Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: സഞ്ജു 2 റോളില്‍!! ബുംറ ഒന്നില്‍ മാത്രം, ഒമാനും പാക്കിനുമെതിരേ ഇന്ത്യക്കു രണ്ട് 11

ദുബായ്: ഏഷ്യാ കപ്പില്‍ ടീം ഇന്ത്യക്കു ഇനി തിരക്കേറിയ ദിനങ്ങളാണ് മുന്നിലുള്ളത്. മൂന്നു ദിവസത്തിനിടെ രണ്ടു പോരാട്ടങ്ങള്‍ക്കു കച്ച മുറുക്കുകയാണ് സൂര്യകുമാര്‍ യാദവും സംഭവും. നാളെ (വെള്ളി) ഗ്രൂപ്പ് എയിലെ അവസാന മല്‍സരത്തില്‍ അസോസിയേറ്റ് ടീമായ ഒമാനുമായി ഇന്ത്യ ഏറ്റുമുട്ടും. ഒരു ദിവത്തെ ബ്രേക്കിനു ശേഷം ഞായറാഴ്ച ആദ്യത്തെ സൂപ്പര്‍ ഫോറില്‍ ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

ഒമാനുമായുള്ള മല്‍സരം ടീം ഇന്ത്യയെ സംബന്ധിച്ച് തീര്‍ത്തും അപ്രസക്തമാണെന്നു പറയാം. കാരണം ഇതിന്റെ ഫലം ടീമിനെ ഒരു തരത്തിലും ബാധിക്കാന്‍ പോവുന്നില്ല. അതുകൊണ്ടു തന്നെ ടീമില്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള സുവര്‍ണാവസരം കൂടിയായിരിക്കും ഈ മല്‍സരം. ആദ്യ രണ്ടു കളിയിലും അവസരമില്ലാതെ പുറത്തിരിക്കേണ്ടി വന്ന ചിലരെ പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ കൊണ്ടു വന്നേക്കും.

എന്നാല്‍ പാകിസ്താനെതിരേ ഇത്തരം പരീക്ഷണങ്ങള്‍ക്കൊന്നും സ്‌കോപ്പില്ല. അതിനാല്‍ ബെസ്റ്റ് 11 തന്നെ ഇന്ത്യ അണിനിരത്തുകയും ചെയ്യും. അതിനാല്‍ രണ്ടു വ്യത്യസ്ത ഇലവനുകളെ അടുത്ത രണ്ടു മല്‍സരങ്ങളില്‍ നമുക്കു ഉറപ്പിക്കാം. എങ്ങനെയാവും പ്ലെയിങ് ഇലവെന്നു നോക്കാം.

SANJU SURYA

ഒമാനെതിരെ ആരെല്ലം?

ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ഒരേ പ്ലെയിങ് ഇലവനെയാണ് ഇന്ത്യന്‍ ടീം പരീക്ഷിച്ചത്. എന്നാല്‍ ഒമാനെതിരേ മൂന്നോ, നാലോ മാറ്റങ്ങള്‍ ടീമില്‍ ഉറപ്പിക്കാമെന്നാണ് സൂചനകള്‍. മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനു കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഒമാനെതിരേ ബാറ്റിങില്‍ അദ്ദേഹത്തെ ടോപ് ത്രീയിലേക്കു പ്രമോട്ട് ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

ശുഭ്മന്‍ ഗില്ലിനെ മൂന്നിലേക്കു മാറ്റി അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജുവിനെ വീണ്ടും ഓപ്പണിങിലേക്കു കൊണ്ടുവരാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. അതല്ലെങ്കില്‍ ഇപ്പോള്‍ മൂന്നാമനായി ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനം താഴേക്കു ഇറങ്ങി സഞ്ജുവിനെ ഇവിടെ കളിപ്പിച്ചേക്കും.

JASPRIT BUMRAH

ഇന്ത്യ വരുത്താനിടയുള്ള മറ്റൊരു മാറ്റം ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കു ബ്രേക്ക നല്‍കി ഫിനിഷറായ റിങ്കു സിങിനെ ഇലവനിലേക്കു കൊണ്ടു വന്നേക്കുമെന്നതാണ്. ഇടയ്ക്കു ഫോമില്‍ വലിയ ഇടിവുണ്ടായെങ്കിലും ഏറ്റവും അവസാനമായി കളിച്ച യുപി ടി20 ലീഗില്‍ റിങ്കു സെഞ്ച്വറിടടക്കം നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. അതിനാല്‍ ഒമാനെതിരേ അദ്ദേഹം ഇലവനില്‍ സ്ഥാനമര്‍ഹിക്കുകയും ചെയ്യുന്നുണ്ട്.

ബൗങിളിലായിരിക്കും മറ്റൊരു മാറ്റം വന്നേക്കുക. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കി ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനെ ഒമാനെതിരേ ഇന്ത്യ ഇറക്കിയേക്കും.
ടി20യില്‍ കഴിഞ്ഞ വര്‍ഷം കൂടുതല്‍ വിക്കറ്റുകളെടുത്ത ബൗളറായ അദ്ദേഹത്തെ ഇനിയും പുറത്തിരുത്താന്‍ ഗൗതം ഗംഭീര്‍ ആഗ്രഹിക്കില്ല.

ഒമാനെതിരേ സാധ്യതാ ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്.

പാകിസ്താനെതിരായ 11

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍),ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

Story first published: Thursday, September 18, 2025, 9:55 [IST]
Other articles published on Sep 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+