Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്രോഫി കൊടുക്കുമ്പോള്‍ എന്താണ് നടന്നതെന്ന് നിങ്ങള്‍ കണ്ടില്ലേ? ട്രോഫി വിവാദത്തില്‍ സഞ്ജു സാംസണ്‍

ഏഷ്യാ കപ്പ് ഫൈനലില്‍ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാന്‍ സാധിച്ചു എന്ന് മലയാളി താരം സഞ്ജു സാംസണ്‍. മെല്ലെ കളിച്ച് കൂട്ടുകെട്ടുണ്ടാക്കുക എന്നതായിരുന്നു തനിക്ക് ലഭിച്ച നിര്‍ദേശം അത് ചെയ്യാന്‍ സാധിച്ചു എന്നും സഞ്ജു പറഞ്ഞു. ഷാര്‍ജയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൈനലില്‍ പാകിസ്ഥാനെതിരെ 20 ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ സഞ്ജു-തിലക് വര്‍മ്മ കൂട്ടുകെട്ടാണ് വിജയവഴിയിലേക്ക് നയിച്ചത്.

നാലാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 57 റണ്‍സ് ടീം ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ നിര്‍ണായകമായി. ഫൈനലില്‍ 24 റണ്‍സാണ് സഞ്ജു എടുത്തത്. അതേസമയം ഏഷ്യാ കപ്പ് ട്രോഫി വിതരണം സംബന്ധിച്ച ചോദ്യത്തോട് രസകരമായിട്ടായിരുന്നു സഞ്ജുവിന്റെ പ്രതികരണം. അവിടെ എന്താണ് നടന്നത് നിങ്ങളെല്ലാവരും കണ്ടതല്ലേ എന്നായിരുന്നു സഞ്ജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

Sanju Samson

' എനിക്ക് ഭയങ്കര സന്തോഷം തോന്നി. ദുബായില്‍ ഒരു ഏഷ്യാ കപ്പ് നടക്കുമ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ എക്‌സൈറ്റഡായിരുന്നു. അതെല്ലാം നല്ല രീതിയില്‍ കഴിഞ്ഞതില്‍ സന്തോഷം. ഗാലറിയില്‍ നിന്നുള്ള സപ്പോര്‍ട്ട് കാണുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യം തന്നെയാണ്. അത് ഉള്ളതില്‍ വലിയ ഗ്രേറ്റ്ഫുള്‍ ആണ്. പ്രഷര്‍ സിറ്റുവേഷന് വേണ്ടിയാണ് എന്നെ കളിപ്പിക്കുന്നത്.

അത് ഹാന്‍ഡില്‍ ചെയ്യാനാണ് നമ്മള്‍ ഇത്രയും വര്‍ഷമായിട്ട് പഠിച്ചിട്ടുള്ളത്. അങ്ങനെത്തെ സിറ്റുവേഷന്‍ വരുമ്പോള്‍ അതൊരു ഓപ്പര്‍റ്റിയൂണിറ്റിയായിട്ടാണ് തോന്നിയിട്ടുള്ളത്. അത് യൂസ് ചെയ്യാനും നന്നായിട്ട് കളിക്കാന്‍ പറ്റിയതിലും വലിയ സന്തോഷമുണ്ട്. ലാലേട്ടന്റെ ആറ്റിറ്റിയൂഡ് എടുത്തിട്ടാല്‍ നമുക്ക് ഏത് പൊസിഷനിലും കളിക്കാം. ആ ഒരു ആക്‌സ്പറ്റന്‍സ് വന്നാല്‍ പിന്നെ വലിയ കുഴപ്പമില്ല.

ആദ്യമെ പാഡിട്ട് പോകുന്നതിനേക്കാള്‍ കുറച്ച് കൂടി വെയ്റ്റ് ചെയ്ത് ടീമും കോച്ചും ആവശ്യപ്പെടുന്നതിന് അനുസരിച്ചുള്ള റോള്‍ ചെയ്ത് കൊടുക്കുക. ശ്രീലങ്കയുമായുള്ള മാച്ചില്‍ കുറച്ച് പെട്ടെന്ന് അടിക്കണം എന്നായിരുന്നു. ഈ മാച്ചില്‍ പാര്‍ട്ട്ണര്‍ഷിപ്പ് ബില്‍ഡ് ചെയ്യാനായിരുന്നു ഇന്‍സ്ട്രക്ഷന്‍. അത് അനുസരിച്ച് ചെയ്യാനുള്ള എക്‌സ്പീരിയന്‍സ് എനിക്ക് ഉണ്ടായിട്ടുണ്ട്. കപ്പ് സംബന്ധിച്ച് കണ്‍ഫ്യൂഷനൊന്നുമില്ല. നിങ്ങള്‍ അവിടെയുണ്ടായിരുന്നതല്ലേ. എല്ലാം കണ്ടതല്ലേ,' സഞ്ജു പറഞ്ഞു.

ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്തവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു. സ്ഥിരമായി ഒരു പൊസിഷനിലും കളിക്കാതിരുന്നിട്ടും ഓപ്പണറായ ശുഭ്മാന്‍ ഗില്ലിനേക്കാള്‍ റണ്‍സ് നേടിയ സഞ്ജുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല ടി20 യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി.

Story first published: Wednesday, October 1, 2025, 11:54 [IST]
Other articles published on Oct 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+