For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: ഗില്‍ മിന്നിച്ചാല്‍ ഇവരുടെ ചീട്ട് കീറും!! ടി20 ലോകകപ്പില്‍ സീറ്റ് കിട്ടില്ല, ആരെല്ലാം?

ഏഷ്യാ കപ്പിലൂടെ ഇന്ത്യന്‍ ടി20 ടീമിലേക്കു യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനു വിളിയെത്തിയതു കാരണം ചില കളിക്കാര്‍ക്കു എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. കാരണം നേരത്തേ ഇന്ത്യന്‍ ടി20 പ്ലാനുകളുടെ ഭാഗമായിരുന്നില്ല അദ്ദേഹം. കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്കു ശേഷം ടി20യില്‍ ഇന്ത്യക്കായി ഒരു മല്‍സരം പോലും ഗില്‍ കളിച്ചിട്ടുമില്ല, അതിനാല്‍ തന്നെ ഏഷ്യാ കപ്പിലും അദ്ദേഹത്തിനു ഇടമുണ്ടാവില്ലെന്നാണ് എല്ലാവരും ഉറപ്പിച്ചിരുന്നത്.

പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഗില്ലിനെ തിരികെ വിളിച്ചത്. വൈസ് ക്യാപ്റ്റന്‍സി ചുമതല അദ്ദേഹത്തിനു നല്‍കുകയും ചെയ്തു. ഭാവിയില്‍ ടീം ഇന്ത്യുടെ ഓള്‍ ഫോര്‍മാറ്റ് നായകനായി ഗില്‍ തന്നെയാണ് ഫേവറിറ്റെന്നു ഈ നീക്കത്തിലൂടെ അവര്‍ ശരി വച്ചിരിക്കുകയാണ്.

ഏഷ്യാ കപ്പില്‍ ഓപ്പണറായി തന്നെ ഗില്‍ കളിക്കാനുള്ള സാധ്യത കൂടുതലാണ്. ടീമിലേക്കുള്ള രണ്ടാം വരവില്‍ അദ്ദേഹം മിന്നിക്കുകയാണെങ്കില്‍ അതു അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ചില താരങ്ങളുടെ പ്രതീക്ഷകള്‍ക്കു വലിയ ആഘാതമായി മാറും. ഗില്‍ കസറിയാല്‍ ടി20 ലോകകപ്പില്‍ ചീട്ട് കീറാനിടയുള്ള താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

SANJU SAMSON

സഞ്ജു സാംസണ്‍

ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍ മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ്. ടി20 ഫോര്‍മാറ്റില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം അദ്ദേഹം ഓപ്പണിങില്‍ ചുവടുറപ്പിക്കവെയാണ് ഇടിത്തീ പോലെ ഏഷ്യാ കപ്പില്‍ ശുഭ്മന്‍ ഗില്ലിന്റെ അപ്രതീക്ഷിത എന്‍ട്രി. ഇതോടെ ഏഷ്യാ കപ്പില്‍ സഞ്ജു എവിടെ ബാറ്റ് ചെയ്യുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

ഗില്ലും അഭിഷേകും ഓപ്പണ്‍ ചെയ്താല്‍ അദ്ദേഹത്തിനു അഞ്ച്, ആറ് സ്ഥാനങ്ങളിലൊന്നിലേക്കു മാറേണ്ടി വരും. പക്ഷെ ഈ പൊസിഷനുകള്‍ സഞ്ജുവിനെ സംബന്ധിച്ച് ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ലെന്നു കണക്കുകള്‍ പറയുന്നു. ടോപ്പ് ത്രീയാണ് അദ്ദേഹത്തിനു ഏറ്റവും യോജിച്ച പൊസിഷന്‍.

അതിനാല്‍ ഏഷ്യാ കപ്പില്‍ ഗില്‍ ഓപ്പണറായാല്‍ ഫ്‌ളോപ്പാവണേ എന്നാവും സഞ്ജു ഫാന്‍സിന്റെ പ്രാര്‍ഥന. അദ്ദേഹം മികച്ച ബാറ്റിങ് കാഴ്ചവച്ചാല്‍ അതു ടി20 ലോകകപ്പിലേക്കുള്ള സഞ്ജുവിന്റെ വഴിയടച്ചേക്കും. പകരം മധ്യനിരയിലും ലോവര്‍ ഓര്‍ഡറിലുമെല്ലാം തിളങ്ങാന്‍ ശേഷിയുള്ള ജിതേഷ് ശര്‍മ, ധ്രുവ് ജുറേല്‍ എന്നിവര്‍ക്കാവും മുന്‍തൂക്കം ലഭിച്ചേക്കുക. റിഷഭ് പന്തിന്റെ തിരിട്ടുവരവ് സാധ്യതയും തള്ളാന്‍ കഴിയില്ല.

സായ് സുദര്‍ശന്‍

ശുഭ്മന്‍ ഗില്‍ കാരണം ടി20 ലോകകപ്പില്‍ പണി കിട്ടാനിടയുള്ള രണ്ടാമത്തെയാള്‍ യുവ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശനാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനു അവകാശിയായിട്ടും അദ്ദേഹം ഇപ്പോള്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമല്ല. എങ്കിലും അടുത്ത ടി20 ലോകകപ്പില്‍ ടീമില്‍ കയറിപ്പറ്റാമെന്ന പ്രതീക്ഷകള്‍ തീര്‍ച്ചയായും സായിക്കുണ്ടാവും.

എന്നാല്‍ ഗില്‍ ഏഷ്യാ കപ്പില്‍ വലിയ റണ്‍വേട്ട നടത്തിയാല്‍ അദ്ദേഹത്തിനു ടി20 ലോകകപ്പ് മോഹങ്ങള്‍ അവസാനിപ്പിക്കേണ്ടതായി വരും. മാത്രമല്ല, ഇന്ത്യന്‍ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമാവാന്‍ സായിക്കു കൂടുതല്‍ കാത്തിരിക്കേണ്ടതായും വരും. വിവിധ ടീമുകള്‍ക്കായി ടി20യില്‍ 59 ഇന്നിങ്‌സുകളില്‍ നിന്നും 43.67 സ്‌ട്രൈക്ക് റേറ്റില്‍ 2271 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

YASHASVI JAISWAL

യശസ്വി ജയ്‌സ്വാള്‍

ഈ ലിസറ്റിലെ മൂന്നാമത്തെയാള്‍ യുവ അഗ്രസീവ് ഓപ്പണറും ഇടംകൈയന്‍ ബാറ്ററുമായ യശസ്വി ജയ്‌സ്വാളാണ്. ടി20യില്‍ ശുഭ്മന്‍ ഗില്ലിനേക്കാള്‍ മികച്ച പ്രഹരശേഷിയും റെക്കോര്‍ഡുമെല്ലാം ഉണ്ടായിട്ടും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം കിട്ടാതെ പോയ നിര്‍ഭാഗ്യവാനാണ് അദ്ദേഹം. എങ്കിലും അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് പ്രതീക്ഷകള്‍ ജയ്‌സ്വാള്‍ ഇനിയും കൈവിട്ടിട്ടില്ല.

പക്ഷെ അതിന്റെ സാധ്യത വര്‍ധിക്കണമെങ്കില്‍ ഏഷ്യാ കപ്പില്‍ ഗില്‍ ഫ്‌ളോപ്പാവേണ്ടത് ആവശ്യമാണ്. മറിച്ചാണെങ്കില്‍ ജയ്‌സ്വാളിന്റെ കാര്യം കുഴപ്പത്തിലാവും. ടി20യില്‍ ഇന്ത്യക്കു വേണ്ടി 22 ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു.

164.3 സ്‌ട്രൈക്ക് റേറ്റില്‍ 723 റണ്‍സും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. ഏഷ്യാ കപ്പില്‍ ഫ്‌ളോപ്പായ ശേഷം ഗില്‍ ടീമിനു പുറത്തായാല്‍ മാത്രമേ അടുത്ത പരമ്പരയില്‍ ജയ്‌സ്വാളിനു ടീമിലേക്കു മടങ്ങിവരാന്‍ സാധിക്കുകയുള്ളൂ.

Story first published: Saturday, August 30, 2025, 9:00 [IST]
Other articles published on Aug 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+