Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: സഞ്ജുവിന് ചാന്‍സ് കൊടുക്കൂ!! ആവശ്യവുമായി ഫാന്‍സ്; സൂര്യയുടെ പ്രതികരണമിങ്ങനെ

ദുബായ്: ഏഷ്യാ കപ്പില്‍ ടീം ഇന്ത്യ ബുധനാഴ്ച ആദ്യ അങ്കത്തിനു ഇറങ്ങുകയാണ്. രാത്രി എട്ടു മുതല്‍ ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ആതിഥേയരായ യുഎഇയാണ് ഇന്ത്യയുടെ എതിരാളികള്‍. വലിയ മാര്‍ജിനിലുള്ള ജയവുമായി ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനായിരിക്കും സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

ഈ മല്‍സരത്തില്‍ മലയാളി വിക്കറ്റ് കീപ്പറും സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനു ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്നത് ആരാധകര്‍ മുഴുവന്‍ ഉറ്റുനോക്കുന്ന കാര്യമാണ്. ഇതേക്കുറിച്ച് ആരാധകര്‍ സൂര്യയോടു ചോദിച്ചപ്പോഴുള്ള പ്രതികരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

SANJU SURYA

സൂര്യയുടെ പ്രതികരണം

ദുബായിലുള്ള ഐസിസി ക്രിക്കറ്റ് അക്കാദമിയിലാണ് ഇന്ത്യന്‍ ടീം കഴിഞ്ഞ രണ്ടു ദിവസങ്ങളായി പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച പരിശീലന ശേഷം സൂര്യകുമാര്‍ യാദവും സഞ്ജു സാംസണുമടക്കമുള്ള താരങ്ങള്‍ മടങ്ങുന്ന ദൃശ്യങ്ങള്‍ റെവ്‌സ്‌പോര്‍ട്‌സ് പങ്കു വച്ചിരിക്കുയാണ്.

ഇന്ത്യന്‍ ടീമിലെ കളിക്കാര്‍ പല ഗ്രൂപ്പുകളായിട്ടാണ് പരിശീലന ശേഷം ഐസിസി അക്കാദമിയില്‍ നിന്നും നടന്നു പുറത്തേക്കു വന്ന ശേഷം ടീം ബസിലേക്കു കയറിയത്. വൈസ് ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലും നാട്ടുകാരനും ഓപ്പണറുമായ അഭിഷേക് ശര്‍മയും ഒരുമിച്ചാണ് പരിശീലനം കഴിഞ്ഞ് ടീം ബസിനടുത്തേക്കു വന്നത്.

എന്നാല്‍ നായകന്‍ സൂര്യയും സഞ്ജുവും റിങ്കു സിങും ഒരു ടീം ഒഫീഷ്യലും ഒരുമിച്ചായിരുന്നു മടങ്ങിയത്. ഇിനിടെ സഞ്ജുവിനെ കണ്ടപ്പോഴായിരുന്നു ആരാധകര്‍ ഏറ്റവുമധികം ആര്‍പ്പുവിളി ഉയര്‍ന്നത്. സഞ്ജു, സഞ്ജൂ എന്ന് കുട്ടികളടക്കം അവിടെ തടിച്ചുകൂടിയ ആരാധകര്‍ അലറി വിളിച്ചപ്പോള്‍ ഒരു ചെറുചിരിയോടെ അദ്ദേഹം അവര്‍ക്കു നേരെ കൈയുയര്‍ത്തി കാണിക്കുകയും ചെയ്തു.

സഞ്ജുവിന്റെ ആരാധക പിന്തുണ കണ്ട് അദ്ദേഹത്തിന്റെ മുഖത്തക്കേു നോക്കി ചിരിച്ച സൂര്യ 'ലോക്കല്‍ ബോയ്' എന്നും തമാശയോടെ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്നു ആരാധകര്‍ക്കു അടുത്തേക്കു പോയ സൂര്യയും സഞ്ജുവും അവര്‍ക്കു ഹസ്തദാനം നല്‍കുകയും ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു. അതു കഴിഞ്ഞ് അല്‍പ്പം മുന്നോട്ട് നടന്ന് ടീം ബസിനു അരികിലെത്തിയപ്പോള്‍ അവിടെയും ഒരു കൂട്ടം ആരാധകര്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.

സഞ്ജൂ, സൂര്യാ ഭായ് എന്നു അവരും ഉച്ചത്തില്‍ വിളിച്ചതോടെ രണ്ടു പേരും അടുത്തേക്കു പോയി ഓട്ടോഗ്രാഫും സെല്‍ഫിയുമെല്ലാം നല്‍കി. സഞ്ജു അല്‍പ്പ സമയത്തിനു ശേഷം ടീം ബസിലേക്കു കയറിയെങ്കിലും ഫാന്‍സിനൊപ്പം സൂര്യ ഏറെ സമയം ചെലവഴിച്ചു.

ഒടുവില്‍ ടീം ബസിലേക്കു കയറാനൊരുങ്ങവെയാണ് സൂര്യഭായ്, സഞ്ജുവിനു അവസരം നല്‍കണേയെന്നു ആരാധകരില്‍ നിന്നും ഒരാള്‍ ഹിന്ദിയില്‍ വിളിച്ചു പറഞ്ഞത്. ഇതു കേട്ട സൂര്യ മറുപടിയൊന്നും നല്‍കിയില്ലെങ്കിലും ഇരുകൈകളുമുയര്‍ത്തി തംപ്‌സ് അപ്പ് ചിഹ്നം അവര്‍ക്കു നേരെ കാണിച്ച് ടീം ബസിലേക്കു കയറുകയും ചെയ്തു. ഇതു കണ്ടതോടെ ആവേശത്തിലായ ആരാധകര്‍ ആര്‍പ്പുവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

JITESH SHARMA

മുന്‍തൂക്കം ജിതേഷിന്

ഇന്ത്യന്‍ ടീമിന്റെ നിലവിലെ ബാറ്റിങ് ലൈനപ്പ് നോക്കിയാല്‍ വിക്കറ്റ് കീപ്പര്‍ റോളിലേക്കു സഞ്ജു സാംസണിനേക്കാള്‍ മുന്‍തൂക്കം ജിതേഷ് ശര്‍മയ്ക്കാണ്. കാരണം മധ്യനിരയിലോ, ഫിനിഷറോ ആയി കളിക്കാവുന്ന കീപ്പറെയാണ് ടീമിനു ഇപ്പോള്‍ ആവശ്യം. ഈ റോളിലേക്കു ഏറ്റവും ബെസ്റ്റ് ജിതേഷാണെന്നു കണക്കുകള്‍ പറയുന്നു.

ടീമിന്റെ പരിശീലന സെഷനില്‍ വിക്കറ്റ് കീപ്പിങില്‍ പരിശീലനം നടത്തിയതും അദ്ദേഹമാണ്. സഞ്ജുവാകട്ടെ ബാറ്റിങിലും ഫീല്‍ഡിങിലും മാത്രമേ പരിശീലനം നടത്തിയിരുന്നുള്ളൂ. യുഎഇക്കെതിരേയുള്ള ആദ്യ കളിയില്‍ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നേക്കുമെന്നും പകരം ജിതേഷായിരിക്കും കളിക്കുകയെന്നുമുള്ള നിര്‍ണായക സൂചനകള്‍ തന്നെയാണ് ഇതു ല്‍കുന്നത്.

Story first published: Monday, September 8, 2025, 7:00 [IST]
Other articles published on Sep 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+