Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ബ്രില്ല്യന്‍സ്, വിക്കറ്റും സമ്മാനിച്ചു!! പക്ഷെ അതു വേണ്ടെന്നു വച്ച് സൂര്യ; സംഭവമറിയാം

ദുബായ്: യുഎഇയെ നിലം തൊടീക്കാതെ പറപ്പിച്ച് ഏഷ്യാ കപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ അക്കൗണ്ട് തുറന്നിരിക്കുകയാണ്. തീര്‍ത്തും ഏകപക്ഷീയായ ഗ്രൂപ്പ് എ മല്‍സരത്തില്‍ എതിരാളികളെ ഒമ്പതു വിക്കറ്റിനു ഇന്ത്യ മുക്കുകയായിരുന്നു. യുഎഎയെ 57 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ അഞ്ചോവറിനുള്ളില്‍ വിജയത്തിലേക്കു കുതിച്ചെത്തി.

ഈ മല്‍സരത്തിനിടെയുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. വിക്കറ്റിനു പിന്നില്‍ സഞ്ജു സാംസണിന്റെ ബ്രില്ല്യന്‍സി കാരണം ലഭിച്ച വിക്കറ്റ് നായകന്‍ സൂര്യകുമാര് യാദവ് വേണ്ടെന്നു വയ്ക്കുകയായിരുന്നു. എന്താണ് സംഭവമെന്നു പരിശോധിക്കാം.

INDIAN TEAM

സംഭവം ദുബെയുടെ ഓവറില്‍

യുഎഇ ഇന്നിങ്‌സിലെ 13ാമത്തെ ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. ഈ ഓവര്‍ എറിഞ്ഞതാവട്ടെ മീഡിയം പേസറായ ശിവം ദുബെയുമായിരുന്നു. ഏഴു വിക്കറ്റിനു 54 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ് 12ാം ഓവര്‍ യുഎഇ അവസാനിപ്പിച്ചത്

അടുത്ത ഓവര്‍ എറിയാനെത്തിയത് ദുബെ. ആദ്യ ബോള്‍ നേരിട്ടത് ധ്രുവ് പരാശറാണ്. ഡ്രൈവിനു ശ്രമിച്ചെങ്കിലും ബോള്‍ നേരെ പാഡില്‍ കൊള്ളുകയായിരുന്നു. പിന്നാലെ ദുബെയുടെ എല്‍ബിഡബ്ല്യു അപ്പീല്‍. അംപയര്‍ അതു ഔട്ടും വിധിക്കുകയായിരുന്നു. തുടര്‍ന്ന് പരാശര്‍ റിവ്യു എടുത്തെങ്കിലും തീരുമാനം ഔട്ടൈന്നു തന്നെയായിരുന്നു.

ജുനൈദ് സിദ്ധിഖാണ് പുതുതായി ക്രീസിലെത്തിയത്. ആദ്യ ബേളില്‍ റണ്ണില്ല. ടുത്തത് ഒരു ഷോര്‍ട്ട് ബോളായിരുന്നു. ക്രീസിനു പുറത്തേക്കു വന്ന് പുള്‍ ഷോട്ട് കളിക്കാന്‍ ജുനൈദിന്റെ ശ്രമം. പക്ഷെ ബോള്‍ ബാറ്റില്‍ കൊണ്ടില്ല. ബൗള്‍ റിലീസ് ചെയ്യും മുമ്പ് ദുബെയുടെ പാന്റിനിടയില്‍ തിരുകിയ ടവ്വല്‍ ഓട്ടത്തിനിടെ താഴെ വീണിരുന്നു.

ബോള്‍ നേരിട്ട് ഷോട്ട് മിസ്സായതിനു പിന്നാലെ ജുനൈദ് ഇതു െൈക ചൂണ്ടി കാണിക്കുകയും ചെയ്തു. ഇതിനിടെയാണ് വിക്കറ്റിനു പിന്നില്‍ ബോള്‍ ക്യാച്ച് ചെയ്ത സഞ്ജു സാംസണ്‍ വളരെ പെട്ടെന്നു സ്‌ട്രൈക്കറുടെ എന്‍ഡിലെ വിക്കറ്റുകളിലേക്കു ത്രോ ചെയ്തത്. അതു സ്റ്റംപില്‍ കൊണ്ടതോടെ വിക്കറ്റിനായി അപ്പീലും ചെയ്തു.

തേര്‍ഡ് അംപയര്‍ റീപ്ലേ പരിശോധിച്ചപ്പോള്‍ ജുനൈദിന്റെ രണ്ടു കാലുകളും പോപ്പിങ് ക്രീസിനു പുറത്തായിരുന്നുവെന്നു തെളിഞ്ഞതോടെ റണ്ണൗട്ടും വിധിക്കുകയയിരുന്നു. തുടര്‍ന്നു ബാറ്റര്‍ മടങ്ങാന്‍ തുനിയവെ ഓണ്‍ഫീല്‍ഡ് അംപയറുടെ അരികിലേക്കു വന്ന നായകന്‍ സൂര്യകുമാര്‍ യാദന് അപ്പീല്‍ പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നു. ഇതോടെ ജുനൈദ് റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു.

SURYAKUMAR YADAV

ദുബെയുടെ ദേഹത്തു നിന്നും ടവ്വര്‍ ഊര്‍ന്നു വീണത് ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കവെ താന്‍ ക്രീസിനു അല്‍പ്പം പുറത്താണെന്നതു ജുനൈദ് ശ്രദ്ധിട്ടിരുന്നില്ല. എന്നാല്‍ കളിയുടെ മാന്യതയ്ക്കു നിരക്കാത്ത ഒരു വിക്കറ്റായിരിക്കും അതെന്നു മനസിലായതോടെ റണ്ണൗട്ട് അപ്പീല്‍ സൂര്യ വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇതോടെ സഞ്ജുവിന്റെ ബ്രില്ല്യന്‍സി കാരണം ലഭിക്കേണ്ടിയിരുന്ന ആ വിക്കറ്റും ടീമിനു നഷ്ടമായി.

സൂര്യയുടെ ദയ കാരണം ആയുസ് നീട്ടിക്കിട്ടിയിട്ടും അതു മുതലാക്കാന്‍ ജുനൈദിനായില്ല. രണ്ടു ബോളുകള്‍ക്കു ശേഷം (ഒരു ബോള്‍ വൈഡ്) ഇതേ ഓവറിലെ നാലാമത്തെ ബോളില്‍ അദ്ദേഹം ഔട്ടാവുകയും ചെയ്തു. കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച ജുനൈദിനെ മിഡ് വിക്കറ്റില്‍ നിന്നും പിറകിലേക്കു ഓടിയ ശേഷം സൂര്യ തന്നെ പിടികൂടുകയായിരുന്നു. മൂന്നു ബോളുകള്‍ നേരിട്ട താരത്തിനു റണ്ണൊന്നും നേടാനും സാധിച്ചില്ല.

Story first published: Wednesday, September 10, 2025, 23:10 [IST]
Other articles published on Sep 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+