For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup: 5 കളിയില്‍ 51!! ആ ടീമിനെതിരേ സഞ്ജു ഫ്‌ളോപ്പ്; എങ്ങനെ ടീമിലെടുക്കും? മുന്‍ താരം രംഗത്ത്

യുഎഇയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തുകയെന്നത് ബുദ്ധിമുട്ടായിരിക്കുമെന്നു മുന്‍ വിക്കറ്റ് കീപ്പര്‍ ദീപ്ദാസ് ഗുപ്ത. മികച്ച നിലവാരമുള്ള ബൗളര്‍മാര്‍ക്കെതിരേ അവസാന ടി20 പരമ്പരയില്‍ അദ്ദേഹം പതറിതായും അതു വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ദാസ്ഗുപ്ത ചൂണ്ടിക്കാണിക്കുന്നു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ അടുത്തയാഴ്ചയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കാനിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐ പുറത്തുവിട്ട സാധ്യതാ ടീം പ്രകാരം ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സഞ്ജു തന്നെയാണ്. ബാക്കപ്പ് കീപ്പറുടെ കാര്യത്തിലാണ് സംശയമുള്ളത്. അതിനിടെയാണ് സഞ്ജുവിനെതിരേ ദാസ്ഗുപ്ത രംഗത്തു വന്നത്.

SANJU SAMSON

സഞ്ജുവിനു കടുപ്പം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ കോമ്പിനേഷന്റെ ഭാഗമാവുകയെന്നത് സഞ്ജു സാംസണിനു ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയോടു ദീപ്ദാസ് ഗുപ്ത പറഞ്ഞത്. ഇതിന്റെ കാരണത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരേ നാട്ടിലാണ് ഇന്ത്യന്‍ ടീം അവസാനമായി ടി20 പരമ്പരയില്‍ കളിച്ചത്. ഇതില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറും സഞ്ജുവായിരുന്നു. പക്ഷെ ജോഫ്ര ആര്‍ച്ചറടക്കമുള്ള ഇംഗ്ലണ്ടിന്റെ മൂര്‍ച്ചയേറിയ പേസാക്രമണത്തിനു മുന്നില്‍ അദ്ദേഹം പതറിയിരുന്നു. ഷോര്‍ട്ട് ബോളുകളില്‍ സഞ്ജു ഒരേ രീതിയില്‍ പുറത്താവുന്നതും പരമ്പരയിലെ സ്ഥിരം കാഴ്ചയായി മാറി.

അഞ്ചു ടി20കളിലായി അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത് വെറും 51 റണ്‍സാണ്. മൂന്നു ഒറ്റയക്ക സ്‌കോറുകളും ഇതിലുള്‍പ്പെടും. ഏഷ്യാ കപ്പില്‍ സഞ്ജുവിനെ കളിപ്പിക്കുന്ന കാര്യം സംശയത്തിലാണെന്നു ദാസ്ഗുപ്ത ചൂണ്ടിക്കാണിക്കാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്.

സഞ്ജു സാംസണ്‍ ടി20യില്‍ സമീപകാലത്തു മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. പക്ഷെ ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ടീമിനെതിരേ നാട്ടിലെ പരമ്പരയില്‍ അവന്‍ പതറിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ഒരു ഫുള്‍ ടീമിനെതിരേ ഇന്ത്യ കളിച്ച ഏക പരമ്പരയും ഇതു മാത്രമാണെന്നും ദാസ്ഗുപ്ത വ്യക്തമാക്കി.

ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി സ്ഥാനമേറ്റെടുത്ത ശേഷം ടി20യില്‍ സഞ്ജുവിനു തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുകയാണ്. അവസാനമായി കളിച്ച മൂന്നു പരമ്പരകളിലും ഫസ്റ്റ്് ചോയ്‌സ് കീപ്പറും ഓപ്പണറുമായിരുന്നു അദ്ദേഹം.

മൂന്നു സെഞ്ച്വറികളടക്കം നേടി തനിക്കു ലഭിച്ച അവസരം സഞ്ജു ശരിക്കും മുതലെടുക്കുകയും ചെയ്തു. ബംഗ്ലാദേശിനെതിരേ ഒരു സെഞ്ച്വറിയും സൗത്താഫ്രിക്കയ്‌ക്കെതിരേ രണ്ടു സെഞ്ച്വറികളുമാണ് അദ്ദേഹം കുറിച്ചത്. പക്ഷെ ഇംഗ്ലണ്ടുമായുള്ള അവസാന പരമ്പരയില്‍ ഫ്‌ളോപ്പാവുകയും ചെയ്തു.

SANJU SAMSON

ഗംഭീര്‍ കോച്ചായി വന്ന ശേഷം 16 ടി20 ഇന്നിങ്‌സുകളാണ് സഞ്ജു കളിച്ചിട്ടുള്ളത്. 34.78 ശരാശരിയില്‍ 171.47 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 487 റണ്‍സും സ്‌കോര്‍ ചെയ്തു. മൂന്നു സെഞ്ച്വറികളുള്‍പ്പെടെയാണിത്.

അഭിഷേക് വേണം

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറായി അഭിഷേക് ശര്‍മയെ ഉറപ്പായും കളിപ്പിക്കണമെന്നാണ് ദീപ് ദാസ്ഗുപ്ത ആവശ്യപ്പെടുന്നത്. തന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സുകളിലൂടെ കളി തനിച്ചു തീര്‍ക്കാന്‍ ഇടംകൈയന്‍ ബാറ്റര്‍ക്കു കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അഭിഷേക് ശര്‍മ ഓപ്പണറായി കളിക്കേണ്ടത് ആവശ്യമാണ്. കാരണം അവന്‍ ബാറ്റിങുമായി മുന്നോട്ടു പോയാല്‍ കളി തീര്‍ക്കാന്‍ ശേഷിയുള്ളവനാണ്. യശസ്വി ജയ്‌സ്വാളും ടീമില്‍ വേണ്ടതു ആവശ്യമാണ്. അതുകൊണ്ടു തന്നെ മധ്യനിരയില്‍ സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരില്‍ ആരെ കളിപ്പിക്കണമെന്നതു ടീം മാനേജ്‌മെന്റ് തീരുമാനിക്കണമെന്നും ദാസ്ഗുപ്ത നിര്‍ദേശിക്കുന്നു.

Story first published: Thursday, August 14, 2025, 10:31 [IST]
Other articles published on Aug 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+