ നടത്തിയ പ്രകടനം നോക്കുമ്പോള്‍ ക്രുനാല്‍ ഈ ടീമില്‍ വേണം.

ഒമ്പതാം നമ്പറില്‍ രവി ബിഷ്‌നോയിയെയാണ് ഞാനുള്‍പ്പെടുത്തിയത്. യുസ്വേന്ദ്ര ചഹലിന്റെയും പേര് വേണമെങ്കില്‍ പരിഗണിക്കാം. 10, 11 സ്ഥാനങ്ങളില്‍ പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരെയാണ് താനുള്‍പ്പെടുത്തിയതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഈ ഇലവനോടൊപ്പം ബാക്കപ്പുകളായി സായ് സുദര്‍ശന്‍, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, യുസ്വേന്ദ്ര ചഹല്‍, ഖലീല്‍ അഹമ്മദ് എന്നിവരെയും അദ്ദേഹം സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി.

ചോപ്ര തിരഞ്ഞെടുത്ത ഇന്ത്യന്‍ 11

യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

Story first published: Sunday, August 24, 2025, 17:30 [IST]
Other articles published on Aug 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+