Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എത്ര ഇന്ത്യന്‍ താരങ്ങള്‍ ഇതു ചെയ്യും? കുട്ടി ആരാധകന് സഞ്ജു നല്‍കിയ വാക്ക് ഇങ്ങനെ!! വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുപിടി സൂപ്പര്‍ താരങ്ങള്‍ ഇപ്പോഴുണ്ടെങ്കിലും അവര്‍ക്കൊന്നുമില്ലാത്ത വലിയ ആരാധക പിന്തുണയാണ് മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണിനുള്ളത്. ലോകത്ത് എവിടെ പോയാലും അദ്ദേഹത്തിനു ആരാധകരില്‍ നിന്നും ലഭിക്കാറുള്ള സ്‌നേഹവും പിന്തുണയുമെല്ലാം അതിശയിപ്പിക്കുന്നതാണ്. എന്തുകൊണ്ടാണ് ഇത്രയുമധികം പേര്‍ തനിക്കുള്ളതെന്നു ഒരിക്കല്‍ക്കൂടി സഞ്ജു കാണിച്ചു തന്നിരിക്കുകയാണ്.

ഏഷ്യാ കപ്പിനായി യുഎഇയിലെത്തിയ ശേഷം ആദ്യ പരിശീലന സെഷനു എത്തിയപ്പോള്‍ ഒരു കുട്ടി ആരാധകനു അദ്ദേഹം നല്‍കിയ ഉറപ്പിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. എന്തായിരുന്നു സംഭവമെന്നറിയാം.

SANJU SAMSON

സഞ്ജു നല്‍കിയ ഉറപ്പ്

ദുബായിലെ ഐസിസി അക്കാദമിയിലാണ് ശനിയാഴ്ച ഇന്ത്യന്‍ താരങ്ങള്‍ പരിശീലന സെഷനു വേണ്ടി ടീം ബസിലെത്തിയത്. വേദിയിലെത്തിയ ബസില്‍ നിന്നും ഇന്ത്യന്‍ താരങ്ങള്‍ പുറത്തേക്കു ഇറങ്ങവെയുള്ള ദൃശ്യങ്ങളാണ് സ്‌പോര്‍ട്‌സ് യാരി (Sports Yaari) പങ്കുവച്ചിരിക്കുന്നത്. കോച്ച് ഗൗതം ഗംഭീര്‍ ആരാധക്കു ഓട്ടോഗ്രാഫ് നല്‍കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഇതിനിടെ ബസില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യ, ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക്, ഫീല്‍ഡിങ് കോച്ചായ ടി ദിലീപ്, ശിവം ദുബെ, സഞ്ജു സാംസണ്‍ എന്നിവര്‍ പുറത്തേക്കു ഇറങ്ങി വേദിയിലേക്കു നടക്കുകയും ചെയ്തു. ഇതിനിടെയാണ് കാത്തുനിന്ന ആരാധകക്കൂട്ടത്തില്‍ നിന്നും ഒരു കുട്ടി ആരാധകന്‍ സഞ്ജു സാംസണ്‍, ഞ്ജു എന്നിങ്ങനെ അദ്ദേഹത്തെ വിളിച്ചു കൊണ്ടിരുന്നത്.

കുട്ടി ആരാധകനു ഉറപ്പ് നല്‍കുന്ന സഞ്ജു സാംസണ്‍, വീഡിയോ കാണാം

ബസിറങ്ങവെ ഇതു കേട്ട സഞ്ജു ഈ കുട്ടിയെ നോക്കിയ ശേഷം മോനെ, കുറഞ്ഞു കഴിഞ്ഞു വരാമെന്നു ഹിന്ദിയില്‍ പറഞ്ഞു കൊണ്ട് പരിശീലന വേദിയിലേക്കു പോവുകയായിരുന്നു. അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫോ, സെല്‍ഫിയോ ആവാം ഈ ആരാധകന്‍ ആഗ്രഹിച്ചതെന്നുറപ്പാണ്.

മറ്റു പല ഇന്ത്യന്‍ താരങ്ങളെയും പോലെ സഞ്ജിവും ഈ കുട്ടി ആരാധകന്റെ വിളി അവഗണിച്ച് ഒന്നും മിണ്ടാതെ വേണമെങ്കില്‍ പോവാമായിരുന്നു. പക്ഷെ ഒരു കുട്ടിയായിരുന്നിട്ടു കൂടി അദ്ദേഹം വളരെ മാന്യമായി മറുപടി നല്‍കുകയും പിന്നീടാവാമെന്നു ഉറപ്പ് നല്‍കുകയും ചെയ്തു. സഞ്ജുവിന്റെ ഈ സൗമ്യമായ ഈ പെരുമാറ്റത്തെ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ പ്രശംസിക്കുകയാണ്.

കളിപ്പിച്ചേക്കില്ല

ഏഷ്യാ കപ്പില്‍ യുഎഇയുമായി ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യയുടെ ആദ്യ പോരാട്ടത്തില്‍ സഞ്ജു സാംസണിനെ കളിപ്പിച്ചേക്കില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. ആദ്യ ദിനത്തെ പരിശീലന സെഷനാണ് ഇക്കാര്യത്തില്‍ നിര്‍ണായക സൂചന നല്‍കുന്നത്. പരിശീലന സെഷനില്‍ ഒരിക്കല്‍പ്പോലും സഞ്ജു വിക്കറ്റ് കീപ്പിങ് ഗ്ലൗസണിഞ്ഞ് പരിശീലനം നടത്തുന്നതു കാണാനായില്ല. പകരം ജിതേഷ് ശര്‍മയാണ് കീപ്പിങില്‍ പരിശീലനം നടത്തിയത്.

SANJU SAMSON

മാത്രമല്ല കീപ്പിങില്‍ ജിതേഷിനെ സഞ്ജു സഹായിക്കുന്നതും കാണാമായിരുന്നു. അദ്ദേഹത്തിനു ബോള്‍ ത്രോ ചെയ്തു കൊടുത്ത സഞ്ജു ഇടയ്ക്കു മികച്ച ക്യാച്ചുകളെടുത്തപ്പോള്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ആദ്യ കളിയില്‍ സഞ്ജുവിനെ ബെഞ്ചിലിരുത്തി ജിതേഷിനെ കീപ്പറായി കളിക്കാനുള്ള സാധ്യതായാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.

ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ റോളില്‍ ഇന്ത്യന്‍ ടി20 ടീമിലേക്കു മടങ്ങിയെത്തിയതാണ് സഞ്ജുവിനു വന്‍ തിരിച്ചടിയായത്. അല്ലായിരുന്നെങ്കില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം അദ്ദേഹം ഓപ്പണിങില്‍ ഇറങ്ങുമായിരുന്നു.

എന്നാല്‍ ഇനി സഞ്ജുവിനു ഓപ്പണിങ് മറക്കേണ്ടി വരും. ഗില്ലും അഭിഷേകുമാവും ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാര്‍. മധ്യനിരയില്‍ സഞ്ജുവിന്റെ റെക്കോര്‍ഡ് മോശമായതിനാല്‍ ജിതേഷിനെ കളിപ്പിക്കാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്.

Story first published: Sunday, September 7, 2025, 14:46 [IST]
Other articles published on Sep 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+